മണക്കുന്നുണ്ട്.. കണ്ടുപിടിക്കണം..
എന്റെ ഓപ്പോസിറ്റ് ഉള്ള വില്ലയാണ് ജിത്തൂന്റേത്.. രാജേട്ടൻ തന്നെ അവരുടെ ലഗ്ഗേജ് ഒക്കെ അവിടെ കൊണ്ട് വച്ചു.. എനിക്ക് തൊട്ടടുത്തുള്ളതിൽ അപ്പൂപ്പനും രാജേട്ടനും ഭാര്യയും..
നമ്മൾ എല്ലാവരും വില്ലയിലേക്ക് കയറി.. ജിത്തു അവന്റെ വില്ലയിലേക്കും പോയി.. കുഴപ്പമില്ലാത്തൊരു വീട്.. ചെറിയ അമേരിക്കൻ ടച്ച്.. താഴെ ഒരു റൂമും മേലെ രണ്ടു റൂമും പിന്നെ ഒരു അടുക്കള ഓഫീസ് റൂം സിറ്റൗട്..ഞാൻ വിചാരിച്ചതിനേക്കാളും സൗകര്യം ഉണ്ട്.. പുറത്തുന്നു കണ്ടാൽ അത് പറയേ ഇല്ല..അങ്ങനെ ഞാൻ പോയി വേഗം കുളിച് ഫ്രഷ് ആയി വന്നു.. നല്ല വിശപ്പ്.. താഴെ ആരെയും കാണുന്നില്ല.. ഞാൻ വിൻഡോ തുറന്ന് പുറത്തേക്ക് നോക്കിയപ്പോൾ അവിടെ അച്ഛനും അപ്പൂപ്പന്നും ഗിരി അങ്കിളും എന്തോ സീരിയസ് ആയി സംസാരിക്കുന്നുണ്ട്..
“മോനെ..”
അപ്പോഴാണ് പിറകിന്ന് സുനിതേച്ചി എന്നെ വിളിച്ചത്.. സുനിതേച്ചി രാജേട്ടന്റെ ഭാര്യയാണ്.. കുറച്ചു വർഷങ്ങളായി അപ്പൂപ്പന്നും രാജേട്ടനും ഒരുമിച്ച് തന്നെയാണ് താമസിക്കുന്നത്.. അമ്മൂമ്മയുടെ കാര്യങ്ങൾ ഒക്കെ സ്വന്തം മോളെ പോലെ നോക്കുന്നതും സുനിതേച്ചിയാണ്.. രാജേട്ടനും സ്വന്തം മോനെ പോലെ തന്നെയാണ് അപ്പൂപ്പന്.. അച്ഛനും അത് പോലെ തന്നെ ഒരു ചേട്ടന്റെ സ്ഥാനം തന്നെയാണ് രാജേട്ടന് കൊടുത്തത്..
“ഇതാര് സുനിതേച്ചിയോ..എവിടെയായിരിന്നു.. നമ്മൾ വന്നപ്പോ കണ്ടില്ലലോ ഇവിടെ..”
“ഒന്നും പറയണ്ട മോനെ.. അടുക്കളയിൽ നിങ്ങൾക്കുള്ള ഭക്ഷണം ഉണ്ടാകുന്ന തിരക്കിലായിരുന്നു.. ഇപ്പഴാ ഒന്ന് ഫ്രീ ആയത്.. ലക്ഷ്മിയേച്ചി എവിടെ ”
“ഇവിടുണ്ട് ഇവിടുണ്ട്..”
കുളിച് ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തമ്മ അവിടേക്ക് വരുന്നുണ്ടായിരുന്നു..
പിന്നെ ബാക്കി ഞാൻ പറയണ്ടല്ലോ.. രണ്ട് പേരും എന്നെ മൈൻഡ് ചെയ്യാതെ ഓരോ വിശേഷങ്ങൾ പറയാൻ തുടങ്ങി..