ഞാൻ അമ്മൂമ്മയെ കാണാതെ അടുക്കളയിലേക്ക് ചെന്നപ്പോ കക്ഷി കാര്യായി എന്തോ ഉണ്ടാകുന്നുണ്ട്…
“എന്താണ് മോളുസേ ഉണ്ടാകുന്നത്..”
ഞാൻ പെട്ടന്ന് പിറകിലെ ചെന്ന് അമ്മൂമ്മയുടെ ചുമലിൽ കൈ വച് ചോയ്ച്ചപ്പോ അമൂമ്മ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി ഞാനെന്നു കണ്ടപ്പോ..
“നീയായിരുന്നോ കള്ള..”
എന്നും പറഞ്ഞു എന്റെ വയറിനിട്ട് കുത്തി..
“ഓഹോ.. മോനു വേണ്ടി ചിക്കൻ കറി ഉണ്ടാകുവാണോ.. അച്ഛൻ എപ്പഴും പറയും.. അമ്മൂമ്മയുടെ ആ സ്പെഷ്യൽ ചിക്കൻ കറിയെ പറ്റി.. ഇന്നെന്തായാലും എനിക്കും ടേസ്റ്റ് ചെയ്യാലോ..”
എന്നും പറഞ്ഞു ഞാൻ കയ്യിട്ട് ഒരു ചിക്കൻ പീസ് എടുക്കാൻ പോയപ്പോ അമ്മൂമ്മ എന്റെ കയ്കിട്ട് ഒരടി തന്നു ഇങ്ങനെ പറഞ്ഞു..
“കയ്യിട്ടെടുക്കല്ലേട പൊട്ടാ… നീ എല്ലാരേം വിളിച്ചു കഴിക്കാനിരിക്കാൻ പറ..”
എനിക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു.. ഞാൻ വേഗം പുറത്തേക്ക് പോയി എല്ലാവരെയും വിളിച്ചു വന്നു.. അടുത്ത വില്ലയിലേക്ക് പോയി ജിത്തൂനേം അങ്കിലിംനേം ആന്റിയെം വിളിച്ചു വന്നു.. നല്ല വലിയ ഡിനിങ് ഹാൾ ആയിരുന്നു.. നമ്മൾ എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു.. വെറുതെയല്ല അച്ഛൻ പറഞ്ഞത് അമ്മൂമ്മയുടെ സ്പെഷ്യൽ ചിക്കൻ കറി ന്റമ്മോ ഒരു രക്ഷയും ഇല്ല.. നാളുകളായി പട്ടിണികിട്ട ഒരാൾക്ക് പെട്ടന്ന് ബിരിയാണി കിട്ടിയ അവസ്ഥ ആയിരുന്നു എനിക്കു.. കാരണം നാട്ടിലെ ഭക്ഷണം അത് ഒരു അമേരിക്കയിലും കിട്ടൂല.. എല്ലാവരും എന്നെ നോക്കി ചിരിക്കുന്നുണ്ട് എന്റെ തീറ്റ കണ്ടിട്ട്.. അമ്മൂമ്മ എന്റെ അടുത്ത് തന്നെ നിന്ന് എന്റെ തലയിൽ താലൂടികൊണ്ടിരുന്നു..
പിന്നെ അങ്ങോട് അടിപൊളിയായിരുന്നു.. രാജേട്ടൻ നമ്മളെ ഡെയിലി ഒരു സ്ഥലങ്ങൾ കാണിക്കാൻ കൊണ്ട് പോകും..അങ്ങനെ അവിടെ ഉള്ള വഴികൾ ഒക്കെ ഏകദേശം പഠിച്ചു കഴിഞ്ഞിരുന്നു ഞാൻ.. പിന്നെ അപ്പൂപ്പൻ എന്റെ മുന്നിൽ തകർത്താഭിനയിക്കും ചെയ്തിരുന്നു ട്ടോ.. കാരണം അപ്പൂപ്പന്റെ അസുഗം കാരണമാണല്ലോ നമ്മൾ നാട്ടിലേക്ക് താമസം മാറിയത്..
പിന്നെ അമ്മയും അച്ഛനും അസാധാരണമായി ഒന്നും സംസാരിക്കോ പെരുമാറോ ഒന്നും ചെയ്തിരുന്നില്ല.. എന്നാലും ഞാൻ എല്ലാം ശ്രദ്ധിച്ചു തന്നെ ഇരുന്നു..