“അതിനല്ലടാ മൈരേ.. നീ അവൾടെ ഷാൾഒന്ന് നോക്കിയേ…”
അത് നോക്കി അപകടം മനസിലായ ജിത്തു മറുപടിയൊന്നും പറയാതെ വണ്ടിടെ സ്പീഡ് കൂട്ടി… നമ്മൾ കുറെ ഹോൺ അടിച്ചെങ്കിലും അവൾ ഇയർഫോൺ വച്ചതോണ്ടാ തോനുന്നു അവൾ കേട്ടില്ല.. കുറച്ചു കൂടി മുന്നോട്ട് പോയ ഒരു വളവായിരുന്നു.. അവൾ വളക്കാൻ വണ്ടി സ്ലോ ആക്കിയ തക്കം നോക്കി ജിത്തു വണ്ടി കയറ്റി അവൾക്ക് കുറുകെ വച്ചു.. പക്ഷെ ചെറിയ ഒരു പണി കിട്ടി.. ചെറുതായി അവളുടെ വണ്ടിക്ക് മുട്ടി വണ്ടി ചെരിഞ്ഞു വീണു..
അടുത്ത് ബസ്സ്റ്റോപ്പിൽ നിന്നവരൊക്കെ ഓടി വന്നു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.. കാര്യമായി ഒന്ന് പറ്റിയില്ല..അവൾ വളവ് തിരിഞ്ഞുള്ള കടയിൽ നിർത്താൻ പോയതാ തോനുന്നു വണ്ടി സ്ലോ ആക്കിയിരുന്നു അത് കൊണ്ട് വണ്ടി ഒന്ന് ചെരിഞ്ഞതെ ഉള്ളു..
“എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നെ…”
എഴുന്നേറ്റ ഉടനെ നമ്മളുടെ അടുത്തേക്ക് വന്നവൾ ചീറി.. ഹെൽമെറ്റ് വച്ചത് കൊണ്ട് ആളുടെ മുഖം വ്യക്തമല്ല..
“അത് ഷാൾ……”
എന്നെ പറയാൻ മുഴുവിക്കാതെ തന്നെ അടുത്തുള്ളവരൊക്കെ നമ്മൾ വണ്ടിയിൽ നിന്നിറക്കി.. കാരണം ഇന്നലെ ഇവിടുന്നാടുത്ത വളവിൽ ഇത് പോലെ രണ്ടു പേർ വന്നു ആരുടെയോ മാല പൊട്ടിച്ചു പോയിരുന്നു പോലും..
“പണി പാളി മൈരേ.. ഓടിയാലോ ”
ജിത്തു മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു..
തിരിച്ചെന്തേലും ഞാൻ പറയുന്നതിന് മുന്പേ ഒരു ചേട്ടൻ വന്നെന്റെ കോളറിൽ പിടിച്ചു ചോദിച്ചു..എവിടെ ആയാലും ഷോ ഇറക്കുന്ന കുറച്ചു ചേട്ടന്മാർ കണ്ടുവല്ലോ.. അതുപോലൊരാൾ..
“നീയൊക്കെ എവിടുള്ളതാടാ പട്ടികളെ..ഇന്നലെ മാല പൊട്ടിച്ചത് നിങ്ങളാല്ലേടാ…”
“എന്റെ പൊന്ന് ചേട്ടാ.. ഈ കുട്ടിയോട് ഒരു കാര്യം പറയാൻ വേണ്ടിയാ വണ്ടി അടുത്തേക്ക് വിട്ടത്..അല്ലാതെ നമ്മൾ അത്തരക്കാർ ഒന്നുമല്ല..”