“എന്താടാ മൈരാ…?” എന്നെ ഒന്ന് സംശയത്തോടെ നോക്കിട്ട് ദേഷ്യത്തോടെ അവൻ ചോതിച്ചു..
“നിനക്ക് ഒന്നും നാറുന്നില്ലേ ”
“എന്താ നീ വളി ഇട്ടോ മൈരേ ”
“അതല്ല കുരിപ്പേ.. നിനക്ക് ഒന്നും മണക്കുന്നില്ലേ.. ചീഞ്ഞ മീനോ മറ്റോ ”
“നിനക്ക് വട്ടായോ സിദ്ധു.. ഈ കാട്ടിൽ ആര് കൊണ്ടുവരാനാ മീനൊക്കെ..നിനക്കിനി ബാധ വല്ലതും കൂടിയോ..നീ മിണ്ടാണ്ട് ആ വാച്ച് തപ്പി നോക്കിയേ മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട് ”
അതും പറഞ്ഞു ജിത്തു വീണ്ടും വാച്ച് നോക്കാൻ തുടങ്ങി.. എനിക്കാണേൽ മണം സഹിക്കാൻ പറ്റുന്നില്ല.. ടവൽ മൂക്കിൽ കെട്ടി വച്ചു ഞാനും അവിടെ ഒക്കെ നിരീക്ഷിക്കാൻ തുടങ്ങി.. മീൻ പോയിട്ട് നാറാൻ മാത്രം ഒന്നും തന്നെ അവിടെ ഇല്ല.. പിന്നെ ഇതെന്താ സംഭവം..ഇന്നലെ തൊട്ട് നടക്കുന്നതൊക്കെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ..
എന്ധെങ്കിലും ആവട്ടെ മൈര്..
പെട്ടന്നെന്തോ അനക്കം കേട്ടു.. ഞാൻ തിരിഞ്ഞു നോക്കുന്നതിന് മുന്പേ ജിത്തൂന്റെ അലർച്ചെയും കേട്ടു എന്റെ കാല് മുതൽ തല വരെ വിറച്ചു പോയി..
“അയ്യോ….. അമ്മേ….!!!!…….!!!…………..
സിദ്ധു…………………….. ഓടിക്കൊടാ……….”
തിരിഞ്ഞു പോലും നോക്കാതെ ജിത്തു ഓടാൻ തുടങ്ങി.. എനിക്കാണേൽ പെട്ടന്നുള്ള അറ്റാക്ക് ആയത് കൊണ്ട് അനങ്ങാൻ പോലും പറ്റിയില്ല..
പിന്നെ രണ്ടും കല്പിച്ചു തിരിഞ്ഞു നോക്യപ്പോ ആണ് കാര്യം കത്തിയത് എനിക്കു..
ഓടി തുടങ്ങിയ ജിത്തു എന്റെ പൊട്ടിച്ചിരി കെട്ടാണ് തിരിഞ്ഞു നോക്കിയത്..
ജിത്തൂന്റെ അലർച്ച കേട്ട് ചെവിയും പൊത്തി പേടിച്ചു ഇരിക്കുന്ന ക്ലാരയെ ആണ് ഞാനും ജിത്തും കണ്ടത്..
എനിക്കാണെങ്കിൽ ജിത്തൂന്റെ ഓട്ടം കണ്ടിട്ട് ചിരിച്ചു ചിരിച്ചു നിർത്താൻ ആയില്ല.. അവിടെ തന്നെ കുത്തി ഇരുന്ന് ചിരിച്ചു ഞാൻ..
“എന്ത് മൈരാടി..നീ എന്തിനാ ഇപ്പൊ ഇങ്ങോട്ടു കെട്ടി എടുത്തത്.. വണ്ടിയിൽ തന്നെ ഇരുന്നോളാമെന്ന് പറഞ്ഞതല്ലേ ”
ഓട്ടവും എന്റെ കളിയാക്കിയുള്ള ചിരിചയും ഒക്കെ ആയപ്പോ ജിത്തു ശരിക്കും ചമ്മിക്കൊണ്ട് പറഞ്ഞു.. അവന്റെ ചുണ്ടിലും ഒരു ചെറിയ ചിരിച്ചു ഉണ്ടായിരുന്നോ.. എങ്ങനെ ഇല്ലാതിരിക്കാനാ.. ന്റമ്മോ അമ്മാതിരി ഓട്ടം അല്ലെ ഓടിയെ മൈരൻ..
“അവിടെ ഒറ്റക്കിരിക്കാൻ എനിക്കു പേടിയാവുന്നു.. ഞാൻ വിചാരിച്ചു നിങ്ങൾ പെട്ടന്ന് വരൂന്ന്.. പിന്നെ നിങ്ങളെ കാണാത്തതോണ്ട് ഞാനും വന്നതാ ”
“ഇങ്ങനെയാണോ കുരിപ്പേ വരുന്നത്.. ദേ ജിത്തൂന്റെ മൂത്രം പോയെന്ന തോന്നുന്നേ.. “