എൻ്റെ മാളു 2 [Thomas Shelby]

Posted by

അവന്മാർ പോയപ്പോ… ഞാൻ പതിയെ…. ഹാളിന്റെ അകത്തേക്ക് ചെന്നു….. ഓരോ സ്റ്റെപ് വെക്കുമ്പോളും….. നെഞ്ചിടിക്കുന്നത്….. കേൾകാം…….. അകത്തേക്ക് കയറിയ ഞാൻ….. ആദ്യം നോക്കിയത് അവളെ തന്നെയാണ്…….

….. ഒരു നിമിഷം എന്റെ ശ്വാസം നിലച്ചുപോയി…… ഒരു സാരിയിൽ….. അണിഞൊരുങ്ങി……. ഒത്തിരി ആഭരണങ്ങളൊന്നുമില്ല….. ആ മുഖത്ത്….. ഒരു തെളിച്ച…. വന്നിട്ടുണ്ട്…. അവസാനം കണ്ടതിലും….പക്ഷേ… എന്തോ….. കുറവുപോലെ……

.

.

അതെ ആ… ചിരി അതില്ല ഇപ്പോളും…. സ്റ്റേജിൽ… ചെക്കനും…. പിന്നെ…. അവരുടെ കുറച്ചു ബന്ധുക്കളും….. മാളുവിൻറെ … അച്ഛനും…. അമ്മയെ കാണുന്നില്ല…….

.

.

ഞാൻ പുറകിൽ തന്നെ നിന്നു….. എന്റെ കണ്ണ് നിറയുണ്ടായിരുന്നു…….. ആരും ശ്രെദ്ധിക്കുന്നില്ലെന്നുറപ്ല് വരുത്തി…. മുണ്ടുംകൊണ്ട്… കണ്ണുതുടച്ചു……. സ്റ്റേജിലേക്കി നോക്കിയ ഞാനൊരു നിമിഷം…… ഞെട്ടി…. മാളു…. അവളെന്റെ നേരെ… നോക്കി നില്കുന്നു….. മുഖത്ത്….. ഞെട്ടലും…. അത്ഭുതവും…… എല്ലാം നിറഞ്ഞൊരു ഭാവം…….. എത്രനേരം അങ്ങനെ പരസ്പരം നോക്കി നിന്നെന്നു അറിയില്ല….. പെട്ടന്ന് തന്നെ….. അവൾ…… ചുറ്റും നോക്കി…… അവളുടെ അച്ഛനോടെന്തോ പറഞ്ഞ്….. എന്നെ നോക്കി…… എന്നിട്ട്… സ്റ്റേജിന്റെ പുറകിലേക്കി….. ഇറങ്ങി…..

എന്നിട്ട്…..എന്നെ ഒരു വട്ടം കൂടി…. തിരിഞ്ഞു നോക്കി…….

ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കാൻ എനിക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല……

.

ഞാനും പതിയെ ….. ഹാളിന് പുറത്തേക്കിറങ്ങി…. സ്റ്റേജിന്റെ പുറകിലേക്ക് ചെന്നു….. പുറകിൽ രണ്ടു മുറികളാണ്… ഒന്ന് ബാത്റൂമാണെന്ന് തോന്നുന്നു….. മറ്റേ മുറിയിലേക്ക് ഞാൻ കേറിയപ്പോ ആരെയും കണ്ടില്ല…. തിരഞ്ഞു പുറത്തേക്കു നോക്കിയപ്പോ…… വാതിലിന്റെ മുന്നിൽ… മാളു….. എന്നെ തന്നെ നിറക്കണ്ണുകളോടെ നോക്കി നിക്കുന്നു…………… എനിക്കാ നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്നു…… ഇങ്ങനൊരു ദിവസം….. ആ കണ്ണിലെ… കണ്ണുനീരിന്റെ അർഥം………………..

.

.

മാ…. ഹ്ഹ്മ്…. മാളു…….. ഞാൻ പതിയെ വിളിച്ചു…….. ആ വിളിയിൽ എന്തോ പ്രതീക്ഷിച്ചെന്നപോലെ… എന്റെ പെണ്ണെന്റെ…എന്റടുത്തേക്ക് വന്നു…. എന്നെ തന്നെ തുറിച്ചു നോക്കി നിക്കുന്നു….. ആ നോട്ടം എനിക്ക് താങ്ങാൻ പറ്റുന്നുണ്ടായില്ല…… ഞാൻ ഒന്നുടെ വിളിച്ചു…….. മാളു………. വിളിച്ചത് മാത്രമേ എനിക്കൊർമയുണ്ടായുള്ളു……… ചെവിയിൽ ഒരു മൂളൽ മാത്രം………

.

Leave a Reply

Your email address will not be published. Required fields are marked *