.
.
മാളുവിനെ തന്നെ നോക്കിനിക്കുകയാണ് ഞാന് ….
പെട്ടന്നാണവൾ പുറത്തു എന്തോ തിരയുന്നപോലെ … പയ്യെ തല താഴ്ത്തി ….അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുണ്ട് …..
മാലുവെന്ത നോക്കുനിന്നറിയാൻ ഞാൻ നോക്കിയപ്പോൾ ….ഇതെന്റെ സ്റ്റോപ്പാണ് ….
.
.
.
അവളെന്നെയാണോ നോക്കുന്നത് ……ഒരു നിമിഷം ……
ആ പഴയ 10ആം ക്ലാസ്സുകാരനായി ഞാൻ ….മാളുവിന്റെ ഒരു ചിരി കിട്ടുമ്പോൾ തുള്ളി ചാടുന്നപോലെ തുള്ളി ചാടാനാണെനിക്ക് തോന്നിയത് ……..
.
.
അവൾ വേഗം നേരെ നിന്ന് … പുറകിലേക്ക തിരിഞ്ഞ്…..അവനെയൊന്നു നോക്കി ….. പഴയപോലെ നേരെ…നിന്നു ……രണ്ടു നിമിഷത്തേക്ക് കിട്ടിയ ആ സന്തോഷത്തിന്റെ 100 ഇരട്ടി സങ്കടമാണ് ആ നോട്ടമെനിക്ക് തന്നത് ………
.
ഏതുനേരത്താണോ ഈ ബസിലേക്ക് ഓടി കേറാൻ തോന്നിയത് ….ഞാനെന്നെ തന്നെ പഴിച്ചു …….അടുത്ത സ്റ്റോപ്പ് മാളുവിന്റെയാണ് …….
.
.
ബെൽ അടിക്കുന്നകേട്ടു ഞാൻ നോക്കിയപ്പോൾ..മാളുവിന്റെ സ്റ്റോപെത്തി, സ്റ്റോപ്പ് എത്തിയപ്പോളേക്കും മാളു തിരിഞ്ഞിറങ്ങി…….അവൻ തിരിഞ്ഞു വന്നപ്പോൾ ..ഞാൻ തല കുനിച്ചു തിന്നു ….അവനെന്നെ കണ്ടില്ലെന്നു തോനുന്നു ….അവരിറങ്ങി…ബസ് നീങ്ങിയപ്പോൾ ….ഞൻ പുറകിലെ ചില്ലിലൂടെ നോക്കി ……മാളു ഒരു നിമിഷമെവിടെ നിന്നിട്ടു ആരെയും നോക്കാതെ റോഡ് ക്രോസ്സ് ചെയ്തുപോയി ……അവനും….അവൾ പോകുന്നതും നോക്കി നിൽപ്പുണ്ടായിരുന്നു ………
ഞാൻ ഒരു ജീവച്ഛവം പോലെ ബസിൽ നിന്നു…..
.
.
ബെൽ അടിക്കുന സൗണ്ട് കേട്ടാണ്…. ഞാൻ ശ്രേദ്ധിച്ചത് ….
നോക്കിയപ്പോൾ എന്റെ സ്റ്റോപ്പ് ആയി ….ഞാൻ വേഗം ഇറങ്ങി …വെയ്റ്റിംഗ് ഷെഡിലേക്കു കേറി ഇരുന്നു …..എല്ലാം ഒരു സ്വപനം പോലെ …..ഒത്തിരിനാളുകുടി മാളുവിനെ കണ്ടിട്ടു…..മുമ്പത്തേതിലും…..ഇരട്ടി ദുഃഖം തന്നാണവൾ കണ്ണിൽ നിന്നും മാഞ്ഞതു ……എനിക്കെന്താണ് ചെയ്യേണ്ടതെന്നും പോലും അറിയാതെ ഇരുന്നു ……ഒരായിരം ചോദ്യം എന്റെ മനസ്സിൽ തലപൊക്കികൊണ്ടിരുന്നു ………….
.
.
.
മാളു എവിടെപോയാതാകും….തോളിൽ ഒരു ബാഗ് മാത്രമേ കണ്ടോളു……ബുക്കോ ഒന്നും കണ്ടില്ലാ….അല്ലെങ്കിലും അവളുടെ കോളേജ് അവിടെ അല്ലല്ലോ ….?
അവനെത്തിനാകും അവളുടെ പുറകേ …?
ഇനി അവര് തമ്മിലെന്തെങ്കിലും ……? ഒന്നും ഉണ്ടാവല്ലേന് മനസുകൊണ്ട് പറഞ്ഞു …….