എൻ്റെ മാളു 2 [Thomas Shelby]

Posted by

ആവൻ വണ്ടിയൊതുക്കി ….ഇറങ്ങ്യ ഫോണെടുത്തു അവന്മാരെ…വിളിക്കുന്നുണ്ട് …..

 

അവന്മാർ കോളേജിലുഡ് ഇപ്പൊ വരും നമക്കകത്തിരിക്കാം …..

 

ഞങ്ങള്കത്തെക് കേറി ….

അകത്തേക്ക് കേറി ക്യാബിൻ വല്ലതും കാലിയുണ്ടോന് നോക്കി ….ഒരെണ്ണം കിട്ടി ….അതിൽ കേറി ഇരുന്നു ……

 

പറ എന്താ…. നടന്നേ ……

 

ഞാൻ – ഞാനവളെ കൊണ്ടുടാ ……അവനും ഇണ്ടായി കൂടെ …

 

രാഹുൽ – ആര് വിപിനോ ….

 

ഞാൻ – അല്ല കൃഷ്ണപ്രസാദ്‌ ….

 

രാഹുൽ – (ശെരിക്കും ഞെട്ടി) ….

കേട്ട അവനിത്രയും ഞെട്ടലുണ്ടായെങ്കിൽ കണ്ട എന്റെ അവസ്ഥ എന്താകും ….

.

അവനെങ്ങനെ ,അല്ലെങ്കിലും അവനെന്തിനാ അവളുടെ പുറകെ ….

.

എനിക്കറിയില്ലാളിയാ ….അവരെ രണ്ടാളെയും കണ്ടപ്പോ തന്നെ എന്റെ കയിന്നു പോയി…പോരാത്തേന് അവളുടെ ടിക്കറ്റ് എടുത്തത് അവനും

.

.

അവര് നിന്നെ കണ്ടോ…

ഇല്ല….അതിനവർ പരസ്പരം മിണ്ടിയോ ഒന്നുമില്ല …..

.

അവളവൻ കൂടെ ഉണ്ടെന്നു പോലും ഭാവിച്ചിട്ടില്ല ….അതാ എനിക്ക് മനസിലാകാത്തത് ….പിന്നെ ഒരു കാര്യ ഉണ്ടായി ..

 

രാഹുൽ – എന്താ

 

ഞാൻ – അവൾ എന്റെ സ്റ്റോപ്പ് ഇല്ലേ….നമ്മടെ ആലിൻചുവട് …അവ്ടെത്തിപ്പൊ പുറത്തേക്ക് കുറെ നോക്കി ആരെയോ നോക്കുന്നപോലെ ….

 

രാഹുൽ – ആരെയാ നോക്കിയേ …….

 

ഞാൻ – അതെനിക്കറിയാവോ ….അവിടാരേ നോക്കാനാ …..ഇനി എങ്ങാനും എനെയാണൊന് ഓർത്തൊന്നു സന്തോഷിച്ചപ്പോളേക്കും …അവളവനെ നോക്കിയിട്ട് നേരെ നിന്നു …….

 

രാഹുൽ – മൊത്തം കൺഫ്യൂഷൻ ആണല്ലോ

 

ഞാൻ – അവൾഅവള്ടെ ചേട്ടന്റെ കൂടെ പോയിനല്ലേ നീ പറഞ്ഞേ

 

രാഹുൽ – അതേ

 

ഞാൻ – അവനും അവളുടെ കൂടെ അവിടെ ഇറങ്യായിരുന്നു ……എനിക്കാകെ വട്ടുപിടിക്കണ്ട …ഒന്ന് എല്ലാം മറന്നു വന്നതായിരുന്നു ……എടാ ……അവളിനി അവനുമായിട്ടെങ്ങാനും റിലേഷൻ ആണോടാ…….എന്റെ ശബ്ദം ഇടറിയത് അവനു പെട്ടന്ന് മനസിലായി …….

 

രാഹുൽ – യേ ….അങ്ങനെ ഒന്നും ഇണ്ടാവില്ലട

Leave a Reply

Your email address will not be published. Required fields are marked *