.
അച്ഛൻ – ഹ്മ്മ്…. ന്നാ ചെല്ലാൻ നോക്ക്…..
ഞാൻ പോകാൻ തിരിഞ്ഞതും…..
.
അനീ……
ഞാൻ തിരിഞ്ഞു നോക്കി…..
.
വണ്ടി മേടിക്കണ്ടോ നീ ഇപ്പോൾ…. ഫ്രണ്ട്സിനൊക്കെ ഇണ്ടല്ലോ…….
ഞാൻ…. ഒന്നും മിണ്ടിയില്ല……
. ആലോചിച്ചിട്ട് പറ…….. എന്നിട്ടൊരെണ്ണം നോക്കിക്കോ….. നമ്മക്കെടുക്കാം……
.
ഈ പുള്ളി ഓരോ തവണയും ഞെട്ടിക്കുകയാണല്ലോ…..
എന്താണാവോ…. ഇപ്പോൾ പെട്ടന്നു ചോദിക്കാൻ….
.
ആഹ്…നോക്കാം… എന്റെ മനസിലിപ്പോ….. ഇന്നലത്തെ.. ഓർമകളാണ്…… അതിന്റെ വിങ്ങൽ ഇപ്പോളും മനസിന് പോയിട്ടില്ല……
.
.
മാളു….. ആ പേരോരോ തവണയും വേദന മാത്രമാണ് തരുന്നത്…….
.
വണ്ടിയുടെ… കാര്യം ഉച്ചക്ക് ലഞ്ച് ബ്രേക്കിനു ഇടയ്ക്ക് കണ്ടപ്പോൾ… അവന്മാരോട് പറഞ്ഞ്….. അന്നേരമാണല്ലോ എല്ലാത്തിനേം ഒരുമിച്ച് കാണാൻ പാട്ടുകയുള്ളു……
.
.
നീ എടുക്കടാ…. നമക് എവിടേലും കറങ്ങാൻ ഒക്കെ പോകാല്ലോ….
.
എടുക്കാനൊനൊക്കെ ഇണ്ട…… ഇതെടുക്കുനാ….
.
.
രാഹുലിന് പൾസറും, രാജപ്പന്, ഫ്സിയും.. ആണ്… അപ്പോ അത് രണ്ടും വേണ്ടല്ലോ…..
.
.
.
വണ്ടിയുടെ കാര്യം പറഞ്ഞ്… ആഴ്ച്ച ഇപ്പൊ..ഒന്നായി…..
.
.
ഞങ്ങളുടെ സെക്കന്റ് സെമെസ്റ്റർ.. എക്സാം തുടങ്ങുകയാണ്….
.
ക്സാമിന്റന്നു….
എക്സാം കഴിഞ്ഞ് ബൈക്ക് എടുക്കാലെ….
.ഞാൻ ചുമ്മാ ചോദിച്ചു അച്ഛനോട്….
.
അത് ഞാൻ പറഞ്ഞതല്ലേ…. എടുക്കാം…..
.
ങേ…. ഏട്ടന് വണ്ടിയെടുക്കാൻ പോകുവാണോ …അനുപെട്ടന്… അകത്തുന് ഇറങ്ങി വന്ന് ചോദിച്ചു…..
.
ഞാൻ – അതെ…..എന്തെ…
.
ഒന്നുല്ല…. ചോദിക്കാൻ പാടില്ലേ……
.
ക്സാമൊക്കെ നന്നായിട്ട് തന്നെ എഴുതി…..
.
അന്ന് ബസിൽ കണ്ടതൊക്കെ മനസിന് കളയാൻ ഞാൻ കുറെ ശ്രേമിച്ചു…. മാക്സിമം… എൻഗേജ് ആയിട്ടിരിക്കല്ലാതെ വേറെ വഴി ഇല്ലാത്തോണ്ട്….. ക്ലാസ്സ് കഴിഞ്ഞ…. മുഴുവൻ…. ഷാനു… ചേട്ടായിടൊപ്പം കറങ്ങും… പാർട്ടി ഓഫീസിലും…. ഒക്കെയായി…….. അല്ലേൽ കോളേജിൽ എവിടേലും നടക്കും.അതവന്മാർ ഉണ്ടെങ്കിൽ മാത്രമേ ഒള്ളു… ഈ കോളേജ് കാമ്പസിനോട് ഒരു പ്രത്യേക ഇഷ്ടമാണെനിക്ക് ഇപ്പോൾ….. എല്ലാത്തിൽ നിന്നും.. സ്വസ്ഥമായി ഇരിക്കാൻ പറ്റിയ സ്ഥലമാണ്…….
.
മാളുവിനെ കണ്ടിട്ടിപ്പോ…3 മാസം കഴിഞ്ഞു…. അവന്മാരോട് അവളുടെ കാര്യമൊന്നും സംസാരിക്കാൻ പറ്റാത്തതുകൊണ്ട്… എല്ലാം മീനാക്ഷിയോടാണ്…. പറയാറ്.. അവളുമായി ഇപ്പൊ നല്ല കൂട്ടാണ്..എല്ലാം പറയാം.. അവളും അങ്ങനെ തന്നെ… എന്തിന്ടെലും എന്നോട് വന്നു പറയും….. അവളെ അമ്മക്കും അനിവോനുമൊക്കെ പരിചയപെട്ടിട്ടുണ്ട്.. ഇടക് സംസാരിക്കാരൊണ്ട് അവർ തമ്മിൽ…..