ഞങ്ങളെപ്പോലും പോകുന്നത്…..രാഹുലിന്റെ വീടിന്റടുത്തുള്ള…അമ്പലത്തിലാണ്….. വലിയ ആൽമാരവും…. റോഡിൽനിന്നൊക്കെ മാറി….. തിരക്കില്ലാതെ പഴയ കാലത്തുള്ളപോലെ ഒരു അമ്പലം…..
.
.
അമ്പലത്തിന്റെ മുന്നിലേക്ക് ചെന്നു ആല്മരത്തിന്റെ സൈഡിൽ വണ്ടി നിർത്തി ഞാൻ ഇറങ്ങി……. അനു… മുന്നിൽ നടന്നു…. ഞാൻ പുറകെ ഷർട്ടും ഊരി ചെന്നു….. ഒന്ന് രണ്ടുപേരെ ഒള്ളു…..
.
ഭാഗ്യം……
.
ഞാനക്കത്തേക്ക് കേറിയപ്പോ വിനോദ്…..
.
.
അമ്പലനട ആയതുകൊണ്ട്.. സംസാരിച്ചില്ല ചിരിച്ചു… പുറത്തുവെച്ചു സംസാരിക്കാമെന്നു കാണിച്ചു….. ഞാൻ വഴിപാടിനുള്ള പൈസയും…. ബൈക്കിന്റെ കീയും .. അനുന്റെയിൽ കൊടുത്തു…… എന്നിട്ട് ഞാൻ വേഗം തൊഴുതു അണുവിനോട് പറഞ്ഞിട്ട് പിറത്തിറങ്ങി………
.
.
പുറത്തവൻ എന്നെയും നോക്കി നിൽപുണ്ടായിരുന്നു…
.
.
വിനോദ് – ടാ നീ എന്താ പതിവില്ലാതെ അമ്പലത്തിൽ…
.
ഞാൻ – വണ്ടി പൂജിക്കാൻ വന്നതാടാ…. ഇന്നലെ എടുത്തൊള്ളൂ….
.
വിനോദ് – അളിയാ പൊളി…. ചിലവൊണ്ട്…..
.
ഞാൻ – അതൊക്കെ ചെയ്യാം…..പിന്നെ എന്തൊക്കെയും വിശേഷം…..
.
വിനോദ് – എന്ത് വിശേഷം അങ്ങനെ പോകുന്നു…. അവന്മാരൊക്കെ എന്തെടുക്കാണ്….
.
ഞാൻ – എല്ലാവർക്കും സുഖമാടാ…….
. ടാ… മാളു….. (വേണ്ടാന്നു വെച്ചതാണ്…. പക്ഷെ മനനസ്സനുവദിക്കുന്നില്ല)
.
വിനോദ് – നീ അതിതുവരെ വിട്ടില്ലേ…..
അവൾക്കെന്താ…… വരുന്നു പോകുന്നു…. അധികം ആരോടും മിണ്ടലൊന്നും ഇല്ല…. എന്നോട് തന്നെ ആകെ 2,3 തവണയെ മിണ്ടിയിട്ടൊള്ളു….. അതും അങ്ങോട്ട് ചോദിച്ചപ്പോ……. കുറച്ച് നാലുമുന്നേ….. ഒരു 2വീക്ക് ലീവ് ആയിരുന്നു…. എന്തോ സുഖമില്ലാനാണ് കേട്ടത്……….
.
.
ഞാൻ – അവളിപ്പോളും വിപിനുമായി ഉണ്ടോടാ…..
.
വിനോദ് – അറിയില്ലെടാ… അവൾക് ഫോൺ ഒന്നുമില്ല…. മാത്രല്ല വിപിൻ കോയമ്പത്തൂർ അല്ലെ….കോൺടാക്ട് ഒന്നുമിണ്ടാവില്ല..
.
ഞാൻ – ആണോ അത് ഞാനറിഞ്ഞില്ല….
.
വിനോദ് – ആഹ്മ്… അവനവിടെയ….. എഞ്ചിനീയറിംഗ്….. പിഴച്ചുപോയിനാ.. കേട്ടത്…… കുഞ്ഞേൽദോ… അവുടെ തന്നെയല്ലേ മെഡിസിന്….. അടുത്തടുത്ത ഹോസ്റ്റൽ അവന്മാരുടെ…..
.
ഞാൻ – ആണോ…..
.
വിനോദ് – ഹ്മ്മ്…. ഇനി അവനെ കാണാതെന്റെ സങ്കടാണോ അവൾക്കെന്ന് അറിയില്ലാട്ടോ ……