,
രാഹുൽ – പിന്നെ ഞാൻ എന്താ പറയണ്ടേ ….ഓരോ തവണയും ഓരോ പ്രശ്നം …ആരെങ്കിലും പറയുന്ന കേട്ടിട്ട് ….മുഖം വീർപ്പിച്ചിരിക്കലും ….ഇപ്പോളെങ്കിലും പറഞ്ഞില്ലേൽ ….ശരീയാകില്ല …..
.
.
വിഷ്ണു – ടാ അതൊക്കെ നമ്മക്കറിയാവുന്നെ അല്ലെ….അതിനു പറയണത്തിന് ഒരു മയം വേണ്ടേ ….ഇതിപ്പോ അങ്ങനെ ആണോ ……അവനു അവളെ എത്ര സ്നേഹിക്കണുണ്ടെന്നു നമ്മൾ കാണുന്നതല്ലേ …….
രാഹുൽ – ഇനീപ്പോ പറഞ്ഞിട്ടെന്താ അന്നേരത്തെ ദേഷ്യത്തിന് അങ്ങ് പറഞ്ഞുപോയി ……
.
.
.
.
.
ഞാനപ്പോലും കണ്ണടച്ചിരുന്നു ….എന്റെ മനസ്സിൽ ഞാൻ ആദ്യമായി അവളെ കണ്ടപ്പോൾ തൊട്ടുള്ള ഓർമ്മകൾ മിന്നിമറഞ്ഞു ……5 ആം ക്ലാസ് മുതലാണ് …ഞാൻ മാളുവിനെ കാണുന്നത് ….അന്നൊന്നും തോന്നിയിട്ടില്ല ……പിന്നെപ്പോളോ …..ഇഷ്ട്ടം മനസ്സിൽ കേറി …..അന്നുതൊട്ടിന്നുവരെ ….എന്റെ ഇഷ്ട്ടം പറഞ്ഞവളെ ബുദ്ധിമുട്ടിക്കാൻ ഞാൻ നിന്നട്ടില്ല ….അതുകൊണ്ടു മാത്രമാണ് …മറ്റുള്ളവരെ …പോലെ ഇഷ്ടമാണെന്നും പറഞ്ഞു പുറകെ നടക്കാത്തതും …..പോകുന്നിടത്തൊക്കെ പുറകെ ചെല്ലാത്തതും …..അവളും അതൊന്നും ഇഷ്ട്ടപെടുന്ന ആളാണെന്നു തോന്നിയിട്ടില്ല ……….പക്ഷെ ഞാൻ നേരിട്ട് പറയാതെ തന്നെ അവളെന്റെ ഇഷ്ട്ടം അറിഞ്ഞിട്ടുണ്ട് ……അവള് മറുപടി ഒന്നും പറഞ്ഞിട്ടുമില്ല …….ഞാൻ എന്താ ചെയ്യണ്ടത് ….അവൻ പറഞ്ഞപോലെ ഇനി അവർ തമ്മിലെന്തെങ്കിലും ഉണ്ടെങ്കിലും ഇല്ലെങ്കിലും ……ഞാൻ ഇനിയും അവളെ ഓർത്തിരിക്കുന്നതിൽ അർത്ഥമുണ്ടോ …..അവർ തമ്മിൽ…..ഒന്നുമില്ലെങ്കിൽ അവൾക്കവനോട് പറഞ്ഞൂടെ….ശെരിയാണ് ……എന്തെങ്കിലും കാണും …..ഇല്ലെങ്കിൽ …അവനവളുടെ പുറകെ …ഇങ്ങനെ നടക്കുമോ …..ഇത്രയും വര്ഷം എന്റെ മനസ്സിൽ വേറൊരാൾക് സ്ഥാനം കൊടുത്തിട്ടില്ല ……ഇനി അങ്ങനെ ഇണ്ടാകുമോയെന്നു പോലുമറിയില്ല ……..ഒരു കാര്യം തീർച്ചയാണ് ….ആരെ സ്നേഹിച്ചാലും …എനിക്ക് അവളെന്നും എന്റെ മാളുവാണ് …….ആ ഇഷ്ട്ടം എന്റെ ഉള്ളിൽ തന്നെ നിക്കട്ടെ ……രാഹുൽ പറഞ്ഞപോലെ …ഇത് ഇങ്ങനെ തന്നെ നിർത്താം …..
.
.
.
.
.
ഞാൻ കണ്ണ് തുറന്നപ്പോ ഞാനൊറ്റക്കാണ് റൂമിൽ …….
.
.
ഞാൻ പുറത്തിറങ്ങിയപ്പോ ഒരാളെപ്പോലും കാണാനില്ല …താഴെനിന്നും സംസാരം കേൾക്കുന്നുണ്ട് …….
.
.
ഞാൻ ചെന്നപ്പോ 3 നാറികളും കൂടി ഇരുന്നു ചായ കുടിക്കുന്നു …..ഒപ്പം നല്ല തീറ്റയും ……