പിന്നെ….. പ്ലസ്ടു കോമേഴ്‌സ് അല്ലാത്തവർ…. എത്രപേരുണ്ട്…..
.
.
ഞാനും അക്ഷയും…. ഒന്നുരണ്ട് ആണ്പിള്ളേരും എണീച്ചു…..
അക്ഷയ് – അതുശെരി…. ഇതുകുറെ ഉണ്ടല്ലോ… ഞാൻ കരുതി… ഞാൻ മാത്രോള്ളുന്..
ഞാൻ വെറുതെ ഗേൾസിന്റെ സൈഡിൽ നോക്കിയപ്പോ രണ്ടുപേർ… അതിലൊന്ന് മീനാക്ഷിയാണ്….. അവളെന്നെനോക്കി….. ഒരു ഓഞ്ഞ ചിരി…. ..
.
.
ആഹ്.. ന്നാ.. നിങ്ങൾ തന്നെ ആദ്യം ഓരൊരുതരായി ആദ്യം പരിചയപെടുത്തിക്കോ…..
.
.
.അങ്ങനെ ഞങ്ങളെല്ലാം സ്വയം പരിചയപെടുത്തി…….
.
ആദ്യത്തെ ദിവസമായതുകൊണ്ടാകാം…. ടീച്ചർ കാര്യമായൊന്നും…. പഠിപ്പിച്ചില്ല…. കൂടുതലും……കോളേജിനെപ്പറ്റിയും…. ഡിപ്പാർട്മെന്റിനെ പറ്റിയുമൊക്കെയാണ്… പറഞ്ഞത്…….
.
.
.
ബ്രേക്കിനു ഞങ്ങൾ ചുമ്മാ പുറത്തേക്കിറങ്ങി…. രാഹുലിനെ കാണാൻ പറ്റുമോന്നാണ്… ഞാൻ നോക്കിയത്……
.
വിഷ്ണു – കാന്റീൻ വരെ ഒന്ന് പോയാലോ..
ഞാൻ – എന്തിനു….
വിഷ്ണു – (ഒരു പുച്ഛത്തോടെ എന്നെ നോക്കിയിട്ട്) രണ്ടു വാഴതൈ കിട്ടുങ്കിൽ മേടിക്കാൻ…..
ഞാൻ – നിന്റപ്പന്റെ കാലിന്റെടേൽ നടാനാണോ…..
വിഷ്ണു – അല്ല നിന്റെ അമ്മയപ്പന്റെ….പത്തായത്തിൽ മുളപ്പിക്കാൻ വെക്കാൻ….
.
.
ഒരു അടക്കിപിടിച്ചുള്ള… ചിരി കേട്ട് ഞങ്ങൾ തിരിഞ്ഞ് നോക്കിയപ്പോ…മീനാക്ഷി…..
.
(ഇവളെപ്പളും ഞങ്ങടെ പുറകെയാണല്ലോ)
.
.
ഞാൻ – താനെന്താടോ ചിരിക്കണേ…..
.
മീനാക്ഷി – യേ…. നല്ല സംസ്കാരമുള്ള ഭാഷ…..
.
വിഷ്ണു – ഞങ്ങൾ സംസാരിക്കണത് ഒളിഞ്ഞു നിന്നു കേട്ടതും പോരാ….. സംസ്കാരം പഠിപ്പിക്കണോ….(അവൻ ചുമ്മാ ദേഷ്യം അഭിനയിച്ചു ചോദിച്ചു)
മീനാക്ഷി..- ഞാൻ ഒളിഞ്ഞുനിന്ന് കേട്ടതൊന്നും അല്ല… നിങ്ങടെ അടുത്തേക്ക് വന്നപ്പോ… അറിയാതെ കേട്ടതാ… (പുള്ളിക്കാരി…. കുറച്ച് മുഖംവീർപ്പിച്ച് … സങ്കടത്തിലാണ് പറഞ്ഞത്…) എനിക്കത് കണ്ടപ്പോ ശെരിക്കും അനുവിനെ ഓർമവന്നു…..
ഞാൻ – ശെ.. പോട്ടെ അവനൊരു തമാശ പറഞ്ഞതല്ലേ…… മീനാക്ഷി വരണ്ടോ കാന്റീലിനിൽ….
മീനാക്ഷി – എന്തിനാ….
വിഷ്ണു – അതിന്റെ മറുപടിയാണ്… ഞങ്ങളാദ്യം… സംസാരിച്ചോണ്ടിരുന്നേ……..
ഞാൻ – നീ വരണ്ടേൽ വാ…
മീനാക്ഷി – ഇല്ല നിങ്ങൾ പൊക്കോ….. പിന്നെ വരാം…..
.
.
.
ഞങ്ങൾ പയ്യെ നടന്നു….