എൻ്റെ മാളു 2 [Thomas Shelby]

Posted by

.

പിന്നെ അവിടെ അടിയുടെ പൂരമായിരുന്നു ,…..ഞാനും രാഹുലും…..മൊത്തം പത്തിരുപതു പേരുണ്ട് …രണ്ടു സൈഡിലേയും കൂടി ചേർത്ത …….

.

.

പുറത്തിന് നല്ലൊരടി കിട്ടി നോക്കിയപ്പോ ഒരുത്തൻ കൊടിയുടെ വടി വെച്ചടിച്ചതാണ് …..പ്രാണൻ പോകുന്ന വേദന……അവന്റെ മുഖം നോക്കിയൊന്നു കൊടുത്തു് ……തിരഞ്ഞപ്പോൾ തന്നെ ഒരുത്തൻ എനെയുംകൊണ്ട് മറിഞ്ഞു നിലത്തേക്ക് …..എന്റെ ഷിർട്ടിന്റെ കയ്യും കീറി ……..ഷാനു ചേട്ടായി വന്നവനെ വലിച്ചെടുത്തു ഒറ്റയേറ് …പുള്ളിടെ നെറ്റിയൊക്കെ പൊട്ടിയിട്ടുണ്ട് …….രാഹുൽ വീഴുന്ന കണ്ടു നോക്കിയപ്പോൾ …ഒരാൾ അവന്റെ കാലിൽ ഒരുത്തൻ കഴുത്തിൽ ….രണ്ടുപേരും പിടിച്ച വലിക്കുന്ന …ഞാൻ ചെന്നൊരുത്തനെ പിടിച്ച ഒറ്റ ചവിട്ടു കൊടുത്തു …..അവൻ ചെന്ന് വീണത് …പ്രിൻസിപ്പലിന്റെ ഫ്രണ്ടിൽ ….ഞാനൊന്നു ഞെട്ടി ….പുള്ളി എന്നെ നോക്കി പേടിപ്പിച്ചു …അപ്പൊത്തന്നെ…. പോലീസ് ഒക്കെ എത്തി …..ഷാനു ചേട്ടായി എന്നോടും അവനോടും പിള്ളേരേംയും കൊണ്ട് …..ക്യാന്റീനിലേക്ക് പോവാൻ പറഞ്ഞു …പോലീസിനെ കണ്ടപ്പോളേക്കും എല്ലാം പലവഴിക്കായി ……ഞാനും കൂടെ കുറച്ചുപേരും ….ഓടി ക്യാന്റീനിലെത്തി ……..കുറച്ചു അവിടെ കേറിയപ്പോൾ തന്നെ വാതിലൊക്കെ അടച്ചു …ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞുകാണും …പുറത്തെന്തു നടന്നെന്നോ ….ഒന്നുമറിയില്ല …..ഡോറിലൊരു മുട്ടുകേട്ടാണ് …തുറന്നതു ….ഷാനും ചേട്ടായിയും …പിന്നെ …റോസ് മേരി ടീച്ചറും ….വാ സ്റ്റാഫ് റൂമിലേക്ക് ………ടീച്ചർ ദേഷ്യപ്പെട്ടു പറഞ്ഞങ് പോയി ………

.

.

ഒരക്ഷരം വാ തുറക്കരുത് പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞോളാം …കേട്ടല്ലോ ……ഷാനു ചേട്ടായിയാണ് പറഞ്ഞത് ….

 

.

.

.

സ്റ്റാഫ് റൂമിന്റെ ഫ്രണ്ടിലെത്തി ……

പ്രിൻസി – ദേ ആ ഫ്രണ്ടിൽ നിക്കുന്നവനെ ഇങ്ങോട്ടു കേറ്റിവിടു ……

 

ഞാനാണത് ……

താനൊക്കെ ഇവിടെ വരുന്നതെന്നു പഠിക്കാൻ തന്നെയാണോ ..അതോ ഗുണ്ടായിസത്തിന്നൊ ….(ആഹാ ഫ്രഷ് ഡയലോഗ് )…എന്റെ മുന്നിലിട്ട് ഒരാളെ തല്ലണമെങ്കിൽ എന്ത് ധൈര്യം ഉണ്ടായിരിക്കണം ……ഒരാളും മോശമല്ല ….കോലം കണ്ടില്ലേ ….ഷിർട്ടൊക്കെ കീറി ഗുണ്ടകളെ പോലെ …….വീട്ടുകാർ കഷ്ട്ടപെട്ടു ഇങ്ങോട്ടേക്ക് വിടുന്നത് … ഈ കോലത്തിൽ ചെല്ലാനാണല്ലോ ……ഇങ്ങനെ ഉള്ളവർക്കൊന്നും ഇവിടെ സ്ഥാനമില്ല …എനിക്കറിയാം എന്താ ചെയ്യണ്ടെന്നു ….

Leave a Reply

Your email address will not be published. Required fields are marked *