.
.
.
.
പ്രിൻസി – ഇവിടുത്തെ പ്രശ്നം തീർത്താലും ….പുറത്തിറങ്ങ്യ …പ്രശ്നം തീരുമോ ……
.
ഷാനു – അത് സർ ഞങ്ങളക്ക് വിട്ടേക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല ……..
.
പ്രിൻസി – ശെരി …..ഇതെല്ലാത്തിനുമുള്ള ലാസ്റ്റ് വാണിംഗ് ആയിരിക്കും …
..പിന്നെ താൻ….അടിയുണ്ടാക്കിയതിലും എനിക്ക് പ്രശനം എന്റെ മുന്നിൽ കിടന്നു ഉണ്ടാക്കിയതിലാ ……അതിനു ഞാൻ ഒരു സസ്പെന്ഷന് ഉറപ്പിച്ചതാ …..പിന്നെ റോസ് മേരി ടീച്ചർ പറഞ്ഞതുകൊണ്ട് ….ക്ഷെമിക്കുന്നു …….പക്ഷെ എല്ലാത്തിന്റെയും വീട്ടിൽ വിളിച്ചു ഞാൻ പറയും…..അതിലൊരു കോമ്പ്രമൈസും ഇല്ല …….അങ്ങനെ ആണേൽ പൊക്കോ …എല്ലാം …..ടീച്ചർമാരും പോയാട്ടെ ……ഇന്നിനിയിപ്പോ മതിയെല്ലാം …….
.
.
ഞാനോടി റോസ്‌മേരി ടീച്ചറുടെ മുന്നിലെത്തി ……
.
.
മിസ്സ് പിണക്കത്തിലാണോ …….
.
നീ മിണ്ടരുതെന്നോട് ….അവന്റെ കോലം കണ്ടില്ലേ ……..ലീവ് കഴിഞ്ഞ ദിവസം തന്നെ കിട്ടിയ വെൽക്കം കൊള്ളാം …….നിന്നെയൊക്കെ കൂടെ എല്ലാ താളത്തിനും നിന്ന എന്നെ പറഞ്ഞാൽ മതി …..അതും പറഞ്ഞു പുള്ളിക്കാരി നടന്നു ….
.
.
മിസ്സേ …..പിണക്കമാണോന് പറഞ്ഞില്ല……….
..
.
നീ ആദ്യം പോയി ഡ്രസ്സ് മാറി വീട്ടിൽ പോയി കിടക്കാൻ നോക്ക് ….നല്ല ക്ഷീണം കാണും
.
.
ആ പറഞ്ഞത് ശെരിയാണ് ……എല്ലാ വേദനയും സഹിക്കാം …പക്ഷേ ….പുറത്തിന് കിട്ടിയ അടി ………..ഹൂ ……ഇപ്പോളും ആ സുഖമങ്ങു മാറിയിട്ടില്ല …………ഞാൻ നേരെ ഗേറ്റിന്റെ ഫ്രണ്ടിൽ ചെന്നപ്പോ പിള്ളേരെല്ലാം ഒരുമാതിരി പോയിരുന്നു ….കുറച്ചുപേരെ ഒള്ളു ഇനി …..മറ്റവന്മാർ മറിച്ചിട്ട ഫ്ളക്സ് തിരിച്ചു കെട്ടി വെക്കുന്നുണ്ട് ………..അനീ ……..ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മീനാക്ഷി ………
.
.
നല്ലതുപോലെ കിട്ടിയോ ………
.
.
ആഹ്മ് ഭേദപ്പെട്ട രീതിയിൽ ….
.
.
വല്ലതും തിരിച്ചു കൊടുത്തോ ….
.
.
കിട്ടിയതൊക്കെ കൊടുത്തിട്ടുണ്ട് ……
.
.
ഹോ …ഭാഗ്യം …..ഞാൻ കരുതി നാണക്കേടുകാരണം ഇനി ആരുടേം മുഖത്ത് നോക്കാൻ പറ്റില്ലെന്നു …..