മാളു – എവിടെയായിരുന്നു ഇത്രയും നാളും….
.
അതിനു മറുപടി പറയാൻ എനിക്ക് പറ്റിയില്ല…. അത്രക്കും നല്ല അടിയാണ് കിട്ടിയത്….. കണ്ണ് തുറക്കുമ്പോ ഞാൻ കാണുന്നത്….. എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നു…കരയുന്ന മാളുവിനെയാണ്………
.
കുറച്ചുനേരം…കഴിഞ്ഞിട്ടും കരച്ചിൽ നില്കാതെ വന്നപ്പോ…… ഞാൻ പതിയെ…….മാളു……..
.
.
.പെട്ടന്നെന്തോ…. ഓർത്തപോലെ എന്റെ നെഞ്ചിൽ നിന്നും മാറി…നിന്നു മുഖം തുടച്ച്… പോകാൻ തിരഞ്ഞ പെണ്ണിന്റെ കയ്യിൽ….ഞാൻ പിടിച്ചു…… മാളു……
.
.
വേണ്ട അനീ…. അങ്ങനെ വിളിക്കണ്ട…….
.
.
മാളു ഞാൻ……….
.
പ്ലീസ് അനീ……… ഈ വിളി കേൾക്കാൻ ഞാൻ ആഹ്രഹിച്ചിരുന്നപ്പോളൊന്നും നീ വന്നിട്ടില്ല……… എന്നിട്ടിപ്പോ…….. വീണ്ടും പോകാൻ തിരിഞ്ഞ മാളു ഒന്നുടെ എന്നെ നോക്കി………
.
നിനക്കെന്നോടുള്ള സ്നേഹമൊക്കെ കള്ളമായിരുന്നോ അനീ………
നിനക്കെന്നെ ഇഷ്ട്ടമാണെന്ന് അറിഞ്ഞപ്പോൾ മുതൽ അത് നിന്റെ നാവിൽ നിന്നുതന്നെ കേൾക്കാൻ ഞാൻ കൊതിച്ചിട്ടുണ്ട്…
..ഒരിക്കൽ പോലും നീ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല, അന്ന് അവസാനമായി… കണ്ടപ്പോൾ പോലും……
എന്നിട്ടും ഞാൻ കാത്തിരുന്നു അനീ…… നീ ഒരു തവണ എങ്കിലും എന്റെ മുന്നിൽ വരും…. എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിലും…. എന്നെ കാണാനെങ്കിലും വരുമെന്ന… പ്രതീക്ഷ ഉണ്ടായിരുന്നു………..
. അത്രക്കുള്ള സ്നേഹമേ ഉണ്ടായിരുള്ളോടാ…. നിനക്കെന്നോട്………. നിന്റെ ചിരി… സംസാരം…. ഒന്നും ഇപ്പോളും എന്റെ മനസിൽനിന്നും പോയിട്ടില്ല…. അനീ….. അത്രക്കും ഞാൻ നിന്നെ സ്നേഹിച്ചു….. ഒരു തവണഎങ്കിലും എന്റെ മുൻപിൽ നീ വന്നിരുന്നെങ്കിൽ ഞാൻ അത് നിന്നോട് പറഞ്ഞേനെ……..
.
.
മാളു എനിക്ക്……….. പറയാ………
.
അനീ…. ദയവുചെയ്ത്…… നീ ഒന്നും സംസാരിക്കരുത്….പ്ലീസ്…….. വേറൊന്നുമല്ല….. നീ എന്തെങ്കിലും പറഞ്ഞ് ….. ഞാൻ….. അറിയാതെ…. നിന്നെ വീണ്ടും സ്നേഹിക്കുമോന്നുള്ള ഭയം കൊണ്ടാണ്….. ഞാനെന്റെ അച്ഛന് വാക്ക് കൊടുത്തുപോയി അനീ…ആ വാക്കിനിപ്പോ എന്റെ അച്ഛന്റെ ജീവന്റെ.. വിലയുണ്ട്…….
നിനക്ക് കുറച്ചു നേരത്തെ വന്നുടായിരുന്നോ, ഇങ്ങനൊരു…. ചടങ്ങ് വരെ കാത്തിരുകണമായിരുന്നോ …….
നീ വിചാരിച്ചാൽ… എന്റെ മുന്നിലൊന്നു വന്നു നിക്കാൻ….എത്ര നേരം വേണമായിരുന്നു അനീ..