ഞാൻ – അതെന്താടാ അങ്ങനെ ചോദിച്ചേ….
രാജപ്പൻ – അല്ല…. വേറൊരാളെ സ്നേഹിക്കുന്നെന്നറിഞ്ഞിട്ടും…അവള് നിന്റെ മനസിൽനിന്ന് പോയിട്ടില്ല… അതെന്താ…. നമ്മടെ സയൻസ് ക്ലാസ്സിലും… കൊമേഴ്‌സിലുമൊക്കെ… ഏത്ര പെൺപിള്ളേരൊണ്ട്……. അവരെ ആരെങ്കിലും നോക്കത്തില്ലേ നിനക്ക്….. അത്രക്കും എന്താ അവൾക്കു പ്രത്യേകത…..
ഞാൻ – നിന്നോടത്തു എങ്ങനെ പറഞ്ഞ് മനസിലാക്കണമെന്ന് എനിക്കറിയില്ലടാ…..
ടാ രാജപ്പാ…. അവളെപ്പോലെ അവളെ ഒള്ളു….. അവൾക്കു പകരമാകാൻ ഒന്നിനും പറ്റില്ല….. അത്..നീ വിചാരിക്കുന്നപോലെ ഈ . കാണാനുള്ള ഭംഗിയിലല്ല…. നമ്മുടെ… മനസിൽ ഒരു സങ്കൽപ്പം ഉണ്ടല്ലോ…..അതിനോട്…ഒപ്പം നിക്കാൻ അല്ലെങ്കിൽ…പറ്റുന്നൊരാൾ.. അത് ഈ…സൗന്ദര്യം ഒന്നും നിക്കിയിട്ടല്ലടാ….അതിന്റൊപ്പം നിക്കാൻ അവൾക്കേ പറ്റിയിട്ടൊള്ളു…. അതിനി എത്രകാലം കഴിഞ്ഞാലും…..
രാജപ്പൻ – നിനക്കൊരു കവിത എഴുതാൻ പാടില്ലാരുന്നോ…..
ഞാൻ – എന്തിനു…….
രാജപ്പൻ – അല്ല നിന്റെ…പ്രേമമോ ഊമ്പി…. കവിതയൊക്കെ പബ്ലിഷ് ആയി നീ എങ്ങാനും ഫേമസ് ആയാലോ…..ഒരു കവിയുടെ കൂട്ടുകാരനാണെന്ന്…പറയാലോ…ചെലപ്പോ അതുകണ്ടു അവള് വന്നാലോ നിന്നെ അന്വേഷിച്ചു….
ഞാൻ – നല്ല ഊമ്പിയ ഐഡിയ…..എന്റെ പൊന്നു…രാജപ്പാ നിനക്ക് മാത്രേ ഇങ്ങനൊക്കെ ചിന്തിക്കാൻ പറ്റു…. കേട്ടോ….
രാജപ്പൻ – ഇയാള് പിന്നെ മഹത്തരമായ ചിന്ത ഉള്ള ആളാണല്ലോ….
.
.
രാജപ്പന്റ കാര്യം ഓർത്തപ്പോളാ….
ഞാൻ – ടാ രാജപ്പനെ കണ്ടൊ….
വിഷ്ണു – ഞങ്ങളെങ്ങനെ കാണാനാ.. നമ്മളൊരുമിച്ചല്ലേ ദുരന്തംമേ വന്നത്…
ഞാൻ – ഓ..ശെരിയാണല്ലോ.. ഞാനതോർത്തില്ല….
രാഹുൽ – നീ ഇപ്പോൾ അവളുടെ കാര്യമോർക്കണേ അല്ലാരുന്നോ…..
ഞാൻ – ഞാനൊന്നു ചിരിച്ചു…
രാഹുൽ – തോന്നി.. ആ പിശാശ്ശിൻറ്റ് കാര്യമേപ്പോ ഓർത്താലും ഇവന്റെ റിലേ കട്ടാകും…….
.
.
.
ഞങ്ങൾ നേരെ കാന്റീനിലേക്ക് ചെന്നപ്പോ ചെറിയ തിരക്കെ ഒള്ളു…. കൂടുതലും സീനിയർസാണ്…….
.
.
. ഞാൻ നോക്കിപ്പോ ഒരുമൂലക്കി ടേബിളിൽ…. രാജപ്പൻ… ഒരു പെണ്ണിന്റൊപ്പമിരുന്നു ചായ കുടിക്കണു….ഞാനവന്മാരെ വിളിച്ചു കാണിച്ചു…. ഞങ്ങൾക്കദ്യം.. വിശ്വസിക്കാൻ കഴിഞ്ഞില്ല….. രാജപ്പൻ തന്നെയല്ലേ……
.
..
ഞങ്ങളെ കണ്ടിട്ടവൻ വേഗം… കൈപൊക്കി കാണിച്ചു…..
എണിറ്റു ഞങ്ങടെ അടുത്തേക്ക് വന്നിട്ട്…..
.