എൻ്റെ മാളു 2 [Thomas Shelby]

Posted by

S1- കൊച്ച് തന്നെ പറ എന്തൊക്കെ അറിയാം..

പാട്ട്… ഡാൻസ്…. മിമിക്രി…..

മീനാക്ഷി – അയ്യോ എനിക്കതൊന്നും അറിയില്ല….

S3- അങ്ങനെ പറഞ്ഞാൽ എങ്ങനെയാ…. നിങ്ങളോടോ…. നിങ്ങൾക്ക് എന്തേലും അറിയാമോ…..

ഞാൻ ഒന്നും മിണ്ടില്ല…. വിഷ്ണു… എന്താ പറയണ്ടെന്നു ഓർത്തു നിക്കുന്നു….

S2- നിങ്ങൾക്കിവിടെ ആരെയെങ്കിലും അറിയാവുന്നെ ഉണ്ടോ…..

ഞാൻ – (പെട്ടന്നു ഷാനു ചേട്ടായിടെ കാര്യം ഓർത്തു..)…അറിയാം….

S2- ആരാ…ഏതാ ഡിപ്പാർട്മെന്റ്…..

ഞാൻ – ഷാനു P S….ഡിപ്പാർട്മെന്റ്… കറക്റ്റ് അറിയില്ല….

 

S4- ഈ പാർട്ടിയിലൊക്കെ ഉള്ള ഷാനു…… വെളുത്ത പൊക്കമുള്ള..

..

ഞാൻ – ആ… അതുതന്നെ…….

S2- ഹ്മ്മ്…..ഒരു കാര്യം

ചെയ്യ്….ഷാനുവിന്റെ.കസിൻ ആയതോണ്ട്….. താൻ പൊക്കോ…… നീയും പൊക്കോ….. വിഷ്ണുവിനെയും നോക്കി പറഞ്ഞൂ…..

 

.

എന്റെ ഷർട്ടിലെന്തോ… വലിക്കുന്നപോലെ നോക്കിയപ്പോൾ…….മീനാക്ഷി…..ദയനീയമായി കണ്ണുംനിറച്ചു എന്നെ നോക്കി നിക്കുന്നു….. ശെരിക്കും എനിക്കപ്പോൾ എന്നോട് വഴക്കിട്ടു നിക്കുന്ന അനുമോളെയാണ് ഓർമവന്നത്……….

ഞാൻ – ചേട്ടാ…. ഇവളേം കൂടെ…..

S4 – ഓഹോ….. വന്നപ്പോളേക്കും കൂട്ടുകാരൊക്കെ ആയോ….. ഹ്മ്മ്…. ശെരി പോ പോ…..

.

.

ഞങ്ങൾ വേഗം നടന്നു……

ഞാൻ തിരഞ്ഞു മീനുനെ നോക്കി….. കണ്ണക്കെ തുടച്ച്…. ചിരിച്ചോണ്ട് വരുവാണ്….

.

ഞാൻ – നീ എന്തിനാ കരഞ്ഞേ….

മീനു – ഞാൻ കരുതി… എന്നെ അവരടെ ഇടക്ക് ഒറ്റക്കാക്കി പോകുന്നു നിങ്ങൾ രണ്ടും…..

ഞാൻ – നിന്നെ ഒറ്റക്കാക്കി പോകാത്തൊന്നുമില്ല……

അവളെന്നെ നോക്കിയൊന്നു ചിരിച്ചു……..

.

.

.

ഞങ്ങൾ.. നടന്ന് ഗേറ്റിന്റെ. അവിടെ എത്തിയപ്പോ….. രാജപ്പനും….. രാഹുലുമാവിടെ നിക്കുന്നു…..

.

. നിങ്ങൾ നേരത്തെ ഇറങ്ങിയോ…..

. രാഹുൽ – ഇല്ലടാ… ഇപ്പോൾ വന്നേ ഒള്ളു……

രാജപ്പൻ – ഇതാരാ….( മീനാക്ഷിയെ പറ്റിയാണ് ചോദിച്ചത്…)

വിഷ്ണു – ഞങ്ങടെ ക്ലാസ്സിലെയാ….. അവിടെ സീനിയഴ്സിന്റെ വക പേടിപ്പിക്കലിണ്ട്…

അവിടെന്നു പിടിച്ചോണ്ട് വന്നതാ…..

ഞാൻ – മീനാക്ഷിക്കേപ്പോളാ ബസ്….

മീനാക്ഷി – 5 മണിക്ക്….. ന്നാ ദാ അവരോടൊപ്പം പൊക്കോ….(കുറച്ച് പെൺപിള്ളേർ അതിലെ പോകുന്നുണ്ടായിരുന്നു…)

Leave a Reply

Your email address will not be published. Required fields are marked *