….
അവന്റേ വലതു ചെവിയുടേ താഴേ ആയി ചെറുവിരൽ വലുപ്പത്തിൽ കർണ്ണക പിശാസിനി പ്രത്യക്ഷപെട്ടു …
” ഹേ പിശാസിനി ഈ പുരക്കും എന്നിക്കും കാവൽ നിൽക്കാൻ ഞാൻ യേത് യക്ഷിണിയാണ് നിയോഗിക്കേണ്ടത് …
കർണ്ണക പിശാസിനി പറഞ്ഞത് കേട്ട് അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു …. അവന് പേര് പറഞ്ഞ് കൊടുത്ത് വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടാകും എന്ന് പറഞ്ഞ് പിശാസിനി അപ്രത്യക്ഷമായി ….
അവൻ ഹോമകുണ്ഡത്തിന് അരികിൽ ഇരുന്ന് യക്ഷിയേ വരുതിയിലാക്കാനുള്ള മന്ത്രം ഉരുക്കഴിച്ചു …
ഏഹി ഏഹി യക്ഷി യക്ഷി വടവൃക്ഷ നിവാസിനി ……….
അഗച്ഛ ആഗച്ഛ കുരു കുരു സ്വാഹ :
രുദ്രൻ മന്ത്രങ്ങൾ ഉരുവിട്ട് കാട്ട് തെച്ചി കൊണ്ട് ഹോമകുണ്ഡത്തിൽ അർപ്പിച്ചു. തീനാളം ഏൽപ്പിക്കുന്ന ചൂട് അവന് അസഹ്യം മായിരുന്നു .. എന്നാലും അവൻ മന്ത്രങ്ങൾ ഇടമുറിയാതേ ചൊല്ലി കൊണ്ട് ഇരുന്നു .. തീന്നാളങ്ങളിൽ നിന്നും ഒരു കറുത്ത പുക അവിടേ നിറഞ്ഞ് നിന്നു … ഒപ്പം ആ പുകപരപ്പിൽ നിന്നും ആരേയും മയക്കുന്ന മോഹിനി രൂപമായി അവൾ അവന് മുന്നിൽ പ്രത്യക്ഷ പെട്ടു …..
” നീ എന്തിനാണ് നമ്മേ ബദ്ധിച്ചത് നിനക്ക് എന്താണ് വേണ്ടത് ….
കൈകൾ കൂപ്പി അവൻ പറഞ്ഞു …
” എന്നിക്കും ഈ പുരക്കും നീ 48 നാൾ കാവൽ നിൽക്കണം എന്റെ കർമ്മം തടയാൻ ആര് വന്നാലും അവരേ നിഗ്രഹിക്കണം …..
ഒരു അട്ടഹാസത്തോട് കൂടി അവൾ പറഞ്ഞു ….
” നിന്നക്ക് ഞാൻ കാവൽ നിൽക്കാം പക്ഷേ ദേവ ഭദ്ര അവൾ വന്നാൽ എന്നിക്ക്