അതേ സമയം മങ്കലത്ത് തറവാട്ടിൽ മകന്റെ ദുഷ്പ്രവർത്തിയിൽ മനം നൊന്ത് തമ്പുരാൻ ചിന്തയിലായിരുന്നു … കവടി നിരത്തി നോക്കിയ അച്ഛൻ തമ്പുരാൻ രുദ്രന്റെ മായ ബദ്ധനത്തിൽ കബളിക്കപെട്ടു …
രുദ്ര വീരൻ അതേ സമയം കാളി പ്രീതിക്കായുള്ള കർമ്മങ്ങൾ തുടങ്ങി …
അവന് കാവൽ എന്നോണം യാമിനി യക്ഷിണി ആ പുരക്ക് പുറത്ത് നില ഉറപ്പിച്ചു …
എന്നാൽ തമ്പുരാൻ തൊറ്റ് പിൻമാറാൻ ഒരുക്കമല്ലായിരിന്നു. അച്ഛൻ തമ്പുരാൻ പാർവ്വതി ദേവിയേ മനസിൽ വിചാരിച്ച് തളിർ വെറ്റില്ലയിൽ മഷി തേച്ചു …. . എന്നിട്ട് ദേവി മന്ത്രം ചൊല്ലി….
ഓം സർവ്വ മംഗള മംഗല്യ :
ശിവേ സർവ്വർത്ഥ സാധികേ :
ശരണ്യ ത്ര്യംബകേ ദേവീ :
നാരായണി നമോസ്തുതേ :
എന്നിട്ട് ആ വെറ്റില്ല പൂജാമുറിയിലേ ഉരിളിയിൽ നിറച്ച് വച്ച ഗുരുതി വെളത്തിലേക്ക് ഇട്ടു …. രുദ്ര വീരന്റെ നീജ ശക്തികൾക്ക് ദേവീ ചൈതന്യത്തേ തടഞ്ഞ് നിർത്താൻ കഴിഞ്ഞില്ല.
തമ്പുരാൻ അവൻ കാളീപൂജ നടത്തുന്നതും. യാമിനി അവന് സുരക്ഷ ഒരുക്കുന്നതും മനസിലായി … ഈ പ്രതിസദ്ധി നേരിടാൻ തമ്പുരാൻ മറ്റോരും യക്ഷിണിയേ നിയോഗിക്കാൻ ഒരുങ്ങി …
ഇടത് തുടയിൽ വലത് കാൽപ്പത്തിയും . വലത് തുടയിൽ ഇടത് കാൽപ്പത്തിയും … വച്ച് തമ്പുരാൻ മന്ത്രം ഉരുക്കഴിച്ചു …
അസ്യ ശ്രീ മോഹിനി യക്ഷി
മഹാമന്ത്ര്യസ്യ മാർ കണ്ടേയ കൃഷി ഹ
സർവ്വലോക ശക്തി എക്ഷിണി പ്രത്യക്ഷയും …
ഇടമുറിയാത്ത മന്ത്രങ്ങൾ കൊണ്ട് അവിടം ധന്യമായി. നെയ്യും കൽപ്പൂരവും