കാട്ടിലെ പെൺകുട്ടി
Kaattile Penkutty | Author : Ammu
ഇതു എന്റെ ആദ്യ കഥയാണ്. നിങ്ങളുടെ എല്ലാ സപ്പോർട്ടും എനിക്കുണ്ടാകണം. എന്നാൽ തുടങ്ങട്ടെ.
അന്ന് ഒരു പ്രഭാതമായിരുന്നു. കിളികളുടെ കള കള നാദം കേട്ട് പതിവിലും വിപരീതമായി ഞാൻ നേരത്തെ എണീറ്റു. കണ്ണുകൾ തിരുമി ഞാൻ ജനാലക്കരികിലേക് നീങ്ങി. കാണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പാർന്ന പാടത്തിനു മുകളിലൂടെ കിളികൾ പറക്കുന്നു. ദൂരെ കാണുന്ന മലകൾക്കു ഇടയിലൂടെ പ്രഭാത കിരണങ്ങൾ ഉദിച്ചു പൊങ്ങുന്നു. നല്ല സുന്ദരമായ കാഴ്ചകൾ. പെട്ടനായിരുന്നു അടുക്കളയിൽ നിന്നും അമ്മയുടെ വിളി.
അമ്മ ദേഷ്യത്തോടെ പറയുന്നുണ്ടായിരുന്നു
“പാതിരാത്രി വരെ അലഞ്ഞു തിരിഞ്ഞു നടന്നിട്ട് വന്നു കിടക്കും. നേരത്തെ എണീക്കാൻ പറഞ്ഞാൽ കേൾക്കില്ല്യ. ഇങ്ങനെ ഒരു മകനെയാണല്ലോ എനിക്ക് കിട്ടിയത്.”
ഞാൻ കേട്ട ഭാവം കാണിക്കാതെ അടുക്കളയിലോട്ടു ചെന്നു.
അമ്മ : ആാാ എണീറ്റോ. ഇന്നെന്തു പറ്റി മോനു നേരത്തെ എണീക്കാൻ.ഇന്നും പോണിലെ കൂട്ടുകാരുടെ അവിടേക്കു.
അങ്ങനെ അമ്മയുടെ ചീത്തവിളിയും കേട്ടു ചായ കുടിച്ചു കുളിയും കഴിഞ്ഞു ബ്രേക്ക് ഫാസ്റ്റും കഴിച്ചു പതിവ് പോലെ കൂട്ടുകാരുടെ അടുത്തേക് പോയി. ഞാൻ അവിടെ എത്തുമ്പോഴേക്കും കൂട്ടുകാരെല്ലാം അവിടെ ഒത്തു കൂടിയിരുന്നു. അവർ എന്തോ കാര്യമായ ചർച്ചയിലായിരുന്നു. ഞാൻ ചോദിച്ചു,
“എന്താ പതിവില്ലാതെ എന്നെ കൂട്ടാതെ കാര്യമായ ചർച്ച നടത്തുന്നുണ്ടല്ലോ? ആരേലും എന്തേലും തരികിട ഒപ്പിച്ചോ ”