ഫ്രണ്ട് 1 : ഞങൾ ഒരു ട്രിപ്പ് പോയാലോ എന്നാലോചിക്കായിരുന്നു. അതിന്റെ ചർച്ച ആയിരുന്നു കണ്ടത്. അല്ലാതെ വേറെ ഒന്നുമില്ല്യ.
ഞാൻ : കൊള്ളാലോ. ഞാനും കുറെ കാലമായി വിചാരിക്കുന്നു പോകണമെന്നു. എവിടേക്കാണെന്നു തീരുമാനമായോ??
ഫ്രണ്ട് 2 : ഇല്ല്യ. എവിടെ പോകണമെന്ന് ഒരു കൺഫ്യൂഷൻ. എവിടെ പോകും?
ഫ്രണ്ട് 3 : നമ്മുക്ക് എന്ന മൈസൂർക്കോ, അല്ലെങ്കിൽ താജ്മഹൽ കാണാന്നോ അങ്ങനെ എങ്ങോട്ടെങ്കിലും പോയാലോ.
ഞാൻ : എന്ന ഒരു വെറൈറ്റിക് ഏതേലും നല്ല കാട്ടിലേക് പോയല്ലോ. എന്റെ കസിൻസ് വയനാട്ടിൽ ചെല്ലക്കാട് എന്ന സ്ഥലത്തേക്ക് പോയിട്ടുണ്ടായിരുന്നു. അവിടെ മൊത്തം കാടാണ്. അവിടെ ഒരു ആദിവാസി കോളനി ഉണ്ട്. വർഷത്തിൽ ഒരിക്കൽ അവിടെ ഒരു ഉത്സവം പോലെ ആഘോഷിക്കാറുണ്ട്. അവരുടേതായ ചെറിയ നൃത്തങ്ങളും ഭക്ഷണ രീതികളും കാണാം. പിന്നെ വേടന്മാർ കൊണ്ടു വരുന്ന നല്ല തേനും കുടിക്കാം. 2 ദിവസം നമ്മുക്ക് ആഘോഷിക്കാം. എന്താണ് നിങ്ങടെ അഭിപ്രായം.
ഫ്രണ്ട് 1 : നിനക്കെങ്ങനെ ആ സ്ഥലത്തെ കുറിച്ചറിയാം
ഞാൻ : എന്റെ ഒരു കസിൻ അങ്ങോട്ടു പോയിട്ടുണ്ടായിരുന്നു. കാടിനുള്ളിൽ കൂടി അര മണിക്കൂർ ഡ്രൈവും ഉണ്ട്. നല്ല വൈബ് ഉണ്ടാകും. എന്ത് പറയുന്നു എല്ലാവരും.
ഇതു കേട്ടപ്പോൾ ഫ്രണ്ട്സിനു എല്ലാവർക്കും നല്ല ആശയമാണെന്ന് തോന്നി. എല്ലാവരും എന്റെ അഭിപ്രായത്തോട് യോജിച്ചു.
ഫ്രണ്ട് 2 : അങ്ങനെ പോകുന്ന കാര്യം തീരുമാനമായി. പക്ഷെ ആാാ ഉത്സവം എന്നാണെന്നു അറിയില്ല്യല്ലോ
ഞാൻ : എന്റെ കസിൻ പറഞ്ഞ ദിവസം വച്ചു നോക്കുമ്പോൾ അടുത്ത മാസം 15നാണു ഉത്സവം അന്ന് പോകാം. ഞാൻ എന്റെ കസിനേം കൂട്ടി വരാം. അവനാണെങ്കിൽ വഴി അറിയുകയും വേണ്ട നിർദ്ദേശങ്ങൾ തരികയും ചെയ്യും.