ഫ്രണ്ട് 3 : എന്ന അങ്ങനെ ചെയ്യാം. എല്ലാവരും ആാാ ദിവസം നേരത്തെ ഇവിടെ എത്തണം.
എല്ലാവരും ശരി എന്നു പറഞ്ഞു അന്ന് നേരത്തെ പിരിഞ്ഞു. അങ്ങനെ ആാാ ദിവസം വന്നെത്തി. എല്ലാവരും അവരുടെ വണ്ടികൾ എടുത്തു ആാാ കാട്ടിലേക് യാത്രയായി. 2 മണിക്കൂർ നേരത്തെ യാത്ര ഉണ്ട് അവിടേക്കു. എന്റെ വണ്ടിയിൽ ഞാനും കസിനും ആണുള്ളത്. പോകുന്ന വഴിക്ക് കസിൻ എന്നോട് പറഞ്ഞു
“അവിടുത്തെ മൂപ്പന് ഒരു മകളുണ്ട്. ഒരു സുന്ദരി കുട്ടി. മൂപ്പന്റെ മകളാണെങ്കിലും അവൾ പുറത്തു പോയി ഉന്നത വിദ്യാഭ്യാസം നേടി വന്നവളാണ്. നല്ല കാര്യഗൗരവമുള്ള കുട്ടി. വളച്ചൊടിക്കാതെ കാര്യങ്ങൾ നേരെ പറയുന്ന ഗൗരവം.”
അങ്ങനെ ഓരോന്നും സംസാരിച്ചു പോയി കൊണ്ടിരുന്നു. ഒടുവിൽ ഞങൾ ആ ആദിവാസി കോളനി എത്തി. അവർ ഞങ്ങളെ അവരുടെ രീതിക്ക് സ്വീകരിച്ചു അവിടുത്തെ മൂപ്പന്റെ അടുത്തേക്ക് കൊണ്ടുപോയി. അവിടെ എത്തിയതും ഞങൾ മൂപ്പന്റെ മകളെ കണ്ടു അത്ഭുതപെട്ടു വാ തുറന്നു പിടിച്ചു അൽപ നേരം നിന്നു. മൂപ്പൻ പറയുന്നത് ഞങൾ കേട്ടത് പോലും ഇല്ല്യ.എന്റെ കസിൻ വിളിക്കുന്നത് കേട്ടാണ് സോബോധത്തിലേക് വന്നത്. ഞാൻ കസിൻ പറഞ്ഞത് ആലോചിച്ചു. അവൻ പറഞ്ഞത് നേരാ അവളെ കാണാൻ നല്ല ഭങ്ങിയ. മൂപ്പൻ തുടർന്നു.
“ഇതു എന്റെ മകൾ ചെമ്പകം. ഞങളുടെ കൂട്ടത്തിലെ ആദ്യമായി സ്കൂൾ വിദ്യാഭ്യാസം ലഭിച്ച ആദ്യത്തെ കുട്ടി ആണ്. ഇവളാണ് ഞങ്ങളുടെ വഴികാട്ടി”.
അതു കേട്ടതും ഞാൻ അവളെ എന്റെ മനസ്സിൽ പ്രതിഷ്ടിച്ചു. എന്റെ ഭാവി വധു ഇവളാണെന്നു എനിക്ക് തോന്നി. അന്ന് വൈകുന്നേരം ആയി. അവരുടെ ഉത്സവ പരിപാടികൾ ഓരോനോരോന്നായി ആരംഭിച്ചു. മൂപ്പന്റെ മകളാണ് ആാാ പരിപാടികളുടെ മേൽനോട്ടം.അവർ ഓരോ സ്ഥലവും നന്നായി അലങ്കരിച്ചിരിക്കുന്നു. അവരുടെ നൃത്തം ആയിരുന്നു ആദ്യം ഞങൾ അതു കണ്ടിരിക്കെ മൂപ്പൻ ഞങ്ങളെ വിളിച്ചു അവരുടെ കൂടെ നൃത്തം ചെയ്യുവാൻ പറഞ്ഞു. ഞങ്ങൾ വെറുതെ വന്നതല്ലല്ലോ 2 ദിവസം അടിച്ചു പൊളിക്കാൻ വന്നതല്ലേ എന്നു മനസ്സിൽ കരുതി. എന്നിട്ട് അവരുടെ കൂടെ നൃത്തം ചെയ്യാൻ തുടങ്ങി. മൂപ്പന്റെ മകളായിരുന്നു നൃത്തം ചെയ്‌യുന്നതിൽ ഒന്നാമത്തെ ആള്. നൃത്തം ചെയ്യുന്നതിനിടക് ഞാൻ അവളുടെ ദേഹത്തു മുട്ടി. ആ മുട്ടലിൽ എന്റെ മനസ്സിൽ എന്തോ ഒന്ന് തോന്നി. അപ്പൊ മുതൽ ഞാൻ അവളെ ശ്രദ്ധിക്കാനും തുടങ്ങി. എന്റെ ഉള്ളിൽ അവളോടുള്ള ഇഷ്ടം മുളച്ചു. അവിടം വിട്ടു പോകുന്നതിന്നു മുന്നേ എനിക്ക് അവളോട് എന്റെ പ്രണയം പറയണമെന്ന് തോന്നി. പക്ഷെ എന്റെ കൂട്ടുകാർ ഇതറിഞ്ഞാൽ മുടക്കുമോ എന്ന പേടി കാരണം ഞാൻ വേറെ ഒരു ദിവസം ഒറ്റക് ഇങ്ങോട്ട് വരാം എന്നു മനസ്സിൽ വിചാരിച്ചു.” പോകുന്നതിന്നു മുന്നേ അവളോട് ഞാൻ ഒരു ദിവസം ഇങ്ങോട്ട് വരും അപ്പോൾ നിന്നോട് ഞാൻ ഒരു കാര്യം പറയണം” എന്നു അവളോട് പറയണം തോന്നി. അങ്ങനെ അവളെ തനിച്ചു കിട്ടാൻ ഒരു അവസരത്തിനായി കാത്തിരുന്നു.
( തുടരും…… )