ഞാൻ വീണ്ടും ചോദിച്ചു..
“ഹ്മ്മ്..നൗ യു ക്യാൻ..”
ഒന്ന് ഇരുത്തി മൂളിക്കൊണ്ട് പ്രിൻസിപ്പൽ പറഞ്ഞു..
നമ്മൾ അകത്തു കയറി..
“എന്തു വേണം..”
“മാമ്.. ഇന്ന് മുതൽ കോളേജിലേക് വരാൻ പറഞ്ഞിരുന്നു വിളിച്ചിട്ട് ”
ജിത്തു ആണ് പറഞ്ഞത്..
“ഓഹ്… ചന്ദ്രശേഖർന്റെ കൊച്ചുമോൻ ആണോ..”
“അതെ മാമ്.. പക്ഷെ ഞാനല്ല ഇവൻ..”
ജിത്തു എന്നെ ചൂണ്ടികാണിച്ചു പറഞ്ഞു..
ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു..
“നിന്റച്ഛനും ഞാനും ഒരുമിച്ച് പഠിച്ചതാണ്.. എന്നെ പറ്റി വല്ലതും പറയാറുണ്ടോ..”
“ഓഹോ ഇതിന്റെ ഇടയിൽ അങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നോ..”
ജിത്തു ആണ് മാമ് കാണാതെ എന്റെ ചെവിയിൽ പറഞ്ഞത്.. ഞാൻ അവന്റെ കാലിൽ അമർത്തി ഒരു ചവിട്ട് വച് കൊടുത്തു..
“ഇല്ല മാമ് അച്ഛൻ ഒന്നും പറഞ്ഞില്ല…”
ഞാൻ അത് പറഞ്ഞതും കണ്ണടക്കിടയിലൂടെ എന്നെ ഒന്ന് ശ്രദ്ധിച്ചു നോക്കി മാമ് ഒന്നിരുത്തി മൂളിട്ട് പറഞ്ഞു..
“അല്ല എന്താ ലേറ്റ് ആയത്.. ഫസ്റ്റ് ഡേ തന്നെ ഇങ്ങനെയാണേൽ ഇനിയങ്ങോട്ട് എന്തായിരിക്കും.. ഇത് ഇയാളുടെ അമേരിക്ക ഒന്നുമല്ല ട്ടോ…”
“സോറി മാമ് ഇനി ആവർത്തിക്കില്ല.. ഇന്നത്തേക്ക് ക്ഷമിക്ക്..”
“ഹേയ് ചില്ല്..പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതൊന്നുമല്ല.. ശ്രദ്ധിച്ചാൽ മതി..”