“ഓഹ് പിന്നെ… ഞാൻ ആണ് ഇല്ലുമിനാട്ടി.. നീ വന്നേ നല്ല ചൂട് കോഫി കുടിക്കാം..”
അങ്ങനെ നമ്മൾ കോഫിയൊക്കെ കുടിച് കുറച്ചു സമയം കൂടി സംസാരിച്ചിരുന്നു.. നാളെ അവളെ പിക്ക് ചെയ്യാൻ വരണമെന്നും പറഞ്ഞു സോഫി..അവിടന്ന് ഇറങ്ങുമ്പോ തന്നെ ഇരുട്ടി തുടങ്ങിയിരുന്നു.. അപ്പോഴാണ് ജിത്തു വിളിച്ചത്.. നല്ല തെറിയും കിട്ടി ലേറ്റ് ആയതിനു.. കാരണം അവൻ എന്നേം വെയിറ്റ് ചെയ്തിരിപ്പാണ് വീട്ടിൽ കയറാൻ..
ഇന്ന് ഒറ്റ ദിവസം എന്തൊക്കെയാ നടന്നത് ദൈവമേ.. രാവിലെ തന്നെ ഒരുത്തി കാരണം പ്രശ്നങ്ങളുണ്ടായെങ്കിലും നല്ല രണ്ടു ബന്ധങ്ങൾ ആണിന്നെനിക്ക് കിട്ടിയത്.. സോഫിയും റഫീകും.. റഫീഖിന്റെ കാര്യത്തിലൊന്നും പറയാറായിട്ടില്ല എന്നാലും എനിക്കവനെ നല്ല ഇഷ്ടായി.. അവനെ ഇനി ഒറ്റയ്ക്ക് വിടില്ല ഞാനും ജിത്തുവും..ജോണിന് വന്ന അവസ്ഥ റഫീഖിന് വരുത്തില്ല ഞാൻ..പിന്നെ സോഫി.. അവൾ ലെസ്ബിയൻ ആയിട്ടും എനിക്കെങ്ങനെ വഴങ്ങി എന്ന് ഒരു പിടിയുമില്ല..അവൾക്കും അത് തന്നെ അവസ്ഥ… ഇതന്ത് തേങ്ങായണാവോ..
“കാരണം അവൾ പറഞ്ഞത് പോലെ തന്നെ നീ വത്യസ്തനായത് കൊണ്ട്..”
പെട്ടന്നാണ് വണ്ടിടെ പിറകിലിരുന്ന് ഒരു സ്ത്രീ ശബ്ദം കേട്ടത്..പിന്നെ എല്ലാം ഇരുട്ടായിരുന്നു.. കയ്യും കാലും ഒന്നും അനക്കാൻ കൂടി പറ്റുന്നില്ല.. നിലവിളിക്കാൻ നോക്കി പക്ഷെ ശബ്ദം പുറത്തു വരുന്നില്ല.. വെറും ഇരുട്ട് മാത്രം..ദൈവമേ ഇതന്താ സംഭവിക്കുന്നത്.. ഞാൻ മരിച്ചോ..
” നീ അങ്ങനെ മരിക്കുന്നവനല്ല സിദ്ധാർഥ്.. നീ എന്തിനാ പേടിക്കുന്നത്.. ഞാൻ കൂടെ തന്നെ ഉണ്ടാവുമെന്ന് പറഞ്ഞത് നീ മറന്നോ.. ”
സ്വപ്നത്തിൽ കേട്ട അതെ സ്ത്രീ ശബ്ദം.. അപ്പൊ അത് സ്വപ്നമല്ലായിരുന്നോ..എനിക്കെന്താ സംഭവിക്കുന്നത്.. ഞാനിപ്പോ എവിടെയാ.. എനിക്കെന്താ കണ്ണ് തുറക്കാനോ സംസാരിക്കാണോ പറ്റാത്തത്.. പക്ഷെ എല്ലാം വ്യക്തമായി കേൾക്കുന്നുണ്ടല്ലോ..
“ഒരുപാട് സംശയങ്ങൾ ഉണ്ടല്ലേ.. ഉത്തരങ്ങൾ നിന്നെ തേടി വരും.. നീ ആരാണെന്ന് നീ അറിയും..”
“നിങ്ങൾ ആരാണ്.. എന്താണ് എന്നെകൊണ്ട് വേണ്ടത് നിങ്ങൾക്ക്.. എന്തിനാ എന്നെയിങ്ങനെ ഡിസ്റ്റർബ് ചെയുന്നത്.. നിങ്ങൾ വല്ല പ്രേതവും ആണോ ഇനി.. ദയവ് ചെയ്ത് ഉപദ്രവിക്കരുത്..”
ഞാൻ സംസാരിക്കാൻ പറ്റാത്തത് കൊണ്ട് എന്റെ മനസ്സിൽ തന്നെ ചോദിച്ചു..
“നിന്നെ ആവിശ്യമുള്ളവർ ഒരുപാട് പേരുണ്ട്.. നിനക്കും എന്റെ സഹായം വേണ്ടി വരും.. ഉപദ്രവിക്കാൻ വന്നവളല്ല ഞാൻ.. സഹായം ചോദിച്ചു വന്നതാണ്..”