“എന്തു സഹായമാണ് വേണ്ടത്.. നിങ്ങൾ വല്ല മന്ത്രവാദിനിയും ആണോ.. എങ്ങനെയാണ് എന്റെ മനസ്സ് വായിക്കാൻ പറ്റുന്നത്.. എന്നോടെങ്ങനെയാണ് സംസാരിക്കാൻ പറ്റുന്നത്.. എന്റെ മുന്നിൽ വാ..”
“സമയമാവുമ്പോൾ നിന്റെ മുന്നിൽ വരും ഞാൻ.. ഇപ്പോൾ ഞാൻ വന്നത് ഒരു കാര്യം പറയാനാണ്..വരുന്ന ബുദ്ധനാഴ്ച നീ വരയാർ ബീച്ച്ലേക്ക് പോവണം .. നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അന്ന് മുതൽ കിട്ടി തുടങ്ങും..ആരോടും ഒന്നും പറയാനും പാടില്ല.. ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടല്ലോ.. അതവരുടെ ജീവനെ തന്നെ ബാധിച്ചേക്കാം..”
അത്രയും പറഞ്ഞു ആ ശബ്ദം എന്റെ മനസിന്ന് ഇല്ലാതായി..
എനിക്കു പെട്ടന്ന് കണ്ണ് തുറക്കാൻ പറ്റി.. ഞാൻ വണ്ടിയൊടിച്ചോണ്ടിരിക്കുവർന്നു..
വാട്ട്..!!!!…!!!!!… മടക്കൂർ ജംഗ്ഷനോ??????.. വരയാർ ബീച് റോഡിൽ ആയിരുന്നില്ലേ ഞാൻ ഇത്ര പെട്ടന്ന് ഇവിടെ എങ്ങനെ എത്തി..ഇതെന്തൊക്കെയാ നടക്കുന്നത് ദൈവമേ..
പെട്ടന്നാണ് ജിത്തു മുനീർക്കന്റെ കടയിൽ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.. ഞാൻ അവിടേക്ക് വണ്ടി വിട്ടു..
“ടാ മൈരേ!!!!!….നീ ഞാൻ വിളിച്ചപ്പോ അവിടന്നിറങ്ങിട്ടെ ഉള്ളുന്നല്ലേ പറഞ്ഞെ.. ആളെ പറ്റിക്കുവായിരുന്നോ പട്ടി നീ..”
എന്നെ കണ്ട പാടെ അവൻ അടുത്ത് വന്നു പറഞ്ഞു..
അവനോട് എന്ത് മറുപടിയാണ് പറയേണ്ടതെന്ന് എനിക്ക് ഒരു പിടിയും ഇല്ല..എനിക്കു തന്നെ അറിയില്ല ഞാൻ എങ്ങനെയാ ഒന്ന് കണ്ണ് മൂടി തുറക്കുന്ന സമയം കൊണ്ടിവിടെ എത്തിയതെന്ന്..
“അത് ഞാൻ ചുമ്മാ പറഞ്ഞതാടാ.. എന്തായാലും എത്തിയല്ലോ.. സോഫിടെ ബൈക്ക് ശരിയാക്കിയോ..”
ഞാൻ അവനോട് കള്ളം പറഞ്ഞു.. ടോപ്പിക്ക് മറ്റാനായിട്ട് സോഫിടെ ബൈക്കിന്റെ കാര്യം ചോദിച്ചു..
“അതൊക്കെ എപ്പഴേ കഴിഞ്ഞു.. ബ്രേക്ക് കേബിൾ മാറ്റേണ്ട ആവിശ്യമേ ഉണ്ടായുള്ളൂ..അല്ല പോയ കാര്യം എന്തായി മോനുസേ.. അവൾ വീഴോ..”
“ആഹ് പിന്നെ… നല്ല ഒടുക്കത്തെ വീഴ്ച ആയിരുന്നു.. ഒന്നും പറ്റാഞ്ഞത് ഭാഗ്യം..”
“ഏഹ്…!!!!…. എന്തു പറ്റിയെടാ.. ഇതന്താ വേഷം.. ഇതാര്ടെ ടീഷർട്ട..??…”
“നീ കയറ്… ഞാൻ പറയാം…”
അങ്ങനെ നമ്മൾ വീട്ടിലേക്കു പോകുന്ന വഴിയേ നടന്നതൊക്കെ ഞാൻ