നമ്മളും സ്വാബോധത്തിലേക്ക് വരാൻ കുറച്ചു സമയമെടുത്തു..നല്ല പരിജയം ഉള്ള വണ്ടി ആയിരുന്നു അത്.. ആഹ് ഇത് മറ്റവൾ അല്ലെ ആ ഡാഷ് നമ്മളെ കള്ളന്മാർ ആകാൻ നോക്കിയ ആ പെണ്ണ്..ഇപ്പൊ നടന്നതും കൂടി ആയപ്പോ എനിക്കങ്ങനെ വലിഞ്ഞു കയറി…
വണ്ടി ഇടിച്ചില്ലെന്ന് മനസിലാക്കിയ അവൾ തിരിഞ്ഞ് സോറി പറയാൻ വന്നതും.. അത് മുഴുവിക്കുന്നതിന് മുന്പേ നമ്മൾ ആരാണെന്ന് കണ്ടവൾ അത് വിഴുങ്ങി..
“നിനക്കിത് തന്നെയാണോടീ മൈരേ പണി.. ചാവണേൽ വല്ല റെയിൽവേ ട്രാക്കിലും പോയി കിടക്കാൻ നോക്ക്.. ബാക്കിയുള്ളവരെ കൂടി കൊല്ലാൻ വേണ്ടി ഓരോന്നിറങ്ങിക്കോളും..”
ഞാൻ ദേഷ്യത്തോടെ വണ്ടിന്ന് ചാടിയിറങ്ങിക്കൊണ്ട് പറഞ്ഞു..
“ടാ വേണ്ടാ വിട്.. ഒന്നും പറ്റിയില്ലലോ.. ഇപ്പൊ തന്നെ ലേറ്റ് ആയി.. വാ പോവാം..”
ജിത്തു എന്റെ കയ്യിൽ പിടിച്ചു പറഞ്ഞു…
“നീ മിണ്ടരുത് മൈരേ.. ഇപ്പൊ എങ്ങാനും വീണെന്കിലോ.. നീ ഇത് തന്നെ പറയോ.. ഇവള്ടെ ചെപ്പക്കുറ്റി നോക്കി ഒന്ന് കൊടുക്ക വേണ്ടെ..”
ഞാൻ ദേഷ്യം അടങ്ങാതെ പറഞ്ഞു..
“ഓ പിന്നെ എന്റെ കൈ അപ്പൊ മാങ്ങാ പറിക്കാൻ പോകുവൊന്നും ഇല്ല.. തിരിച്ചും കിട്ടും..”
ചെറുതായി ചെരിഞ്ഞ വണ്ടി നേരെ നിർത്തികൊണ്ടവളും ദേഷ്യത്തോടെ പറഞ്ഞു…
“എന്നിട്ടും ഈ നായിന്റമോൾടെ അഹങ്കാരം കണ്ടില്ലേ.. കൊണ്ട് വന്നു മുന്നിലിട്ടതും പോരാഞ്ഞിട്ട്..”
ഞാനും കിടന്നലറികൊണ്ട് പറഞ്ഞു…
“ദേ സൂക്ഷിച് സംസാരിച്ചോണം.. എനിക്കും ചീത്ത വിളിക്കാൻ അറിയാൻ പാടില്ലാഞ്ഞിട്ടൊന്നും അല്ല..ഇയാൾക്കില്ലാത്ത ഒരു സാദനം ഉണ്ടായിപ്പോയി… അന്തസ്സ്…”
അവൾ എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു..
“കൊണ്ട് പോയി ഉപ്പിലിട്ട് വെക്ക് നിന്റെ കോപ്പിലെ അന്തസ്സ്…”
ഞാനും വിട്ടു കൊടുത്തില്ല.. ജിത്തു ഇതൊക്കെ നോക്കി എൻജോയ് ചെയ്തിരിപ്പുണ്ട്..