എൻ്റെ മാളു 3 [Thomas Shelby]

Posted by

ഇപ്പൊ ഞാനാഗ്രഹിക്കുന്നപ്പോലൊന്നുമല്ല…അനി…കാര്യങ്ങൾ പോകുന്നത്….. അതുകൊണ്ട്…….വേണ്ട …അതൊന്നും ശെരിയാകില്ല ……….

.

.

.

എനിക്കതിനൊന്നും മറുപടി ഉണ്ടായില്ല ….മാളു പോകാൻ എഴുനേറ്റു …..

.

.

.

അനി ….ഞാൻ നമ്മൾ ഇങ്ങനെ ഇരുന്നു സംസാരിക്കുന്നതൊക്കെ ഒത്തിരി ആഗ്രഹിച്ച കാര്യമാണ് ….പക്ഷെ….നടന്നിട്ടില്ല ……ഇനി അത് നടക്കില്ല …..സോറി അനി ………..പിന്നെ …

വിപിൻ …എന്തിനാ അങ്ങനൊക്കെ പറഞ്ഞെന്നു എനിക്കറിയില്ല ….സത്യം ……ഞാൻ നിന്നെപ്പറ്റിയൊക്കെ അവനോടു ചോദിക്കാറുണ്ടായിരുന്നു ….നീ അറിഞ്ഞിരുന്നോന്ന് എനിക്കറിയില്ല …….നിന്റെ സ്ഥാനത്തു ആരെയും ഞാൻ കണ്ടിട്ടില്ല അനി ….ഇന്നേവരെ ….ഇനിയുള്ള കാര്യം എനിക്കറിയില്ല ….എന്റെ ജീവിതം ഇപ്പൊ എന്റെ കയിലല്ല ഞാനല്ല അത് നിയന്ത്രിക്കുന്നത് ……………..ഞാൻ പോകുവാ അനി …..സോറി

.

.

.

.

ആ ഇരുപ്പ് ഞാനവിടെ എത്രനേരം ഇരുന്നെന്നറിയില്ല ……..എനിക്കൊന്നങ്ങാനോ …….കരയാനോ …….തോന്നിയില്ല ………………

.

.

ചിലപ്പോൾ ഇതായിരിക്കും വിധി ………ഇങ്ങനെ തീരാനാകും …..യോഗം …….എല്ലാം തുടങ്ങിയതും ഇവിടെ ….എല്ലാം അവസാനിക്കുന്നതും ഇവിടെ ………..

.

.

.

.

.

അനീ ………….

.

.

.

.

.

രാഹുലാണ്‌ ……

.

.

.

നീ എന്താ ഇങ്ങനിരിക്കുന്നെ …. എണീച്ചു വാ …..അവിടെല്ലാവരും നിന്നെ അന്വേഷിക്കുന്നുണ്ട് …….

.

.

.

.

ഞാനില്ലാട …വയ്യ …..ക്ലാസ്സിൽ കേറിയ …എനിക്ക് എന്നെത്തന്നെ കണ്ട്രോൾ ചെയ്യാൻ വയ്യാതാകും …..

.

.

.

അതൊന്നുല്ല നീ വാ ……ആ വിപിൻ മൈരൻ വന്നട്ടോണ്ട് …..ഞങ്ങളോട് സംസാരിച്ചില്ല ….രാജപ്പൻ അവിടെ കുരുപൊട്ടി നിപ്പുണ്ട് …നീ പറഞ്ഞാലേ അവൻ കേൾക്കുള്ളു ……..

.

.

.

അത് വേണോടാ …….

.

.

വേണം നീ വരും എനിക്കറിയാം …….

.

.

ഞാന്അവന്റൊപ്പം എഴുനേറ്റു നടന്നു ……..

.

.

.

ക്ലാസ്സിൽ സംസാരമൊക്കെ കേൾക്കാം ……കേറിയ ഉടനെ ഞാൻ മാളുവിനെ കണ്ടു ….അവളെന്നെയൊന്നു നോക്കിയിട്ട് …പഴയപോലെ …അവരോടു സംസാരിച്ചുകൊണ്ടിരുന്നു ……മുഖമൊക്കെ കഴുകിയെന്നു തോനുന്നു ….ചന്ദനോമ്മേ മാഞ്ഞിട്ടുണ്ട് …..മുഖത്ത് വന്നപ്പോ ഉള്ള ചിരിയൊന്നുമില്ല ….ഞാൻ കൂടുതൽ നോക്കാതെ..ഞങ്ങൾ ഇരിക്കാറുള്ള ബെഞ്ചിലേക്ക് നടന്നു ….വിപിൻ അതിന്റെ മുന്നിലെ ബെഞ്ചിലാണ് ഇരിക്കുന്നത് ….

Leave a Reply

Your email address will not be published. Required fields are marked *