എത്ര സന്തോഷം നിറഞ്ഞ യാത്ര ആയിരുന്നു അത്. എന്നാൽ ഒരു സെക്കന്റ് കൊണ്ടു എല്ലാം തന്നെ തകിടം മറിഞ്ഞു.
പപ്പയുടെ മമ്മിയുടെയും അവസാനത്തെ ഞരുക്കം മാത്രംമേ എന്റെ മനസ്സിൽ ഉണ്ടാരുന്നു ഉള്ളു. അവസാനം ആയി അവരെ കാണാൻ പോലും എനിക്ക് സാധിച്ചില്ല.
ഇതിനെല്ലാം കാരണക്കാരി എനിക്ക് കണ്ടുപിടിക്കണം അപ്പോൾ ആണ് എനിക്ക് ഒരു മുഖം എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്. റോഷൻ.
പിന്നെ ഒന്നും തന്നെ നോക്കാതെ അവനെ വിളിക്കാൻ തന്നെ തീരുമാനിച്ചു. ഈ അവസരത്തിൽ എന്നെ ഏറ്റവും കൂടുതൽ സഹായിക്കാൻ പറ്റുന്നത് അവനെ കൊണ്ട് മാത്രമായിരിക്കും കാരണം അവന്റെ ഭാര്യ ഒരു പോലീസുകാരി ആണല്ലോ.
ഡിജിപി മെറിൻ തോമസ് അവരെ കൊണ്ടു മാത്രമേ എന്നെ സഹായിക്കാൻ പറ്റുള്ളൂ എന്ന് എനിക്ക് മനസ്സിൽ ആയി.
ഇതു എല്ലാം ചിന്തിച്ചു കൊണ്ടു ആണ് ഞാൻ അവനെ വിളിച്ചത് തന്നെ.
ഡാ സാമൂ എന്ന അവന്റെ വിളിയിൽ ഞാൻ ഇ ചിന്തയിൽനിന്നും മോചിതനായത്.
ഡാ റോഷാ എന്ത് ഉണ്ട് എടാ വിശേഷം.
ഇങ്ങനെ എല്ലാം പോകുന്നു. പപ്പയും മമ്മിയും മരിച്ചത് ഞാൻ അറിഞ്ഞായിരുന്നു.
ഞാൻ സ്ഥലത്തില്ലായിരുന്നു അത് കൊണ്ടു ആണ് നിന്നെ കാണാൻ വരാതെ ഇരുന്നത്.
അത് ഒന്നും കൊഴപ്പം ഇല്ലടാ. പിന്നെ നിന്റെ ഭാര്യമാർ എന്ത് പറയുന്നു. എന്നാലും എന്റെ മോനെ മൂന്ന് പേരെ നീ എങ്ങനെ മാനേജ് ചെയ്യുന്നു.
:ഡാ അത് വേണ്ടാ ചുമ്മാ എന്നെ ഊതാതെ പോടെ. പിന്നെ എന്താ പെട്ടന്ന് ഒരു വിളി എന്തോ ഉണ്ട്‌ല്ലോ.
ഡാ അത് പിന്നെ നിന്റെ ഭാര്യയുടെ ഹെല്പ് എനിക്ക് ഒന്ന് വേണം. പപ്പയുടെ യും മമ്മി യുടെ യും മരണം ഒരു കൊലപാതകമാണോ എന്ന് എന്നിക്കു സംശയം ഉണ്ട്.
: എനിക്ക്യും തോന്നിയായിരുന്നു. നീ ഒരു രാഷ് ഡ്രൈവർ ഒന്നും അല്ലല്ലോ എന്ന്. എന്ത് ആയാലും ഞാൻ മെറിൻയോട് പറയാം. നീ ഇപ്പോൾ എവിടാ.