“നിന്റെ കുടുംബം കളിച്ച നാറിയ ഏർപ്പാടിന് എന്റെ ഭർത്താവിനെ പഴിചാരുന്നൊ?എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാനും.നിന്റെ കൂട്ടിന് ഞാൻ വളർത്തി വലുതാക്കിയ ഒരുത്തനും.
ഇപ്പോൾ എനിക്ക് മനസ്സിലാവും അവള് നസ്രാണിയുടെ കൂടെപ്പോയത് എന്തിനെന്ന്.കെട്ട് കഴിയാതെ നിന്നപ്പോൾ കഴപ്പ് കയറി കിടന്നു കൊടുത്തതിന്റെയാവും രുദ്ര എന്നവളുടെ ജനനം.പിന്നെ ഒളിച്ചോട്ടമായി.കുടുംബത്തിന്റെ മാനം കളഞ്ഞവളെ തിരഞ്ഞു പിടിച്ചു കൊന്നത് തെറ്റായിട്ട് ഇപ്പോൾ തോന്നുന്നില്ല.അങ്ങനെ കരുതിയാണ് ഒരുത്തനെ ഞാൻ
വളർത്തിയത്. പക്ഷെ ഇപ്പോൾ അവനും………”സാവിത്രി മുഴുവൻ ആക്കാതെ നിർത്തി.
“ഇനി വായ തുറന്നാൽ ആ പിഴച്ച നാവ് ഞാനരിയും.എന്റെ മാനം പോയതിന് നിങ്ങൾക്ക് പ്രശ്നം ഇല്ല.ഈ വീട്ടിൽ വച്ച് ഒരു ഗുണ്ട എന്നെയും നിങ്ങളുടെ മകളെയും റേപ്പ് ചെയ്യാൻ വരെ തുണിഞ്ഞത് നിങ്ങളുടെ വിഷയമല്ല.മറിച്ച് എന്റെ മാനത്തിന്റെ കണക്ക് ചോദിക്കാൻ എന്റെ കുടുംബം പ്രതികരിച്ചത് നിങ്ങൾക്ക് വിഷയം ആണ് അല്ലെ.നന്നായിട്ടുണ്ട്……”
“എനിക്ക് എന്റെ ഭർത്താവ് മാത്രം ആണ് വിഷയം.എന്റെ മോളെ ഓർത്ത് സഹതപിക്കുകയും വേണ്ട.ഇവിടുത്തെ പൊറുതി മതിയാക്കുക അത്രതന്നെ.”
സാവിത്രിയും വാശിയിലായിരുന്നു
“ഇനി എന്ത് നോക്കി നിക്കുവാ ശംഭുസെ…..ഇറങ്ങാനുള്ള പണി നോക്ക്.”വീണയതും പറഞ്ഞു മുറിയിലേക്ക് നടന്നു.പിന്നാലെ ശംഭുവും.ദയനീയമായി അവരെ നോക്കിനിക്കാൻ മാത്രമേ ഗായത്രിക്ക് കഴിഞ്ഞുള്ളൂ.
************
സുരയും കമാലും മറ്റു സംഘ അംഗങ്ങളും ആകെ പെട്ടുപോയ അവസ്ഥയിലായിരുന്നു. ആരുടെ ഒപ്പം നിക്കും എന്ന വലിയ ചോദ്യം സുരക്ക് മുന്നിൽ നിക്കുന്നു.ശംഭു, അവന്റെ പക്ഷത്താണ് ന്യായം. കൂട്ടുകാരെപ്പോലെ തോളോട് തോൾ ചേർന്നു നടന്നവർ.മറു വശത്ത് മാധവൻ,തന്നെ ഒരുപാട് സംരക്ഷിച്ചയാൾ.പക്ഷെ മാധവൻ എന്ന വ്യക്തിത്വത്തിനുള്ളിൽ ഒളിച്ചിരുന്ന വില്ലൻ അങ്ങേയറ്റം അധപ്പധിച്ച മനുഷ്യനാണെന്നുള്ള തിരിച്ചറിവ് അവർക്ക് ദഹിക്കാൻ ബുദ്ധിമുട്ടുള്ളതായിരുന്നു.
സംഘാങ്ങൾക്കിടയിൽ രണ്ടു ചേരി തന്നെ രൂപപ്പെടുന്ന സ്ഥിതി. കമാലിന്റെ നേതൃത്വത്തിൽ ഒരു കൂട്ടർ ശംഭുവിന്റെ പക്ഷം പറഞ്ഞുകൊണ്ടിരുന്നു.എങ്കിലും അവസാനവാക്ക് സുരയുടെതാണ്.
“എന്തൊക്കെ പറഞ്ഞാലും അണ്ണാ മാഷിനൊപ്പം നിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. നമ്മൾ ചെയ്യുന്നത് ഗുണ്ടാപ്പണിയാ. അടിയും വെട്ടും കുത്തും ഒക്കെ നിത്യവുമാണ്.അതിനൊന്നും ഒരു ന്യായീകരണവുമില്ല.പക്ഷെ ഇന്ന് വരെ സ്ത്രീകൾ ഉൾപ്പെടുന്ന ഒരു വിഷയത്തിൽ നമ്മൾ തല വച്ചിട്ടില്ല.സ്ത്രീകൾക്കെതിരെ ഒന്നും ചെയ്തിട്ടുമില്ല.പക്ഷെ ഇവിടെ മാഷ് പെണ്ണിനെ വെറും വില്പനച്ചരക്കാക്കിയിരിക്കുന്നു. അയാൾ ഇത്രയും അധപ്പതിച്ചു എന്ന് വിശ്വസിക്കാൻ കൂടി കഴിയുന്നില്ല.യോചിച്ചു പോകാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.”