വിയോജനയുടെ ആദ്യ സ്വരം കമാലിൽ നിന്നുതന്നെയെത്തി.
“ശംഭു നമ്മുടെ മിത്രമാണ്.മാഷ് ഇത്രയും നാൾ നമ്മെ സംരക്ഷിച്ചു പിടിച്ചയാളും.ഞാനിപ്പോൾ ത്രിശങ്കുവിലാണ് കമാലെ.ആരെ തള്ളും ആരെ കൊള്ളും എന്ന് ഒരു പിടിയും തരുന്നില്ല.ശംഭുവിന് ഒപ്പം നിന്നാൽ മാധവനിടയും. തിരിച്ചായാലും സ്ഥിതി വ്യത്യസ്തമല്ല.”സുര പറഞ്ഞു.
“അണ്ണാ……..ശംഭുവിനൊപ്പം നിക്കണം എന്നാണ് ചെക്കന്മാർ പറയുന്നത്.ജീവിച്ചുപോണേൽ മാധവന്റെ പക്ഷം പിടിക്കണം എന്നും ചിലർ പറയുന്നുണ്ട്. അകത്താകുമോ എന്നുള്ള പേടി ആണ് പലർക്കും.”
“അതെ കമാലെ…….അകത്തു പോകാതെ നോക്കാൻ മാഷുണ്ട്. തിരിഞ്ഞാൽ ശംഭുവിന് അങ്ങനെ ഒരു ഉറപ്പ് നൽകാൻ കഴിയുമോ എന്നവർ ചിന്തിച്ചുകാണും.
അതിൽ തെറ്റുപറയാനും കഴിയില്ല.”സുര പറഞ്ഞു.
ഒരു തീരുമാനമെടുക്കാൻ കഴിയാതെ നിക്കുന്ന അവർക്കിടയിലേക്കാണ് റപ്പായി എത്തിയത്.ഒട്ടും പ്രതീക്ഷിക്കാത്തയാളെ താവളത്തിൽ കണ്ടപ്പോൾ അവർ പരസ്പരം നോക്കി.അവരുടെ കണ്ണുകളിൽ പലതും മിന്നിമറഞ്ഞു.
“എന്താ മക്കളെ…… ആരുടെ പക്ഷം പിടിക്കും എന്നതാണോ വിഷയം?”അവർക്കിടയിലേക്ക് നിന്നുകൊണ്ട് റപ്പായി ചോദിച്ചു.
“പതിവില്ലാത്തയാളെ കണ്ടു കാര്യം എന്തെന്ന് ആലോചിച്ചേ ഉള്ളൂ.”കമാൽ പറഞ്ഞു.
“ആരുടെ പക്ഷം നിക്കണം എന്നത് നിങ്ങളുടെ കാര്യം.ഞാൻ വന്നത് ഒരു വിവരം ധരിപ്പിക്കാനാ.
ശംഭു അവന്റെ പെണ്ണിനെയും കൊണ്ട് തറവാട്ടിൽ നിന്നിറങ്ങി.”
“അത് പ്രതീക്ഷിച്ചതാ.”സുര പറഞ്ഞു.”ഇതറിയിക്കാൻ നിങ്ങൾ മിനക്കെടേണ്ടിയിരുന്നില്ല.”എന്നും സുര കൂട്ടിച്ചേർത്തു.
“എന്നാൽ കാര്യമുണ്ട് ഇരുമ്പേ. ഇറങ്ങും മുൻപ് അവനെന്നെ വന്നുകണ്ടിരുന്നു.നിങ്ങളുടെ കാര്യമാണ് സംസാരിച്ചത്.മാഷിന് എതിരെ നിക്കുമ്പോൾ കൂട്ടുകാരെ മറക്കേണ്ടിവരും. അവന്റെ പെണ്ണിനുവേണ്ടിയാണ് ഇതെല്ലാം എന്ന് നിങ്ങളെയൊന്ന് അറിയിക്കണം എന്ന് പറഞ്ഞു.
അവന് വരാൻ ഒരു മടി.അതാ ഞാൻ നേരിട്ട്………”
“അവൻ മാന്യത കാണിച്ചു.നമ്മൾ എതിരെന്ന് ഉറപ്പിച്ചും കഴിഞ്ഞു. ഇനി എന്താ നിങ്ങളുടെ തീരുമാനം കമാലെ?”സുര ചോദിച്ചു.
“അണ്ണൻ പറയും പോലെ.”
“എടൊ റപ്പായി മാപ്പിളെ.താൻ ഒന്ന് അവളെ കാണണം,രുദ്രയെ.
ഒന്ന് കാണാനുള്ള അവസരം ഉണ്ടാക്കിത്തരണം.”സുര റപ്പായി മാപ്പിളയോട് പറഞ്ഞു.
ഒരു ചിരിയോടെ റപ്പായി പുറത്തേക്ക് നടന്നു.സുരയുടെ മനസ്സിലെന്തെന്ന് ചിന്തിച്ചുകൊണ്ട് കമാൽ അവർ ഇരുവരെയും മാറിമാറി നോക്കുകയായിരുന്നു അപ്പോൾ.
************
സാഹിലയും സലിമും രുദ്രയുടെ മുന്നിലായിരുന്നു.അവർക്ക് മുന്നിലേക്ക് മുദ്രക്കടലാസുകൾ വച്ചുകൊടുത്തു രുദ്ര.”ഇനി നിങ്ങളുടെ ഊഴം.മരണത്തിനും ജീവിതത്തിനുമിടയിൽ ഒരൊപ്പിന്റെ ദൂരം മാത്രം.ഏത് തിരഞ്ഞെടുക്കണം