ആ നാവ് പിഴുതെടുക്കും ഞാൻ.”
മാധവന്റെ ടെമ്പർ തെറ്റി.
“ഓഹ്……. അപ്പൊ അത് തന്നെ കാര്യം.സ്വന്തം രക്തത്തിൽ തൊട്ടാൽ മാധവന് പൊള്ളും.”
“അതേടി…….എല്ലാം കൂട്ടിക്കിഴിച്ചു തന്നെയാ ഞാൻ ജീവിച്ചത്.നീ ഈ തറവാട്ടിൽ വന്നുകയറിയതും ഇവനെ തീറ്റിപ്പോറ്റിയതും പലതും മുന്നിൽ കണ്ടുതന്നെയാ.പക്ഷെ എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് നീയാ.ഗോവിന്ദ് ഒരു ഗേ ആണെന്നെനിക്കറിയമായിരുന്നു.
നിന്നെ ട്രാപ് ചെയ്യാനുള്ള വഴി തേടുമ്പോഴാ നിനക്കിവനോട് പ്രണയം,രഹസ്യമായി കല്യാണം ഒക്കെ.കോടികളുടെ കച്ചവടമാ എനിക്ക് നഷ്ട്ടമായത്.
കണ്മുന്നിലുണ്ടല്ലോ,അവസരം വരും എന്ന് കരുതിയിരിക്കുമ്പോൾ നിങ്ങൾ എല്ലാം മനസ്സിലാക്കി.ഇനി നേർക്ക് നേരെയുള്ള കളികൾ മാത്രം.
ഒന്ന് തീർത്തു പറയാം ഞാൻ ആഗ്രഹിച്ചത് ഞാൻ നേടുക തന്നെ ചെയ്യും.”മാധവൻ പറഞ്ഞു
“തനിക്ക് തെറ്റി മാധവാ……….. ചിത്രയല്ല ഈ വീണ.”
“ചിത്ര…….അവളൊരു മുതൽ മുടക്ക് മാത്രമായിരുന്നു. എന്റെ ഒരു സാമ്പത്തിക സ്രോതസ് മാത്രം.”
“സ്വന്തം ഭാര്യയെപ്പോലും താൻ ചതിക്കുവല്ലായിരുന്നൊ?”ഇടക്ക് കയറി ശംഭു ചോദിച്ചു.
“സാവിത്രി…….അവളെ നിനക്ക് ഇനിയും മനസ്സിലായില്ലെ ശംഭു. എന്റെ നേട്ടങ്ങൾക്ക് വേണ്ടി എന്നും എന്റെകൂടെ നിക്കുന്നവൾ
പലതും നേടിയപ്പോൾ എന്റെ തുറുപ്പ് ചീട്ട്.അവൾ നിന്നെ കൂട്ട് കിടത്തിയതും എനിക്ക് വേണ്ടി, പൂർണ്ണമനസ്സോടെ.”
അത് അവർക്കൊരു ഞെട്ടലായിരുന്നു.ഭർത്താവിനെ മറികടക്കാത്തവൾ,പക്ഷെ………
സാവിത്രിയും…….അവർക്ക് ഒന്നും പറയാൻ പറ്റാതെപോയി.
“കാര്യങ്ങൾ വ്യക്തമായ സ്ഥിതിക്ക് ഇനിയധികം സംസാരം വേണ്ട.ഒരു യാത്ര കഴിഞ്ഞുള്ള വരവാ,ഒന്ന് വിശ്രമിക്കണം.”
മാധവൻ പറഞ്ഞു.
“നിക്കുന്നില്ല.എന്റെ പെണ്ണിനെയും കൂട്ടി ഇവിടം വിടുന്നു.ഞാനായിട്ട് തന്നെ കൊല്ലില്ല.പക്ഷെ തന്നെ സ്വയമില്ലാതാകുന്ന
അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കും.അത് എന്റെ വാക്ക്.”
“നിന്റെ ഔദാര്യം………”
“എന്നെ പോറ്റിയതിനുള്ള നന്ദി ആയിട്ട് കണ്ടാൽ മതി.ഔദാര്യം കാട്ടാനുള്ള യോഗ്യതപോലും ഇപ്പൊ മാഷിനില്ല.”
“ഇപ്പോഴും നീയെന്നെ മാഷെന്നാ വിളിച്ചത് പോലും.”
“ശീലിച്ചുപോയത് അങ്ങനെയാ. പക്ഷെ ഇനി ശീലങ്ങൾ പലതും മാറും.”
“നന്നായി കളിച്ചുതന്നെയാ മാധവൻ ഇത്രയും വളർന്നത്.