എന്റെ നിഴലിൽ നിന്നാണ് നീ കളം പഠിച്ചതും.എന്റെ മേലേക്ക് വളരാൻ ശംഭു……നീയായിട്ടില്ല.”
“അതെ…….മാധവന്റെ കൂടെ നിന്നാണ് കളം പഠിച്ചത്.മാധവന്റെ നിഴലിൽ നിന്ന് വളർച്ച കണ്ടവനുമാണ് ഞാൻ.ചിലത് അറിയാൻ വൈകി.പക്ഷെ കുറച്ചധികം എനിക്കറിയുകയും ചെയ്യാമെന്ന് നിങ്ങളോർത്താൽ നല്ലത്.”
“അതെ……..നീയറിഞ്ഞത് വെറും ബാലപാഠങ്ങൾ മാത്രം.അതിന്റെ പ്രയോഗം ഒരു കുടക്കീഴിൽ നിന്നുകൊണ്ട് വേണ്ടെന്ന് മാത്രം.”
“യാത്ര പറയാൻ ഇവിടാരുമില്ല. ഇനിയൊരു മടങ്ങിവരവുമില്ല.
പക്ഷെ തന്റെ വീഴ്ച്ച ഞാൻ ഉറപ്പ് വരുത്തിയിരിക്കും.”ശംഭുവിന്റെ വാക്കുകൾ ഉറച്ചതായിരുന്നു.
അവൻ വീണയെയും കൂട്ടി അവിടം വിട്ടു.സാവിത്രി പതറിയില്ല.അവളെന്നും ഭർത്താവിനൊപ്പമായിരുന്നു.
അവിടെയവൾ രക്തബന്ധം മറന്നു.അവിടെ വേദനിച്ചത് ഗായത്രി മാത്രം,ഒരു കൂടപ്പിറപ്പിനെ നഷ്ട്ടമായതിന്റെ സങ്കടം.
പടിപ്പുരക്ക് പുറത്ത് അവരെയും കാത്ത് വിനോദുണ്ടായിരുന്നു.
ദിവ്യയെ പോലീസ് കസ്റ്റടിയിൽ വിട്ട വിവരം എങ്ങനെയറിയിക്കും എന്നും ഓർത്തുകൊണ്ട്.
അവരെയും കൂട്ടി മുന്നോട്ട് പോകുമ്പോൾ എതിരെ ഒരു പോലീസ് വാഹനം വരുന്നുണ്ടായിരുന്നു.അത് മാധവന്റെ പടിപ്പുരക്ക് മുന്നിൽ വന്നുനിന്നു.
***********
തുടരും
ആൽബി