ഇരു മുഖന്‍ 4 [Antu Paappan]

Posted by

ഇരു മുഖന്‍ 4

Eru Mukhan Part 4 | Author : Antu Paappan | Previous Part

 

ആ ടാക്സി കാർ ഗേറ്റ് കടന്നു വരാന്തയിൽ നിന്ന് ഏറെകുറെ പത്തു മുപ്പതു മീറ്റർ അപ്പുറം വന്നുനിന്നു. എന്റടുത്തു തള്ളിക്കൊണ്ടിരുന്ന കാര്‍ന്നോര്‍ ആ താക്കോല്‍ കൂട്ടം എന്‍റെ കയ്യില്‍ താരത്തെ അതുകൊണ്ട് അവിടേക്ക്നടന്നു. അപ്പോഴേക്കും ആ കാറില്‍ നിന്ന് അമ്മ പുറത്തിറങ്ങി. അയാള്‍ അമ്മയോട് എന്തൊക്കെയോ കുശലംചോദിചിട്ട് താക്കോല്‍ കൂട്ടം അമ്മെ ഏല്പിച്ച് പോയി.

അപ്പൊ അയാൾക്ക് അമ്മയേ അറിയാം, അല്ല അപ്പൊ ഞാൻ ആരാണെന്നും അറിയിരിക്കുമ്മല്ലോ പിന്നെ എന്താണാവോ എന്നെ ഇയാൾ ഭദ്രൻ എന്ന് വിളിച്ചത്? ചിലപ്പോൾ ഇത്രനാളും അമ്മ ഇവിടെ ആകും താമസിച്ചരുന്നത്. അതാണ് അസ്ഥി തറയും മാറ്റും വൃത്തിയായി കിടക്കുന്നത്. അല്ല അമ്മ ഇവിടെ എങ്ങനെ ഒറ്റക്ക് താമസിച്ചു ഒരു രാത്രിയും ഈ പകലും മാത്രം ഇവിടെ നിന്നിട്ട് പോലും എനിക്കൊരടി അനങ്ങാൻ പറ്റുന്നില്ല. അച്ഛനെയും ചേട്ടനെയും പറ്റിയുള്ള ഓർമ്മകൾ ഇടക്കിടക്ക് വന്നുകൊണ്ടേ ഇരിക്കുന്നു. അല്ലാ അതിനു അമ്മ ഇതൊന്നും കണ്ടിട്ടില്ലല്ലോ. അമ്മേടെ മനസ്സിൽ ഇത് അമ്മയും അച്ചനും ഞങ്ങൾ രണ്ടും സന്തോഷമായി കഴിഞ്ഞ കൊട്ടാരമാണ്, ഇന്നലെ വരെ എനിക്കും ഏതാണ്ടങ്ങനെ തന്നെ ആയിരുന്നല്ലോ പക്ഷേ ഒറ്റപകൽ കൊണ്ട് കത്തിഎരിയുന്ന ഒരക്കില്ലം പോലെയായി. എന്തായാലും ഇവിടെ കണ്ടതും കേട്ടതും ഒന്നും അമ്മയോട് പറയണ്ട എന്തിനാ അവരെ വിഷമിപ്പിക്കുന്നത്. ഇപ്പോഴാണ് പണ്ട് അമ്മ പറഞ്ഞത് സത്യം ആണെന്ന് എനിക്ക് തോന്നുന്നത് മറവി ഒരു അനുഗ്രഹമാണ് ഇതുപോലുള്ള കാര്യങ്ങൾ മറന്നു പൊകുന്നതും വലിയ ഒരനുഗ്രഹമാണ്.

അല്ല അമ്മ എങ്ങനെ അറിഞ്ഞു ഞാൻ ഇവിടെ ഉണ്ടെന്നു. ആരാ ഇപ്പൊ അമ്മേ ഇങ്ങട്ട് കൊണ്ടാക്കാൻ. അതുനുത്തരം എനിക്ക് ഒരുപാട് നേരം കാത്തിരിക്കേണ്ടി വന്നില്ല. ആര്യേച്ചി അപ്പുറത്തെ വശത്തെ ടോർ തുറന്നു പുറത്തിറങ്ങി  ഇറങ്ങി. കൂടെ ജൂനിയര്‍ ഭദ്രനുമുണ്ട്. പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തവും കൊളുത്തി പട പന്തളത്  എന്ന് പറഞ്ഞപോലെ ആയല്ലോ ഇത് . ഞാൻ ഇവിടെക്ക് വന്നതേ ഇവളെ പേടിച്ചാ അപ്പൊ ദാ നിക്കുന്നു ഇവിടെ. അമ്മേ മാത്രം ആക്കിയിട്ടു അവൾ അങ്ങ് പോയിരുന്നെങ്കിൽ. ആ പിന്നെ കയ്യിൽ ഇരിക്കുന്ന വീരനെ കൂടെ നിർത്തിയാൽ പൊളിച്ചു. അല്ല ഇതിപ്പോ അവളുടെ വീടല്ലേ. ഇനി  അവൾ ഇവിടുന്നു ഇറങ്ങി പോകാൻ പറയുമോ? മനസൊന്നു കാളി. അവള്‍ അത്ര ദുഷ്ട ആണോ?. ഓ പോവാന്‍ പറഞ്ഞാല്‍ അങ്ങ് പോവും അല്ലാതെന്താ.

അല്ല ഭാദ്രൻ വിഷ്ണു ഏട്ടൻ ആണോ ചോദിച്ചാലോ? അല്ലേ വേണ്ട അങ്ങനെ ചോദിച്ചാ ഞാൻ എല്ലാം ഇവരോട് പറയേണ്ടി വരും. ഇപ്പൊ എന്തിനാ എല്ലാരേം ശോകം അക്കുന്നത് കുറച്ചു ദിവസം ആയിട്ട് ഞാനും തീരെ ശോകം ആയിരുന്നല്ലോ. ഞാന്‍ ഇങ്ങനെ എന്തൊക്കെയോ ചിന്തിച്ചു അവരുടെ അടുത്തെക്ക് ചെന്നു.

ഠപ്പേ

Leave a Reply

Your email address will not be published. Required fields are marked *