ഒരു അവധി കാലം 3 [മനോഹരൻ]

Posted by

ഞാൻ ഇവിടുത്തെ താമസവും നാട്ചുറ്റലും എല്ലാം അമ്മയോട് പറഞ്ഞപ്പോൾ. അമ്മയുടെ മനസ്സിൽ സന്തോഷം വർധിക്കുകയായിരുന്നു. രാത്രിയിലെ ഭക്ഷണം കഴിച്ചിട്ട് ഞാൻ അച്ഛമ്മയുടെ അടുത്ത് ചെന്ന് ഇരുന്നു.

“രാഖി അടുത്ത ആഴ്ച മുതൽ ഇവിടെ എല്ലാവരും ഉണ്ടാകും…? ”

“ആണോ എന്താ വിശേഷം…? ”

“മേലേടത് അമ്പലത്തിൽ പൂരം അല്ലേ… ”

“ആണോ… ”

“മ്മ്മ് മോൾ ആദ്യം ആയിട്ടല്ലേ പൂരം കൂടുന്നെ.. ”

“ആഹ് അതെ….. ”

അവിടെ ആയിരിക്കുമ്പോൾ അച്ഛൻ പൂരത്തെ കുറിച്ച് പറയുമ്പോൾ ഞാൻ കൊതിയോടെ കേട്ടിരുന്നിട്ടുണ്ട്. പൂരം ഒന്ന് കാണാൻ ഞാൻ കുറേ ആഗ്രഹിച്ചിട്ടുണ്ട്.. അങ്ങനെ എന്റെ ആഗ്രഹം സഫലമാകാൻ പോകുന്നു.

 

പിറ്റേന്ന് രാവിലെ ഹരി വന്നത് ഒരു സന്തോഷ വാർത്തയുമായിട്ടാണ്.

“ഹരി……  എന്താ ഇത്രയും രാവിലെ തന്നെ….? ”

“ഞാൻ ഒന്ന് ടൗണിൽ പോകാൻ ഇറങ്ങേർന്നു. ”

“ഇന്ന് ആൾ വല്യ സന്തോഷത്തിൽ ആണല്ലോ….? ”

“പിന്നെ ഞാൻ വല്യ സന്തോഷത്തിൽ തന്നെയാണ്…. അടുത്ത ആഴ്ച ഏട്ടൻ വരുന്നുണ്ട്… ”

“ആര് മിലിട്ടറിൽ ഉള്ള.    ”

“ആഹ് അതെ…. കുറേ നാളിനു ശേഷം ആണ് ഏട്ടൻ  നാട്ടിലേക് വരുന്നേ…. ”

“മ്മ് നടക്കട്ടെ നടക്കട്ടെ…… ”

ഇത്തവണ പൂരത്തിന് ഹരിയുടെ ഏട്ടനും വരുന്നുണ്ട്. ഇവിടെയും എല്ലാവരും വരും പക്ഷെ അച്ഛനും അമ്മയും മാത്രം ഇല്ലാലോ…

ഹരി ഇന്ന് ഇല്ലാഞതു കൊണ്ട് ഞാൻ ഇന്ന് സുമ ചേച്ചിയുടെ കൂടെ അടുക്കളയിൽ കയറി. പാചകം പഠിക്കാൻ കിട്ടുന്ന സമയം ഞാൻ ഒട്ടും പാഴാക്കിയില്ല.

ഞാൻ അച്ഛമ്മയുടെ കൂടെ ടീവി കണ്ടു കൊണ്ട് ഇരിക്കുന്നതിന്റെ ഇടയിൽ അമ്മ വിളിച്ചു….

“അമ്മ…… എന്തെടുക്കുവാ….?”

“ഞാൻ ഇപ്പോ ഭക്ഷണം കഴിച്ചു കഴിഞ്ഞുള്ളൂ….”

“അച്ഛൻ എവിടെ അമ്മ….?  അച്ഛൻ എന്നെ വിളിക്കുന്നു പോലും ഇല്ലാട്ടോ…. ”

“അച്ഛൻ കുറച്ചു തിരിക്കിലാണ് അതാട്ടോ വിളിക്കാത്തത്… ”

“അമ്മ അടുത്ത ആഴ്ച ഇവിടെ പൂരം തുടങ്ങാ….”

“ആഹാ പൂരം ആയോ….? ”

“ആഹ് അമ്മ അടുത്ത ആഴ്ച ഇവിടെ എല്ലാവരും വരുമെന്ന് അച്ഛമ്മ പറഞ്ഞു… “

Leave a Reply

Your email address will not be published. Required fields are marked *