ഒരു അവധി കാലം 3 [മനോഹരൻ]

Posted by

“ആഹ് അതെ പൂരത്തിന്റെ അന്നൊക്കെ അവിടെ നിറയെ ആളുണ്ടാകും. പിന്നേ നിനക്ക് ക്ലാസ്സ്‌ തുടങ്ങാറായി…. ”

“ഓഹ് അറിയാം അമ്മ. അത് പൂരം കഴിഞ്ഞുള്ള ആഴ്ച അല്ലേ….? ”

“ആണ് ഞാൻ ഓർമിപ്പിച്ചുന്നേ ഉള്ളു.. ”

“അമ്മ അച്ഛനോട് അടുത്ത ആഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം ടിക്കറ്റ് ബുക്ക്‌ ചെയ്താൽ മതിയെന്ന് പറയണംട്ടോ…. ”

“ആഹ്… അത്രേടം വരെ പോയിട്ട് പൂരം കാണാതെ പോരണ്ട. ഞാൻ അച്ഛനോട് പറഞ്ഞേക്കാം… ”

“താങ്ക് യൂ അമ്മ…. ”

“ശെരി ശെരി ഞാൻ വയ്ക്കട്ടേട്ടോ… ”

“ശെരി അമ്മ… ”

അമ്മയ്ക്ക് ഇപ്പോ ഒരു ആശ്വാസം ഉണ്ട്. ഞാൻ ഇവിടെ ഒക്കെ ഇണങ്ങി ചേർന്നിരിക്കുന്നെന്ന് അമ്മയ്ക്ക് മനസിലായി.ഞാൻ അവിടുന്ന് വരാൻ നേരം അമ്മയ്ക്ക് ഉണ്ടായ ടെൻഷൻ എല്ലാം ഇപ്പോ മാറി വരുന്നത് അമ്മയുടെ സംസാരത്തിൽ നിന്നും എനിക്ക് മനസിലാകുന്നുണ്ടായിരുന്നു

പിറ്റേന്ന് ഞാൻ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു….

“അല്ല ഇത് എന്ത് അത്ഭുതം ആണ്. തനിയെ എഴുന്നേല്‌ക്കെ…?

സുമ ചേച്ചി എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു….

“മ്മ് അമ്പലത്തിൽ പോകണ്ടേ….. ”

“പിന്നേ പോവാതെ…..ഞാൻ അച്ഛമ്മയ്ക് കുളിക്കാൻ വെള്ളം ചൂടാക്കികൊണ്ട് ഇരിക്കുവല്ലേ… ”

“എന്നാൽ ഞാൻ പോയി കുളിക്കട്ടെട്ടോ….സുമ ചേച്ചി ഇന്ന് ഞാൻ ഒറ്റയ്ക്ക് പോകും അമ്പലത്തിൽ….. ”

“ഒറ്റയ്ക്ക് പോകോ നീ…? ”

“പിന്നേ ഇപ്പോ ഇത്രേം ദിവസം ആയില്ലേ…. ഞാൻ തനിയെ പൊയ്ക്കോളാം…. ”

“എങ്കിൽ വേഗം പോയി കുളിക്കു…. ”

ഞാൻ കുളിച്ചു വേഗം അമ്പലത്തിലേക്ക് നടന്നു….. അത് എന്റെ ഒരു ആഗ്രഹം ആയിരുന്നു ഒറ്റയ്ക്ക് ഇവിടെ ഒക്കെ നടക്കണം എന്ന്. എനിക്ക് ആകെ ഒറ്റയ്ക്ക് പോകാൻ അറിയാവുന്ന സ്ഥലം അമ്പലം മാത്രം  ആണ്.

ഞാൻ അമ്പലത്തിൽ എത്തിയപ്പോൾ ഹരിയും നന്ദിനിയും തൊഴുതു ഇറങ്ങുകയായിരുന്നു.

“രാഖി…. ”

“ഹരി….  ആഹാ നന്ദിനിയും ഉണ്ടല്ലോ…. ”

“മ്മ് ഇന്ന് ഇവൾക്ക് എക്സാം തുടങ്ങും അതിന്റെയാ ഈ ക്ഷേത്രദർശനം…. ”

“ഇല്ലാട്ടോ ചേച്ചി…. ഈ ഏട്ടൻ വെറുതെ… “

Leave a Reply

Your email address will not be published. Required fields are marked *