നീ വരവായ് [ചങ്ക്]

Posted by

ഹ്മ്മ്.. ഭീഷണി.. അതും നമ്മളോട്..

അല്ലേൽ വേണ്ട ഇനി അതിന് ഹോട്ടലിൽ കേറിയാൽ പത്തു നൂറു രൂപയാകും ഞാൻ പെട്ടന്ന് തന്നെ അടുക്കളയിലേക് തന്നെ നടന്നു..

ആ സമയം ആണ് അടുത്ത വീട്ടിലെ ആസിയ ത്ത ഉമ്മ യോട് കുശലം പറയാൻ വന്നത്..

എന്താ ഉമ്മയും മോനും രാവിലെ തന്നെ…

ഒന്നും പറയണ്ട പെണ്ണെ.. എണീക്കല് തന്നെ ഉച്ചക്ക് ആണ്.. എന്നിട്ടോ ഇവിടെ ഉണ്ടാക്കിയത് ഒന്നും ഓന് പറ്റില്ല..

എന്തിനാ ഉമ്മ ഓനോ ചീത്ത പറയുന്നത്.. ഇപ്പോയതെ ചെക്കന്മാർ അല്ലെ രാത്രി എന്തെല്ലാം പരിവാടി ഉണ്ടാവും അപ്പോ കുറച്ചു നേരമൊക്കെ വൈകില്ലേ.. എന്നെ ഒന്ന് കണ്ണിറുക്കി കാണിച്ചു ഉമ്മയോടായി പറഞ്ഞു..

അവനെന്ത് പണി.. എന്നും രാത്രി സിനിമ കാണാൻ പോണം എന്നിട്ട് നേരം വൈകി വരണം അതെല്ലേ ഇത്ര പണി.. ഉമ്മ എന്നെ വിടുവാൻ മട്ടില്ലാതെ വീണ്ടും പറഞ്ഞു..

പോട്ടെ ഉമ്മ..

എടാ നീ എനിക്ക് ഒരു സഹായം ചെയ്യണം ഞാൻ അതിനാ വന്നത്..

എന്താടി വീട്ടിലേക് എന്തേലും വേടിക്കാൻ ഉണ്ടോ അത് അവൻ വരുമ്പോൾ കൊണ്ട് വരും നീ ലിസ്റ്റ് കൊടുത്താൽ മതി.. വടക്കേരിയായിലെ പണി കഴിഞ്ഞു അടുക്കളയിലേക് കയറുന്നതിനു ഇടയിൽ ഉമ്മ തന്നെ ആസിയ ത്ത യോട് പറഞ്ഞു..

ഹേയ് ഇത് അതൊന്നും അല്ല ഒന്ന് റീചാർജ് ചെയ്യണം..

നീ കടയിൽ നിന്നും ചെയ്താൽ മതി… കാർഡ് കൊണ്ട് വന്നാൽ നേരം വൈകും എനിക്ക് ഇക്കയെ ഒന്ന് വിളിക്കാനാണ്.. ഒരു കടലാസ് എന്റെ നേരെ നീട്ടി കൊണ്ട് ഇത്ത പറഞ്ഞു..

ഞാൻ അത് വേഗം വാങ്ങി കീശയിലേക്ക് ഇട്ടു..

മറക്കല്ലേ ട്ടോ ജാബി… ഇത്ത വീണ്ടും ഓർമിപ്പിച്ചു പുറത്തേക് ഇറങ്ങി..

ആസി ഓൻ പോയിട്ട് രണ്ടു ദിവസം അല്ലെ ആയിട്ടുള്ളു….

ആ ഉമ്മ.. പക്ഷെ ഉപ്പാക് എന്തോ മോനോട് പറയാൻ ഉണ്ടെന്ന് പറഞ്ഞു.. ഇത്ത അതും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി..

ടാ പോകുമ്പോൾ തന്നെ ചെയ്തു കൊടുത്തോ.. മറക്കരുത് ട്ടോ.. ഞാൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വീണ്ടും ആസിയ യുടെ മുബൈൽ റീചാർജ് ചെയുവാൻ ഉമ്മ ഓർമ്മിപ്പിച്ചു…

❤❤❤

ആസിയ.. എന്നേക്കാൾ രണ്ടു വയസിനു മാത്രം മൂത്തതാണ്.. ഇരുപത്തി മൂന്നു വയസ് ഒരു വയസ്സുള്ള കുട്ടിയുണ്ട് ഇത്താക്ക്.. വീട്ടിൽ ഭർത്താവിന്റെ ഉപ്പ മാത്രം.. ഉമ്മ മരണപെട്ടു.. ഞങ്ങളുടെ വീടിന്റെ അടുത്ത് വാടകക്ക് താമസിക്കുകയാണ്..

ഇത്തയുടെ ഭർത്താവ് ഒരു മദ്രസ ഉസ്താദ് ആണ്.. കുടകിൽ ആയിരുന്നു ജോലി

Leave a Reply

Your email address will not be published. Required fields are marked *