ഷീല: ഷാൾ വി ഗോ?
ഷാനു: ഷുവർ
അതും പറഞ്ഞു വാതിലും പൂട്ടി അവർ ഇറങ്ങി… താഴെ ഗ്യാസ് സിലിണ്ടറിന് പറഞ്ഞു വെച്ച് നേരെ അവർ ഷീലയുടെ കൂടെ ബസിൽ കയറി ചില സൂപ്പർ മാർക്കറ്റുകളിൽ കയറി ഇറങ്ങി. സ്ടൗവും മറ്റു സാധങ്ങളും വാങ്ങി, അവൻ വർക്ക് ചെയ്യാൻ പോകുന്ന സൂപ്പർമാർകെറ്റിൽ കയറി എല്ലാവരെയും കണ്ടു സംസാരിച്ചു അവർ തിരിച്ചു വീട്ടിലെത്തി.
ചൂടാണ് മെയിൻ വേറെ കുഴപ്പം ഇല്ല.. വീട്ടിൽ നിന്നും ഇറങ്ങി സ്റ്റോറിൽ എത്തുന്നത് വരെ ചൂട് സഹിക്കണം..
അതെല്ലാം പറഞ്ഞു ചിരിച്ചു അവർ റൂമിലേക്ക് നടന്നു. ഫ്ലാറ്റിനു പുറത്തു ഗ്യാസ് വച്ചിട്ടുണ്ട്…
ഇന്ന് കഴിക്കാനുള്ളത് അവർ വാങ്ങി വെച്ചു…
ഷീല ബൈ പറഞ്ഞു റൂമിലേക്ക് കയറി..
ഷാനുവും സുഹറയും സാധനങ്ങൾ ഒക്കെ വീണ്ടും എടുത്തു വച്ച് ഭക്ഷണവും കഴിച്ചു. കിടന്നതു മാത്രമേ ഓര്മയുള്ളു ഉറങ്ങിപ്പോയി.
ഷീലയ്ക്ക് മക്കളില്ല, ഭർത്താവ് ഒരു IT കമ്പനിയിൽ വർക് ചെയ്യുന്നു.. അതുകൊണ്ടു പകൽ ഉമ്മക്ക് കമ്പനി കാണും..
പിറ്റേന്ന് രാവിലെ ഡ്രെസ്സും ഇട്ടു ഇഞ്ച് ചെയ്തു കുട്ടപ്പൻ ആയി ഉമ്മക്ക് ഒരു ഉമ്മയും കൊടുത്തു ഷാനു ഓഫീസിലേക്ക് ഇറങ്ങി.
ഓഫീസിലെ ജോയിനിങ്ങും പണി പഠിക്കലും ആയി ആ ദിവസം പെട്ടെന്ന് തന്നെ പോയി അധികവും മലയാളികൾ തന്നെ ആണ് സ്റ്റാഫ്. അവനതു കൂടുതൽ സുഖം ആയി. ഡയറക്റ്റ് കസ്റ്റമേഴ്സ് ആയി ഡീൽ ഇല്ലാത്തതുകൊണ്ട് അറബി വല്യ പ്രശ്നവും ഇല്ല.. എന്നാലും അത്യാവശ്യം പിടിച്ചു നില്കാനുള്ളത് അവനറിയാം… പണ്ട് മദ്രസയിൽ പോയതുകൊണ്ട് ഉണ്ടായ ഏക ഉപയോഗം.
വൈകിട്ട് തിരിച്ചു വീട്ടിലെത്തിയ ഷാനുവിനെ ഉമ്മയും ഷീലയും കൂടെ ആണ് വരവേറ്റത്… അവർ പരദൂഷണം പറച്ചിൽ തുടങ്ങി ഇപ്പോളും തീർന്നില്ലെന്നു തോന്നുന്നു…
ഷാനു സൂപ്പർമാർകെറ്റിൽ പറഞ്ഞു അടുത്ത ഇലക്ട്രിക്ക് ഷോപ്പിൽ നിന്നും ഇഎം ഐ ആയിട്ട് ഫ്രിഡ്‌ജും ടിവിയും എടുത്താണ് വന്നത്… കേബിൾ സെറ്റ് ആക്കാൻ ആൾ ഇപ്പൊ എത്തും…