കാശുണ്ടേൽ ഉമ്മേനേം അവനേം വേണേൽ വേറെ ആരേലും ഗൾഫിൽ കൊണ്ടുവന്നു അയാളും.. കാശു തരാം എന്ന ധാരണയിൽ അയാളെക്കൊണ്ട് വിസ പ്രോസസ്സിംഗ് തുടങ്ങിയിരുന്നു… കാശ് കൊടുത്താൽ ചുരുങ്ങിയ ദിവസത്തിൽ നാടുവിടാം….
ഇതൊക്കെ എങ്ങനെ റസാഖിനെ ബോധ്പ്പിക്കും എന്ന് വിചാരിക്കുമ്പോളാണ് ഈ തർക്കം നടന്നത്..
എന്തായാലും കാര്യം ഉണ്ടായതു 2 ദിവസം കഴിഞ്ഞാണ്… കയ്യിൽ ഒരു പൊതിയുമായി റസാഖ് ഷാനുവിനെ കണ്ടു.. 1 ലക്ഷം രൂപ ഉണ്ട്…ഒന്നും മിണ്ടാതെ അവനതു വാങ്ങി ഗൾഫ് മാമന്റെ അടുത്ത് ചെന്നു… പകുതി പണത്തിനു രണ്ടാൾക്കും ഉള്ള വിസ തരപ്പെടുത്താ൦ എന്ന് അയാൾ പറഞ്ഞു ബാക്കി പണം അവൻ അക്കൗണ്ടിൽ ഇട്ടു.
പിറ്റേന്നാണ് സുഹറ വഴി അവൻ കാര്യങ്ങളുടെ കിടപ്പു മനസിലാക്കുന്നത്… റസാഖ് തന്റെ വീടും പറമ്പും പള്ളിക്കു കൊടുത്തു അവര് തന്ന നക്കാപ്പിച്ച രൂപയാണ് അവർക്കു കൊടുത്തതു… മൊല്ലാക്കയുടെ അടുത്ത് ചെന്നു അടിയുണ്ടാക്കിയാൽ പള്ളിക്കാര് മൊത്തം തിരിയും എന്നുള്ളതുകൊണ്ട് രണ്ടും ഒന്നും മിണ്ടിയില്ല…
ഷാനു: എന്നാലും ഉപ്പ ഒരു മാതിരി ചെയ്തായിപ്പോയി ചെയ്തത്..
സുഹറ: പോട്ടെ… നമക്ക് എത്ര നാളു വേണേലും താമസിക്കാലോ…. അങ്ങനല്ലേ അവർ പറഞ്ഞത്..
ഷാനു: നമ്മൾ ഗൾഫിലേക്ക് പോകാൻ നോക്കുന്നത് അവർക്കറിയാം അതോണ്ട് മാത്രം ആണ് അങ്ങിനെ പറഞ്ഞത്… നമ്മൾ പോയാൽ പിന്നെ ഇത് അവരുടെ കേന്ദ്ര൦ ആകും.. മയിരു…
അതും പറഞ്ഞു ഷാനു വീട്ടിൽ ആവശ്യമില്ലാത്തതും വിൽക്കാൻ പറ്റിയതും ആയ സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി ടൗണിലേക്ക് വിട്ടു… വൈകിട്ട് ലോറിയുമായി വന്നു ലിസ്റ്റിലെ സാധനങ്ങൾ അതിൽ കയറ്റി കൊടുത്തു വിട്ടു.. ആ വക കുറച്ചു കാശു ഒപ്പിച്ചു അതും അക്കൗണ്ടിലിട്ടു…
അന്ന് രാത്രി ഗൾഫ് മാമൻ വിളിച്ചു ..
ഗൾഫ് മാമൻ: ഷാനു ടാ … ഇങ്ങളുടെ വിസ ശെരി ആയിട്ടുണ്ട്… ഒരു ആഴ്ചക്കുള്ളിൽ പോകാൻ തയ്യാറായിക്കോ…
കൊണ്ടുപോകാനുള്ള സാധങ്ങൾ ഒക്കെ ചെറുതായി പാക്ക് ചെയ്തു വെക്കാൻ അന്ന് തൊട്ടേ അവർ തുടങ്ങി…
പിറ്റേന്ന് ഷാനു കോളേജിലും യൂണിവേഴ്സിറ്റിയിലും ചെന്ന് തന്റെ ഡിഗ്രി സെര്ടിഫിക്കറ്റുകൾ ഒക്കെ ശെരിയാക്കി ആവശ്യമുള്ള പേപ്പർ വർക്കുകൾ