വീട്ടിലെ ചില സാധനങ്ങൾ നമ്മൾ എടുത്തതിനെ പറ്റി അല്ലാതെ ഉപ്പ അവിടൊന്നും പറഞ്ഞു നടക്കുന്നില്ല.
അപ്പോളാണ് സുഹറക്ക് സമാധാനം ആയതു..
സുഹറ: മോനെ, എല്ലാം ശെരി ആയോ… എനിക്കി ഹറാംപിറന്ന നാട്ടിൽ നിന്ന് പോയ മതി…
ഷാനു: ഉമ്മ ഒന്ന് കൊണ്ടും പേടിക്കേണ്ട…എല്ലാം ശെരി ആവും…
പിന്നീട് ഒരു 3 ദിവസം അതിനുള്ളിൽ അവർക്കുള്ള ടിക്കറ്റ് ശെരിയായി… വിസയും മറ്റു കാര്യങ്ങളും കയ്യിൽ എടുത്തു ബാഗുകളും ആയി അവർ എയർപോർട്ടിലേക്ക് തിരിച്ചു… ഷഫീക് ആണ് കൊണ്ട് വിട്ടത്…. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒന്ന് ഉമ്മയെ കെട്ടിപ്പിടിക്കാൻ പോലും പറ്റിയിട്ടില്ല… പേടിയും ആധിയും എല്ലാം മാക്സിമത്തിൽ ആണ്.. എങ്ങനെയെങ്കിലും അവിടെ എത്തിയാൽ മതി എന്ന ചിന്ത..
എന്തായാലും കൂടെ നിന്ന ഷെഫീക്കിനെ കുറച്ചു പണം ഏല്പിച്ചു.. ബാക്കി തുക ദിര്ഹത്തിലേക്കു കൺവെർട് ചെയ്തു.
എന്തെങ്കിലും ആവശ്യം വന്നാൽ ദിർഹമായി അങ്ങോട്ട് അയക്കാൻ ചട്ടം കെട്ടിയാണ് ഷെഫീക്കിനെ പണം ഏല്പിച്ചത്… ആവശ്യം വന്നില്ലെങ്കിൽ തന്റെ കൂടെ എന്തിനും ഉണ്ടായിരുന്ന അവനു അതൊരു സഹായം ആകട്ടെ..
ഷെഫീക്കിനെ ഒന്ന് ചേർത്ത് കെട്ടിപ്പിടിച്ചു ഷാനു യാത്ര പറഞ്ഞു…. സുഹറയെയും കൂട്ടി ചെക്കിങ് ഒക്കെ കഴിഞ്ഞു ഫ്ലൈറ്റ് വരാൻ വെയിറ്റ് ചെയ്തു…
ഫ്ലൈറ്റിൽ കയറുന്നതിനു മുന്നേ ഒരു ചെക്കിങ് കൂടി… രണ്ടു തവണയായി അവന്റെ ലാപ് തുറന്നു കൊടുക്കേണ്ടി വന്നു എന്നല്ലാതെ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ അവർ പ്ലെയിനിൽ കയറി…
സുഹറ ഒരു നല്ല ഉറക്കം പാസ്സാക്കി.. ഡയറക്റ്റ് ഫ്ലൈറ്റ് ആണ്… കണ്ണ് തുറന്നതും അവർ ദുബൈയിൽ എത്താറായി…
സുഹറയുടെ മനസിൽ നിന്നും ഒരു വലിയ ഭാരം ഇറങ്ങിപ്പോയതുപോലെ….
ഷാനു നാട്ടിലെ എയർപോർട്ടിൽ നിന്നും വാങ്ങിയ ദുബായ് സിം മാറ്റിയിട്ടു…എയർപോർട്ടിൽ ഇറങ്ങിയതും അവൻ അതിൽ ഗൾഫ് മാമൻ തന്ന നമ്പറിൽ കുത്തി വിളിച്ചു…
ഒരു ഫിലിപ്പീനി ആണെന്ന് തോന്നുന്നു…
സർ ഐ ആം വെയ്റ്റിംഗ് ഔട്ട് സൈഡ് നിയർ ദി വെഹിക്കിൾ പാർക്കിംഗ്…
ഷാനു: ഓക്കേ വി ആർ ഓൺ ദി വെ…
ഷാനു ഉമ്മയെ കൂട്ടി അടുത്തുള്ള ആളുകളോട് ചോദിച്ചു പിടിച്ചു ഫിലിപ്പീനി പറഞ്ഞ സ്ഥലത്തെത്തി.. അവിടെ തന്റെ പേര് ഉള്ള ബോർഡും പിടിച്ചു നിൽക്കുന്ന ഒരു കിളവി പെണ്ണ്… കാണാൻ മെന ഇല്ലെങ്കിലും ഒരു കുട്ടി ട്രൗസറും ഷർട്ടും ഇഞ്ച് ചെയ്താണ് നിൽപ്…