ഉണ്ടെന്ന് പറഞ്ഞ്.
ആ അവള് സൂചിപ്പിച്ചിരുന്നു ല്ലേ.. സാറ് അവളുടെ അടുത്താണോ.. ആണേൽ കുറച്ച് മാറി നിന്ന് സംസാരിക്കുമോ… അവൾ അറിയണ്ടച്ചിട്ടാണ്… ഒന്നും തോന്നല്ലേ..
ഓ അതിനെന്താ.. ഒരു മിനുട്ട്.. മോളെ ഞാൻ ഇപ്പോ വരാട്ടോ…
നഹ്മ (എന്നാലും എന്താവും ഞാൻ പോലും അറിയണ്ടാത്ത കാര്യം.. ഈ ഉപ്പയും ഉമ്മയും എന്താണ് മറച്ച് വെയ്ക്കണത് ഒന്നും മനസിലാവുന്നില്ലല്ലോ. ഇനി എന്താണാവോ.. എനിക്ക് വയ്യാ.. ആകെ ടെൻഷൻ ആയല്ലോ… എങ്ങനേലും സാറിന്റെ അടുത്തിന്ന് അത് ചോദിച്ചറിയണം )
ആ അലി പറഞ്ഞോളൂ. ഞാൻ അവളുടെ അടുത്തല്ല ഇപ്പോ..
ആ സാറെ വേറെ ഒന്നുമല്ല.. ഫീസിന്റെ കാര്യങ്ങളാ. അവള്ടെ എടുത്ത് എത്ര പറഞ്ഞാലും നേരത്തെ ഫീസ് വേണ്ട കാര്യങ്ങൾ പറയില്ല എന്നിട്ട്.അവസാനം ഞാൻ കിടന്ന് ഓടേണ്ടി വരും. എന്നിട്ട് അത് കിട്ടുകയും ഇല്ല.
ഓ ഇതായിരുന്നോ കാര്യം.. ഞാൻ ഇപ്പോ എന്താ വേണ്ടത്.
അത് സാറിന് ഏകദേശം ഫീസിന്റെ അടവ് സമയം അറിയില്ലേ. അതിന് ഒരു 1 ആഴ്ച മുൻപായി മോളോട് പറയുമോ. അവൾക്ക് ഇങ്ങനെ സാമ്പത്തിക പ്രശ്നം അധ്യാപകരോട് പറയുന്നത് ഇഷ്ട്ടല്ല പക്ഷേ അവസ്ഥ അതല്ലേ അത്കൊണ്ട് ഉള്ളത് പറഞ്ഞല്ലേ പറ്റു. സാറെ അവള് മടിച്ചിരിക്കും എന്നോട് പോലും പൈസ ചോദിക്കാതെ. അവടുന്നും ഇവിടുന്നും കടം വാങ്ങി അവളത് അടയ്ക്കും അവസാനം ഞാൻ ആ കടം വിട്ടേണ്ടി വരും ഇതാണ് പതിവ്.അതും അവസാനം ആവുമ്പോഴേക്കും ഒരു വലിയ തുക ആക്കി വച്ചിട്ടുണ്ടാവും. എന്റെ എടുത്ത് ചോദിച്ചാൽ ഇണ്ടാവില്ല എന്നും പിന്നെ എവിടുന്നേലും കടം വാങ്ങിയിട്ടാണ് പൈസ തരുക എന്നും അവൾക്കറിയാം. കുറച്ച് സമയം കിട്ടിയാൽ എനിക്ക് പൈസ എവിടുന്നേലും ഒപ്പിക്കാവുന്നതേ ഒള്ളു സാറെ.
ഓ ഇതായിരുന്നോ.അത് പേടിക്കണ്ട ഞാൻ മുൻകൂട്ടി പറയാം.എന്തായാലും ഇനിയും കുറച്ച് കൂടി അടയ്‌ക്കേണ്ടി വരും.
അയ്യോ ഇനി വേണ്ടി വരില്ല ഇപ്പോ എന്നാണല്ലോ സാറേ അവള് പറഞ്ഞത്.
ഓ അതെന്താണെന്ന് അറിയില്ല ഞാൻ നോക്കട്ടെ. എന്തായാലും ഒരു 40000 അടുത്ത് ഇനിയും കാണേണ്ടതാണ്.
സാറേ പൈസേടെ കാര്യം പറയാനാണ് വിളിച്ചത് എന്ന് മോള് അറിയണ്ടാട്ടോ.
ഓ പേടിക്കണ്ട അത് ഞാൻ നോക്കിക്കോളാം. എന്നാ ശെരി വെയ്ക്കട്ടെ.
കദീജ : ഹേയ് വെയ്ക്കല്ലേ എനിക്ക് കുറച്ച് പറയാനുണ്ട് ഓൾടെ സാറല്ലേ ഇങ്ങള് ഫോൺ ഇങ്ങട്ട് കാട്ട്.
ഹലോ സാറെ ഞാനാ നഹ്മടെ ഉമ്മ കദീജ . തിരക്കിണ്ടോ.. ഓൾടെ കുറച്ച് കാര്യങ്ങൾ ചോദിക്കാനായിരുന്നു.
കദീജ പറയു കേൾക്കുന്നുണ്ട്.എനിക്ക് തിരക്കൊന്നും ഇല്ലാട്ടോ.
ആ സാറെ അവള്ടെ കാര്യങ്ങൾ ഒക്കെ നോക്കണേ. കോളേജിൽ ഒക്കെ പോയാൽ പൊതുവെ കുട്ട്യോൾടെ ഡ്രസ്സ് ഒക്കെ കോലം മാറില്ലേ .അങ്ങനത്തെ വല്ല മോശം കുപ്പായവും ഇടണേൽ ഒന്ന് എന്നെ വിളിച്ചു പറയണേ. ഓളോട് ഞാൻ പറഞ്ഞിട്ടുള്ളത് ആണ് ഫുൾ സ്ലീവ്സ് ചുരിദാരും പാന്റ്സും അല്ലാതെ ഒന്നും ഇടരുത് എന്ന്.
സാർ : അവളുടെല് ഇതല്ലാത്ത ഡ്രെസ്സുകൾ ഉണ്ടോ.