കള്ളൻ
Kallan | Author : Star Abu
കൊല്ല വർഷം രണ്ടായിരത്തി ഒന്ന്, ഏപ്രിൽ മാസത്തിലെ ഒരു പകൽ, ഞാൻ എന്റെ നാട്ടിൽ നിന്നും ഏകദേശം നൂറ്റി അമ്പതു കിലോമീറ്റർ അകലെ ഉള്ള ഒരു ഗ്രാമത്തിലേക്ക് എത്തി. അവിടെ അങ്ങാടിയിൽ കണ്ട ഒരു സര്ബത്തു കടയിൽ നിന്നും സര്ബത്തു കുടിച്ചു ഒപ്പം ഒരു നുറുക്കും.
ആ കടയിലെ തിരക്കൊന്നു ഒഴിഞ്ഞതും ഞാൻ ആ കടയിലെ ചേട്ടനോടു ഇവിടെ അടുത്തുള്ള കല്യാണ വീട്ടിലേക്കു ഉള്ള വഴി ഏതാ ….? ഉടനെ റഷീദിന്റെ വീട്ടിലേക്കു ആണോ അതോ പ്രഭാകരേട്ടന്റെ വീട്ടിലേക്കു ആണോ ? ഗൾഫിലുള്ള എന്ന് പറഞ്ഞപ്പോഴേക്കും പുള്ളിക്കാരൻ റഷീദിന്റെ വീട്ടിലേക്കു ഉള്ള വഴി പറഞ്ഞു തന്നു. ഒപ്പം ഒരു ചോദ്യം എവിടുന്നാ ….??? ഞാൻ ദൂരെന്നാണ് എന്ന് മാത്രം പറഞ്ഞു, കല്യാണ വീട്ടിലേക്കു വച്ച് പിടിച്ചു.
റോഡിൽ നിന്നും അൽപ്പം താഴേക്കിറങ്ങിയ പറമ്പിൽ ആണ് പന്തൽ. അതിനു പിന്നിൽ മനോഹരമായ ഒരു വീടും. കൊള്ളാം, ഇന്ന് രാത്രിയിൽ ഇവിടെ ചുറ്റുന്നതാണ് നല്ലതു എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ആ വീടും പരിസരവും മനസിലാക്കാൻ വേണ്ടിയും നേരം ഒന്ന് ഇരുട്ടാൻ വേണ്ടിയും ഞാൻ അവിടെ ചുറ്റി കൊണ്ടേ ഇരുന്നു. കണ്ടവരിൽ ചിലരൊക്കെ എന്നെ നോക്കി ചിരിച്ചു, ഞാൻ അവരെയും. ആ നാട്ടുകാരൻ അല്ലാത്ത എന്നെ നോക്കിയവർ വിചാരിച്ചതു ഞാൻ കല്യാണത്തിന് വന്ന ആൾ ആകുമെന്നാണ്, എന്ന് എനിക്ക് മനസ്സിലായി.
എന്തായാലും കല്യാണ വീടിനു ചുറ്റു ഭാഗത്തു നിന്ന് കുറച്ചു മാറി ഒരു വീട് ഞാൻ കണ്ടു. ഇരുനില ഉള്ള വീടാണ്. കൂടുതൽ ആളുകൾ ഈ വഴിക്കു പോകാൻ സാധ്യത ഇല്ല. നേരം ഇരുട്ടി തുടങ്ങി. ആ വീടിനു അടുത്ത് നിന്ന് ഏകദേശം ഇരുനൂറ് മീറ്റർ മാറി ഞാൻ ബൈക്ക് സൈഡ് ആക്കി ഒളിപ്പിച്ചു വച്ചു. കല്യാണ വീട്ടിലേക്കു പോയി . ഭക്ഷണം കഴിച്ച ശേഷം, കുറച്ചു നേരം അവിടെ സഹായിച്ചു. കല്യാണ വീടിനുള്ളിലൂടെ ഒരു റൗണ്ട് അടിച്ചു നോക്കി. നേരം