ഓഫീസിൽ നിന്നും കുറച്ചു നേരത്തെയിറങ്ങി. നന്നാക്കി കിട്ടിയ ബുള്ളറ്റും കൊണ്ട് അത്യാവശ്യം വേഗത്തിൽ തന്നെയാണ് ഞാൻ ഡ്രൈവ് ചെയ്യുന്നത്.
കൃഷ്ണന്റെ അമ്പലം എത്തിയപ്പോൾ ആവിശ്യമില്ലാഞ്ഞിട്ട് കൂടി എന്റെ മിഴികൾ പാർവതിക്കായി തിരഞ്ഞു. പക്ഷെ നിരാശയായിരുന്നു ഫലം. ഒടുവിൽ വണ്ടി വീട്ടിലേക്ക് കയറ്റുമ്പോൾ കണ്ടു ഉമ്മറത്തു വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്ന അമ്മയെ.
മുഖഭാവം ശാന്തമാണ്.. ഇനിയെപ്പോഴാ ശിവകാമി ദേവിയുടെ ബാധക്കയറുന്നതെന്നാവോ..!
അമ്മയെ നോക്കി നന്നായി ഒന്നു ഇളിച്ചു കാണിച്ചുകൊണ്ട് ഞാൻ വണ്ടി പോർച്ചിൽ കയറ്റി വെച്ചു ഉമ്മറത്തേക്ക് കയറി.
“”””നിനക്കെന്താ കുറച്ചു നേരത്തെ വന്നാ… ഞാനിന്നലെ പറഞ്ഞതല്ലേ..?”””…ഉമ്മറത്തേക്ക് കയറിയ എന്നോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു… ഞാൻ ആണെങ്കിൽ ഇതെന്തിനാ അമ്മായിപ്പോ ചൂടാവുന്നത് എന്നറിയാതെ വായും പൊളിച്ചു നിക്കുവാ.
“”””എന്റമ്മേ ഞാനിന്ന് പതിവിലും നേരത്തെയാ….!”””””…അമ്മയുടെ അനാവശ്യമായുള്ള ദേഷ്യം കണ്ട് എന്റെ ചുണ്ടിൽ അറിയാതെ പുഞ്ചിരി വിരിഞ്ഞു.
“”””ഓ പിന്നെ….നേരത്തെ…..!”””””…ഒന്നും നോക്കാതെ എന്റെ വാക്കുകൾ അമ്മ നിഷ്കരുണം തള്ളിക്കളഞ്ഞു.ഈയമ്മക്ക് ഇതെന്ത് പറ്റി എന്ന് ആലോചിക്കുമ്പോൾ അമ്മയുടെ ഉത്തരവ് എത്തി.
“”””ഇനീം നോക്കിനിന്നു സമയങ്കളയാതെ പോയി കുളിച്ചൊരുങ്ങി വാടാ….!’””””…അത്യാവശ്യം കലിപ്പിൽ തന്നെയാണ് അമ്മ അത് പറഞ്ഞത്.
“”””അല്ലായേട്ടത്തി ഒരുങ്ങിയോ….?””””…അകത്തേക്ക് പോകുന്നതിന്റെയിടയിൽ ഞാൻ വെറുതെ അറിയാനായി ചോദിച്ചു.
“”””അതൊക്കെയെന്തിനാ നീയറിയുന്നേ….നീ നിന്റേക്കാര്യം അനേഷിച്ചാമതി…!”””””…. വീണ്ടും അമ്മ കലിപ്പിട്ട് പറഞ്ഞു.
“”””ഓ….വന്ന് വന്ന്…അമ്മക്കുമിപ്പോ എന്നെവേണ്ടതേയായി… ആ പഴയ സ്നേഹോം അപ്പൂന്നുള്ള വിളിയൊക്കെ മറന്നൂന്നാ തോന്നണേ…!””””… മുഖത്ത് പരമാവധി സങ്കടം തേച്ചു പിടുപ്പിച്ചു ഒപ്പം നിഷ്കളങ്കവും കൂട്ടിപ്പിടിച്ചു തെല്ലുപരിഭവത്തോടെ ഞാനമ്മയോട് പറഞ്ഞു.
എന്റെ വാക്കുകൾ കേട്ടതും അമ്മയുടെ മുഖത്തും സങ്കടം നിറയുന്നത് ഞാൻ കണ്ടു. ഒപ്പം വേണ്ടായിരുന്നു എന്നൊരു ഭാവോം..
സംഭവം ഏറ്റു എന്നാ ഉറപ്പിൽ തലയും താഴ്ത്തി അകത്തേക്ക് കയറാൻ തുടങ്ങിയതും അമ്മയുടെ വിളി പിന്നിൽ നിന്നുമെത്തി.
“”””അതെ…അപ്പൂട്ടാ….അഭിനയമൊക്കെ കൊള്ളായിരുന്നു… പക്ഷെ ഞാനിന്റെ അമ്മയാണെന്നാ കാര്യമെന്റെമോൻ മറന്നു. നിന്ന് നാടകം കളിക്കാതെ വേഗം പോയി റെഡിയാവട…!”””””…അമ്മ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് എന്നെ നോക്കി പല്ലിറുമ്മി. ഞാനാണെങ്കിൽ എന്റെ അഭിനയം പൊളിഞ്ഞതിന്റെ ചളിപ്പിൽ ജാള്യതയോടെ അമ്മയെ നോക്കി ചമ്മിയ ചിരിയും ചിരിച്ചു മുകളിലേക്ക് ഓടി…
എന്റെ ഭാവങ്ങളും ചിരിയും കണ്ട് അമ്മയും കുണുങ്ങി ചിരിക്കുണ്ടായി. അത് കണ്ട് അമ്മക്ക് നേരെ ഒരു ഗോൾ കൂടി അടക്കാൻ ശ്രമിച്ചാലോ എന്ന് തോന്നിയതാണ് പക്ഷെ സമയം അത്ര നല്ലതല്ലാത്തതുകൊണ്ട് ആ ശ്രമം വേണ്ടാന്ന് വെച്ചു…!. വെറുതെ നമ്മളായിട്ട് എന്തിനാ നമ്മുടെ കുഴി തോണ്ടുന്നത്…!
റൂമിൽ ചെന്ന് കുളിയും കഴിഞ്ഞു കറുപ്പ് ഫുൾ സ്ലീവ് ഷർട്ടും കറുത്ത കരയുള്ള വെള്ളമുണ്ടും മുണ്ടും കൈയിൽ ഒരു വാച്ചും കെട്ടി മുടിയും ചീകി ഒതുക്കി ഞാൻ താഴേക്ക് ഇറങ്ങി..
“”””പൂവാം…?”””””…ഉമ്മറത്തു കസേരയിൽ എന്നെയും കാത്ത് ഇരിക്കുന്ന അമ്മയോട് ഞാൻ ചോദിച്ചു.