ഇരു മുഖന്‍ 5
Eru Mukhan Part 5 | Author : Antu Paappan | Previous Part
ഒരുപാടു താമസിച്ചു എന്നറിയാം, ചില ഒഴിച്ചൂകൂടന്‍ പറ്റാത്ത കാര്യങ്ങള്‍ ഉണ്ടായിരുന്നു പിന്നെ മടിയും അതാണ് പ്രധാന കാര്യം. ഇതുവരെ നിങ്ങള്‍ തന്ന എല്ലാ സപ്പോര്‍ട്ടിനും നന്ദി, തുടര്‍ന്നും പ്രതീക്ഷിക്കുന്നു. പേരെടുത്തു പറയണ്ട കുറേ ആള്‍കാര്‍ പ്രത്യേകിച്ച് the mech ബ്രോയും മറ്റും ഒരു പാട് കാര്യങ്ങള്‍ പറഞ്ഞുതന്നു അവരെയൊക്കെ ഗുരു സ്ഥാനത്ത് കണ്ടുകൊണ്ടു ഞാന്‍ വീണ്ടും തുടങ്ങട്ടെ.
Antu Paappan
“”വിഷ്ണൂ…..””
എന്നാല്‍ വിഷ്ണു അരുണിമക്ക് വെറും ഒരു വിളിയുടെ അകലത്തില്‍ അല്ലാലോ.
“”എടാ ശ്രീ നീ എവിടെ പോയി കിടക്കുവായിരുന്നു?””
ഗോപന്‍ എങ്ങുന്നോ ഓടിക്കൊണ്ട് വന്നു ചോദിച്ചു.
“”എന്നേക്കൊണ്ടോന്നും പറയിക്കരുത്, നീ അല്ലേടാ കോപ്പാ എന്നേ തെള്ളി കൊണ്ട് കാന്റിനില്‍ ആക്കിയെ. എന്നിട്ട് നീ എവിടെ മുങ്ങിയതാ.””
ഞാന്‍ ചൂടാവുന്ന കണ്ടിട്ടാവും അവന്‍ ഒന്നടങ്ങി. അല്ലേലും എനിക്ക് രണ്ടു തെറിവിളിക്കാൻ പറ്റുന്നത് അവനോടു മാത്രമാണേ, തിരിച്ചടിക്കില്ല അതന്നെ കാര്യം.
“”അതിപ്പോ എത്ര നേരായി. ഇയാളെ തിരക്കി ഗോപിക ആ രേഷ്മേനെ കൂട്ടിക്കൊണ്ട് വന്നാരുന്നു.””
അവന്‍ ക്ലാസിലേക്ക് കയറിയപാടെ തിരിഞ്ഞു നിന്ന് എന്നോടായി പറഞ്ഞു.
“”ഓ രേഷ്മ വന്നെ എനിക്കുവേണ്ടിയല്ലടാ പൊട്ടാ നിന്നെ കാണാനാ. അവര് നാത്തൂനും നാത്തൂനും കളി തുടങ്ങിട്ടു കൊറേയായി. നീ ഇത് ഏത് ലോകത്താ, നിനക്കങ്ങ് ഇഷ്ടാണെന്ന് പറഞ്ഞാ ഇപ്പൊ എന്താ?””
ഈ രേഷ്മ എന്‍റെ അച്ഛന്റെ തറവാടിനടുതുള്ളതാ, രാമേട്ടന്റെ മോള്‍ അവക്ക്