പാടേതള്ളി തിരിച്ചു പോകാന്‍ ഒരുങ്ങി.
“”അപ്പൊ എന്നെ വേണ്ടാ…..ല്ലേ ഞാൻ പോണം എന്നുന്നേക്കുമായി അങ്ങനെ അല്ലേ….? “”
“”നിന്നേ വേണ്ടാന്ന് ഞാൻ പറഞ്ഞോ? ഇല്ലലോ…. നമ്മൾ മൂന്നു പേരും ഒരുമിച്ചുണ്ടായിരുന്ന സമയം ആലോചിച്ചു നോക്കിക്കേ…. അല്ല ഇത് ആരോടാ ഞാൻ പറയുന്നേ… ഞാൻ പോണു.””
അവൻ അപ്പോഴും അവളുടെ കൈയ്യിലെ ആ പിടിവിടാൻ ഒരുക്കമല്ലായിരുന്നു.
“”എന്നെ വിട് ശ്രീ……. ഓഹ്…. വിഷ്ണു എന്നെ വിട്. “”
അവള്‍ എന്തോ ഓര്‍ത്ത പോലെ വിഷ്ണു എന്ന് തിരുത്തി .കൂടാതെ അവളുടെ ശബ്ദത്തിൽ അപ്പോഴെക്ക് ഒരു വശ്യത കടന്നുകൂടിയിരുന്നു. അതവന് അൽപ്പം ധൈര്യം പകർന്നു.
“”പിന്നെ ഇത്രയും നാളുകഴിഞ്ഞു നിന്നെ എന്റെ കയ്യിൽ തനിച്ചു കിട്ടീട്ടു വെറുതെ അങ്ങട് വിടുവല്ലേ!…. ഇവിടെ വാടി ചുള്ളികമ്പേ “”
എന്നിട്ടും അവള്‍ തന്റെ അടുത്ത് വരില്ലെന്ന് തോന്നിയപ്പോൾ അവന്‍ എഴുന്നേറ്റവളുടെ സൈഡിൽ നിന്നിട്ടവളെ കയ്യില്‍ കോരി എടുത്തു.
“”എന്റമ്മോ എന്ത് വെയിറ്റാടി നിനക്ക്, നീ ഇപ്പൊ എന്താ തിന്നുന്നെ?””
“”വിടറാ എന്നെ, വൃത്തികെട് പറയുന്നോരുടെ എനിക്ക് മിണ്ടാൻ താല്പര്യം ഇല്ലാ. വിടെന്നെ “”
“”അടങ്ങി നിക്കടി അവിടെ. പിന്നെ… ഞാന്‍ പറഞ്ഞത് കള്ളമോന്നുമല്ല. നീ പോയി അവനോടു ചോദിക്ക്“”
അവൻ അവളുടെ ചെവിയിൽ പറഞ്ഞു
“”ഹോ ഞാന്‍ ചോദിച്ചോളാം. നീ എന്നെ താഴെ ഇറക്ക്””
“”ടീ ഇങ്ങോട്ട് നോക്കാൻ. ഹ്മം അങ്ങനെ. “”
അവള്‍ അവന്റെ മുഖത്തേക്ക് കൂമ്പിയ മിഴികളോട് നോക്കി . കുറച്ചു നേരം അവളെ എടുത്തു അവന്‍ ആ നില്പ് നിന്നു. അവന്‍ ചുണ്ടടുപ്പിച്ചേങ്കിലും അവള്‍ തല മാറ്റി .
“”എന്റെ കൈ കിഴക്കുന്നു താഴെ ഇടട്ടെടീ നിന്നെ””
“”ഇട്ടാൽ കൊല്ലും ഞാൻ,….. ഞാൻ ഇങ്ങനെ കിടക്കാം വീടുവരെന്നേ എടുത്തോണ്ട് പോവോ.””
ഒരു കൊച്ചു കുഞ്ഞിനെപോലവൾ കൊഞ്ചി.