ഇരു മുഖന്‍ 5 [Antu Paappan]

Posted by

പങ്കെടുക്കും നമ്മള്‍ അതൊക്കെ വായിനോക്കി ആരേലും വല്ല കമ്പയിസോ പഞ്ഞി മിട്ടായോ വാങ്ങി തന്നാല്‍ അതും തിന്നോണ്ട് നിക്കും.  പക്ഷെ ഇപ്പൊ ആ വലിയ ചേട്ടന്മാരുടെ കൂട്ടത്തില്‍ ഞങ്ങളും എണ്ണപെട്ടിരിക്കുന്നു.

രാവിലെ തന്നെ ഗോപന്റെ കയ്യിന്നു ശെരിക്കിനു കിട്ടി. ഇനി ഇപ്പൊ ഞാൻ വരില്ലെന്ന് കരുതിയാവും ഞാന്‍ വരുന്നതിനു മുന്‍പ് ഗോപികയും അവനുങ്കൂടെ പൂക്കളൊക്കെ കട്ട്‌ ചെയ്തു വെച്ചത്.

“”ഇനിപ്പോ എന്താ അഞ്ചാറുവട്ടമം വരച്ചു പൂ അതില്‍ ഇട്ടാല്‍ പോരെ “”

ആ അന്തരീക്ഷം തണുപ്പിക്കാന്‍ ഞാനൊന്ന് ഇട്ടു നോക്കി. എന്റെ ആ ടയലോഗ് കേട്ടിട്ടാണോ അവന് പൊളിഞ്ഞു കയറിയത് അതോ ഇനി ഗോപിക എന്നെ നോക്കി നിന്ന് ഇളിക്കുന്നത് കണ്ടിട്ടോ. അവന്‍ ആവിടെ കിടന്നു ചീറ്റി പാഞ്ഞു. എനിക്കിതിന്റെ ചിട്ടവട്ടങ്ങൾ എല്ലാം അറിയാമെന്ന് പാവം ഗോപന്‍ കരുതി കാണും. ഞാന്‍ കരുതിയത്‌ അവനു ഒരു ഹെല്‍പ്പര്‍ ആയിനിന്നാല്‍ മതീല്ലോ എന്നാണ് .

“”എടാ മരപ്പൊട്ടാ വട്ടം വരച്ചിട്ടു ഇടാന്‍ ഇത് നിന്റെ വീട്ടുമുറ്റത്തിടുന്ന അത്തോന്നുമല്ല, ഇത് മത്സരാണ് കോപ്പേ!””

പിന്നെ പത്തറുനൂറു രൂപയുടെ പൂവൊക്കെപൊക്കി കാണിച്ചിട്ട്  വെട്ടിയതും കഷ്ടംപെട്ടതും ഒക്കെ പറഞ്ഞു അവന്‍ ഫുള്‍ സെന്റി. ഏതായാലും ഇത് നമ്മളെ കൊണ്ട് നടപടി ആവുന്ന കേസല്ലന്നു ഉറപ്പായി. അതിനിടയില്‍  ഗോപികയും മുങ്ങി. അങ്ങനെ രണ്ടു പേരും മുഖത്തോടു മുഖം നോക്കി നിന്നപ്പോള്‍, എങ്ങുന്നോ ഒരു വിളി

“”ശ്രീ…””

അരുണിമേച്ചി, കിടിലന്‍ ഒരു ഹാഫ് സാരി ഒക്കെ ഉടുത്ത്, ഹോ ചേച്ചിക്ക് ഇത്രയും സൗന്തര്യം ഉണ്ടാരുന്നോ ആ യുണിഫോമില്‍ കണ്ട ആളെ അല്ലായിരുന്നു. സ്ഥിരം രണ്ടു വശത്തും റിബന്‍ കെട്ടുന്ന മുടിയൊക്കെ അഴിച്ചിട്ടു ഇടതുന്നും വലത്തുന്നും ഓരോ ചെറിയ പാളി എടുത്തു ഒരു പ്രത്യേകതരത്തില്‍‍ പിന്നി അത് സംഗമിക്കുന്നീടത്തു ഒരു റോസാപൂവും വെച്ച്. കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നാത്ത ഒരു പെണ്ണഴക്.

“”എന്താടാ ഇങ്ങനെ നോക്കുന്നെ. “”

അന്തംവിട്ടു അവളുടെ മുഖത്തേക് നോക്കുന്ന ഏനോടായ്ചേച്ചി ചോദിച്ചു

“”ഒന്നുല്ലേച്ചി മുടി അടിപൊളിയായിട്ടുണ്ട്,… പിന്നേ ചേച്ചിക്ക് പൂക്കളം ഇടണ എങ്ങനാന്നറിയോ?””

“”എന്താടാ!..””

ഞാന്‍ മുടി കെട്ടിയത് കൊള്ളാം എന്ന് പറഞ്ഞോണ്ടാകും ഒരു ചിരിയോടെയാണ്  പുള്ളിക്കാരി അത് തിരക്കിയത്.

വട്ടം വരയ്ക്കാന്‍ കയറില്‍ കെട്ടിവെച്ചെക്കുന്ന ചോക്ക് കാണിച്ചു കൊണ്ട്.

Leave a Reply

Your email address will not be published. Required fields are marked *