“”ഇനി എന്താ ചെയ്യണ്ടേ?””
ഗോപന്‍ ആയിരുന്നു അത്
“”എനിക്കും വലിയ പിടിയില്ല എന്നാലും ഞാന്‍ ഹെല്‍പ്പാം.””
ചേച്ചി ഒരടിപൊളി ടിസൈനില്‍ ഒരു കളം അങ്ങ് വരച്ചു. തുമ്പ നടുക്ക് വരണമെന്ന് ഗോപന്‍ പറഞ്ഞു അങ്ങന്നെ ഓരോന്നും അതിന്റെ സ്ഥാനത്ത് അവര്‍ രണ്ടുംകൂടെ സെറ്റാക്കി. അതിൽ നിന്നും അവർ എന്നേ പുറത്താക്കിയോ എന്നു പോലും ഞാന്‍ ചിന്തിച്ചു. പൂക്കളം ഇടൽ ഏതാണ്ട് തീരാറായപ്പോള്‍ വാല്‍കണ്ണാടി വേണ്ടേ എന്നായി ഞാന്‍. സംഭവം മറ്റു കളങ്ങള്‍ കാണാന്‍ പോയപ്പോള്‍ ഞാന്‍ നോട്ടുചെയ്തതാണ് അതൊക്കെ . ഗോപന്‍ അപ്പൊഴാണ് അത് ഓര്‍ക്കുന്നത് പോലും. അവനതെടുക്കാന്‍ അവന്‍റെ വീട്ടിലെക്കോടി .
“”നിന്‍റെ ആര്യേച്ചി വന്നില്ലേ ഇപ്രാവശ്യം ?””
ചേച്ചി പൂക്കളം ഇടുന്നത് സസൂക്ഷ്മം നോക്കുന്ന എന്നോട് ചേച്ചി ഒന്ന് നിർത്തിയിട്ടു തിരക്കി.
“”ആര്യേച്ചി ഇപ്പൊ ഒന്നും വരില്ല സമ്മാനം കൊടുക്കറാവുംമ്പോഴേ വരൂ.””
“”അതെന്താ അവളാണോ സമ്മാനം കൊടുക്കുന്നെ ?””
ആ പറച്ചിൽ കേട്ടപ്പോൾ അവൾ എന്നെയാണോ അതോ ആര്യേച്ചിയേ ആണോ ആക്കിയത് എന്നു ഞാൻ ചിന്തിച്ചു പോയി.
“”അല്ല, അപ്പൊല്ലേ ഏച്ചിക്കു സമ്മാനം കിട്ടാ. പക്ഷേ ഇപ്രാവിശം എനിക്കാ ഫസ്റ്റ്, എനിക്ക് തൊണ്ണുറ്റേഴു ഉണ്ട്.“”
“”എന്തിനു?””
അവൾ കാര്യം മനസിലാവാതെ തിരക്കി.
“”ക്വിസ്സിനു””
“”ഉവ്വാ, നിന്‍റെ ചേച്ചി ഡോക്ടര്‍നൊക്കെ പഠിക്കുന്നതല്ലേ, അവള് നൂറു വാങ്ങിച്ചാലോ ?””
അവൾ അത് പറഞ്ഞപ്പോൾ എന്റെ ഉള്ളൊന്നു കാളി. ഇത് ജയിച്ചിട്ട് വേണം ആര്യേച്ചിയെ സെറ്റാക്കാൻ എന്ന് വിചാരിച്ചിരിക്കുവാണല്ലോ ഞാൻ.
“”ഞാനേ ജയിക്കു ബെറ്റുണ്ടോ?””
ഞാൻ എന്നെ തന്നെ സ്വയം ആശ്വസിപ്പിക്കാൻ പറഞ്ഞതാണ് അത് .
“”ശെരി ഫാലൂടാ പിന്നെ ഷവർമ്മ “”
ഞാന്‍ വല്ല മുട്ട പപ്സോ മിട്ടയിയോ ആണ് പ്രതീക്ഷിച്ചത് , ഞാന്‍ അന്നു കേട്ടിട്ട് കൂടി ഇല്ലാത്ത സാധനം പറഞ്ഞപ്പോ കണ്ണ് തള്ളി.