ഇരു മുഖന്‍ 5 [Antu Paappan]

Posted by

“”നീ തോറ്റാലോ ?””

ഹാവു എനിക്ക് വാങ്ങി തരും എന്നായിരുന്നോ, ഞാൻ വെറുതെ പേടിച്ചു.

“”ഞാന്‍ ഞാന്‍ തോറ്റാല്‍ …..””

“”നീ തോറ്റാല്‍ ഞാന്‍ ഒരു കാര്യം പറയും അതെനിക്ക് അതെനിക്കു സാധിച്ചു തരണം””

“”എന്ത് കാര്യം?””

“”അതൊക്കെ ഞാന്‍ അപ്പൊ പറയാം , പക്ഷേ എന്നെ പറ്റിക്കരുത്””

“”ഹ്മം ഓക്കേ, പക്ഷേ എന്‍റെ പൈസയൊന്നുമില്ല.””

“”ഇതിനു അങ്ങനെ പൈസഒന്നും വേണ്ട.””

“”അതെന്തു സാധനം?””

“”ഞാന്‍ പറയാം “”

അപ്പോഴേക്കും ഗോപന്‍ കണ്ണാടിയുമായി  തിരിച്ചു വന്നു.

അങ്ങനെ പൂക്കളം ഇട്ടുകഴിഞ്ഞു  ഉച്ചവരെ അവിടൊക്കെ തിരിഞ്ഞു കളിച്ചുനടന്നു. വിശന്നപ്പോള്‍ തിരിച്ചു വീട്ടില്‍ വന്നുണ്ടു. വരാന്‍ താമസിസിചെന്നു പറഞ്ഞു അമ്മ പിന്നെ അങ്ങോട്ട്‌ തിരിച്ചു വിട്ടില്ല. അവരേം കുറ്റം പറയാന്‍ പറ്റില്ല ഞാന്‍ വരുന്ന വരേയും ആരും ഓണം ഉണ്ടില്ലാരുന്നു. അതിന്‍റെ ദേഷ്യം ആര്യേച്ചിയുടെ മുഖത്തുണ്ടായിരുന്നു.

വൈകുന്നേരം അമ്മാവനും ആര്യേച്ചിയും പോണകണ്ടപ്പോഴാണ് അമ്മ എന്നെ പോകാന്‍ തന്നെ സമ്മതിച്ചത്. എന്നേ കണ്ടതും ആര്യേച്ചി അകത്തേക്കുനോക്കി അമ്മായിയോട്

“”അമ്മേ ഒരു വലിയ ഗ്ലാസ്‌ മോര് കലക്കി വെച്ചോ ചിലര്‍ക്ക് ബുദ്ധിവെക്കാൻ നല്ലതാന്ന പറയണേ “”

അത് കേട്ടപ്പോഴേ മനസിലായി എനിക്കിട്ടുള്ള കുത്താണെന്ന്, പണ്ടെപ്പോഴോ ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടത്രേ.  അല്ലേലും ആര്യേച്ചിക്ക് ഈ അഹങ്കാരമുള്ളതാ എതിരാളിയെ കേറി നിഷ്കരുണം ചൊറിയുക, ഹാവു അവൾ എന്നേ എതിരാളി ആയെങ്കിലും കാണുന്നല്ലോ അത് തന്നെ വലിയ കാര്യം. പക്ഷേ ആര്യെചിയുടെ ഉത്സാഹം കണ്ടപ്പോള്‍ അവള്‍ ക്വിസ്നു നൂറും അടിച്ചു കാണുമോന്നു ഞാന്‍ ഒന്ന് സംശയിച്ചു. ഇനി ഇപ്പൊ അരുണിമേച്ചി പറഞ്ഞപോലെ ആകോ?. ഒരു തരത്തി പറഞ്ഞ ആ ബുജിയെ തോപ്പിച്ചു അവളുടെ മനസ്സില്‍ ഒരു സ്ഥാനം പിടിച്ചു പറ്റാന്‍ ഇതിലും നല്ലൊരു മാര്‍ഗം വേറെ എനിക്കറിയില്ലരുന്നു. ഒരു പാടൊന്നും വേണ്ട ഞാനും അവളെ പോലെ വിവരോം ബുദ്ധിയുമുള്ള ഒരു മനുഷ്യജീവിയായി അങ്ങികരിച്ചാല്‍ മതി.

കുടുമ്പത്തിലെ ഏറ്റവും ഇളയതായോണ്ടാണോ എന്നെ എല്ലാരും വെറും ഒരു കൊച്ചു കുട്ടി എല്ലാരും ആയാണ് കണ്ടിരുന്നത്‌. പക്ഷേ ആര്യേച്ചി ആണേ അഭയാർഥി കളോടെന്ന പോലെയും , ഒന്നുങ്കില്‍ എല്ലാത്തിനും വഴക്ക് പറയും അല്ലങ്കില്‍  വികൃതി  പിള്ളേരെ പോലെ എന്നേ അടിയും നുള്ളും പിച്ചും . എല്ലാരുടേം മുന്നിൽവെച്ചു ഒരു ചേച്ചി കളിയും  അതിലപ്പുറം സ്നേഹത്തിന്റെ തരുമ്പും പ്രതീക്ഷിക്കണ്ട. അങ്ങനെ ഉള്ളോരോട് എങ്ങനാ നമ്മള്‍ ഇഷ്ടം ആണെന്ന് പറയുന്നേ? പറഞ്ഞാല്‍ തന്നെ മൈന്റ് ചെയ്യോ? ഇനിയി പ്പോ ചെയ്താൽ  തന്നെ  എന്നെ കൊന്നില്ലേ ഭാഗ്യം . അതിനെ എനിക്കു നേരിടാൻ ദൈര്യം ഇല്ലന്നുള്ളത് മറ്റൊരു കാര്യം.

പോകുന്ന വഴിക്ക് അമ്മാവൻ ജോൺസൻ ചേട്ടനെകണ്ടപ്പോള്‍  ആര്യേച്ചി

Leave a Reply

Your email address will not be published. Required fields are marked *