ഇരു മുഖന്‍ 5 [Antu Paappan]

Posted by

യെ പൊക്കി അടിക്കുന്ന കേട്ടു.

“”അത് ആര്യക്കു തന്നാകും, അവളെ തൊപ്പിക്കാൻ ഈ കരയിൽ ആരാ “”

ചേട്ടന്റെ കൂടെ വന്ന ബീനെച്ചിടെ മുഖമൊക്കെ അത് കേട്ടപ്പോ വടുന്ന ഞാൻ കണ്ടു. ഇന്നലെ ക്വിസ്സിനു പുറത്ത് പറഞ്ഞതിൽ ഏറ്റവും കൂടുതൽ മാര്‍ക്ക്‌  പറഞ്ഞത് അവർക്കായിരുന്നു. എന്റെ തൊണ്ണൂറ്റേഴു പറഞ്ഞപ്പോൾ ചേച്ചിയേ ഉള്ളു ചിരിക്കാഞ്ഞത്. അത് കണ്ടിട്ടവും ആര്യേച്ചി പിന്നെ അമ്മാവനേം വലിച്ചോണ്ട് ഓട്ടം ആയിരുന്നു.

ഏതായാലും സമ്മാനത്തിനു വിളിച്ചപ്പോൾ എനിക്ക് തന്നെ ആയിരുന്നു ഫസ്റ്റ്. അമ്മാവന്‍ ഒന്ന് ഞെട്ടി, ആര്യേച്ചി എന്നെ മയിന്റ് ചെയ്തില്ല. ആ ചമ്മിയ മുഖം പോലും എന്നെ കാണിച്ചില്ല. ഞാൻ ഉള്ളോണ്ട് ഒന്ന് ചിരിച്ചു. അപ്പൊ ഞാൻ എന്തെങ്കിലും പറഞ്ഞ സെക്കന്റ്‌ പ്രൈസ് വാങ്ങാതെ പോയാലോ, അത് പാടില്ല അതവൾ വാങ്ങണം എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അതാ ഷോക്കേസിൽ വെച്ചിട്ട് വേണം എനിക്ക് എന്റെ മധുരപ്രതികാരം ഇനി അങ്ങോട്ട്‌ വീട്ടാൻ.

ഞാന്‍ ക്യാഷ് പ്രയിസും ട്രോഫിയും  വാങ്ങി തിരിച്ചു വന്നപ്പോള്‍ സെകന്റ് പ്രേസിന്‍റെ കുഞ്ഞി ട്രോഫി എന്റ പിറകെ വന്ന ആര്യേച്ചി മടിച്ചു മടിച്ചു വാങ്ങി. അത് കണ്ടപ്പോൾ എനിക്ക് ചിരിപൊട്ടി. ഞാനും അവളും സ്റ്റേജിന്റെ സൈഡിൽ കൂടെ പുറത്തിറങ്ങി. ഇറങ്ങിയ പാടേ

“”ഞാന്‍ പറഞ്ഞോ എനിക്ക് തൊണ്ണൂറ്റിഏഴു കിട്ടുന്നു, അപ്പൊ എന്താരുന്നു ചിരി… അയ്യേ ആര്യെച്ച്യേ തോപ്പിച്ചേ… അൽപ്പം മോരും വെള്ളം…….””

ഞാനത് പറഞ്ഞു തീര്‍ന്നില്ല അരുണിമേച്ചി എവിടുന്നോ ഓടി വന്നെന്നെ കെട്ടി പിടിച്ചു. ഈ സാധനം ഇപ്പൊ എവിടുന്നു വന്നു. എന്നെ ആര്യേചിയുടെ മുന്‍പില്‍ ഷൈന്‍ ചെയ്യാന്‍ സമ്മതിക്കാതെ ഇവളെന്തിനാ എന്നെ ഇങ്ങനെ കെട്ടി പിടിച്ചിരിക്കുന്നത് . പിന്നീവള്‍ എന്നെ എങ്ങോട്ടോ വലിച്ചോണ്ട് പോയി. ഞാന്‍ തിരിഞ്ഞു ആര്യേച്ചിയെ നോക്കിയപ്പോ കലിപ്പോടെ എന്നെ നോക്കുന്ന ആര്യെചിയെയാണ് കണ്ടത്.

“”അയ്യോ ആര്യേച്ചി ശെരിക്കും പിണങ്ങി.””

ഞാൻ ആര്യേച്ചിയുടെ അടുത്തേക്ക് പോകാൻ തുനിഞ്ഞു.

“”അവളോട്‌ പോകാന്‍ പറ, അവള് പണ്ടേ ഇങ്ങനാ, വേറെ ആര്‍ക്കേലും എന്തേലും കിട്ടുന്ന കണ്ടാല്‍ സഹിക്കേല.””

“”ചേച്ചി എന്നെ വിട് ആര്യേച്ചി പിണങ്ങി. എനിക്ക് പോണം.””

“”നിക്കടാ ശ്രീ അവിടെ, ശെരിക്കും പറഞ്ഞ നീയാ എനിക്ക് ചെലവ് ചെയ്യണ്ടേ, ഇതിപ്പോ ഞാന്‍ ചെയ്യാന്ന് വെച്ചപ്പോ ഓടാ നീ. ””

അവളൊന്നു നിർത്തി എന്നിട്ട് വീണ്ടും തുടർന്നു.

“”നീയല്ലേ പറഞ്ഞെ ഞാന്‍ ചെലവ് ചെയ്യണോന്നു. “”

അവൾ എന്റെ കയ്യിൽ മുറുക്കി വലിച്ചോണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *