“”സഹിക്കാന്‍ പറ്റില്ലടീ…..സഹിക്കാന്‍ പറ്റില്ല. നിന്നെ അവനു വിട്ടകൊടുക്കാൻ എനിക്ക് പറ്റണില്ല. നീ അവനോട് കാണിക്കുന്ന ഈ അടുപ്പവും അവനു നിന്നോട് തോന്നുന്ന ഇഷ്ടവും ഇതൊക്കെ അവന്റെ ഉള്ളില്‍നിന്നു എന്നേ ഇല്ലാതാക്കും.! എന്നേ ഇല്ലാതാക്കല്ലേടീ….. ഇല്ലാതാക്കല്ലേ…. എനിക്കും ജിവിക്കണം വിഷ്ണുവയി നിന്റെ കൂടെ.””
അവൻ പറഞ്ഞു തീർന്നെങ്കിലും മറുപടിയൊന്നും വന്നില്ല. ഒരു നീണ്ട നിശബ്ദത, എപ്പോഴോ മറുതലക്കൽ നിന്നൊരു തേങ്ങൽ അവൻ കേട്ടു.
“”ഹലോ ഹലോ അച്ചൂ…..””
അവള്‍ ഫോണ്‍ കട്ടാക്കിയോ, അതോ ആ ഒരു രൂപയുടെ സമയം കഴിഞ്ഞുവോ?, അറിയില്ല .
അപ്പൊ പെട്ടന്ന് എവിടുന്നോ അരുണിമ അതുവഴി സ്റ്റാഫ് റൂമിലേക്ക് പോയി. ശ്രീഹരി ഫോണും പിടിച്ചു നിക്കുന്നത് അവള്‍ കണ്ടു.
“”ശ്രീ…. ടാ നീ ക്ലാസില്‍ പോണില്ലേ. ബെല്ലടിച്ചല്ലോ? ഹലോ….””
അവൾ അവനെ തട്ടി വിളിച്ചിട്ടു ചോദിച്ചു.
“”ആമി…””
അവന്‍ വളരെ പതിയെ മനസ്സില്‍ എന്നപോലെ ആ പേര് ഉരുവിട്ടു. അവള്‍ അത് കേട്ടില്ലന്നു അവനുറപ്പായിരുന്നു.
“”ടാ ശ്രീ എന്താ ഇവടെ നിക്കുന്നേ?””
അരുണിമ വീണ്ടും തിരക്കി,
“”ഹാ അരുണിമേച്ചിയോ? എന്താ ഇവടെ?””
വിഷ്ണു ശ്രീഹരിയെന്ന പോലെ തിരിച്ചു ചോദിച്ചു.
“”അതന്നാ ഞാനും ചോദിച്ചേ എന്താ ഇവെടെന്നു. ബെല്ലടിച്ചത് കേട്ടിലെ!… നീ ക്ലാസില്‍ കേറുന്നില്ലേ?”
“”ആ കേറുവാ.””
അവൻ പറഞ്ഞോഴിഞ്ഞു
“”ആരെയാ ഈ വിളിക്കുന്നെ?””
അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു,
“”അത്… അത് അച്ചൂനെ അല്ല ആര്യെച്ചിയെ.””
“”ഹും””
ആ പേര് കേട്ടതും പിന്നൊന്നും മിണ്ടാന്‍ നിക്കാതെ ദേഷ്യ ഭാവത്തോടെ അവള്‍