“”ഓഹ് ഇയാള് പിന്നെ ഏകപത്നി വൃതൻ ആണല്ലോ. നിന്റെ ആര്യേച്ചി എന്ത് പറയുന്നു, എന്തേലും രെക്ഷ ഉണ്ടോ?””
അവൻ ആര്യേച്ചിയുടെ കാര്യം ഓർമിപ്പിച്ചപ്പോൾ അരുണിമേച്ചിയോട് തോന്നിയതൊക്കെ ഏതോ കാറ്റിൽ അലിഞ്ഞുപോയി.
“”എടാ എനിക്ക് ആരോടും അങ്ങനൊന്നും ഇല്ലടാ. നിങ്ങളൊക്കെ ചുമ്മാ””
“”എങ്ങനെ ഒന്നും ഇല്ലെന്ന്? എനിക്കറിയില്ലേ നിന്നെ. ആ ചേച്ചി ടൂഷൻ പഠിപ്പിച്ചോണ്ടിരിക്കുമ്പോ മൊത്തം തേനും ഒലുപ്പിചു വായും നോക്കി ഇരുന്നവനല്ലേ നീ..””
“”ഞാനോ…..!””
“”അല്ല പിന്നെ ഞാനാ. നീ കാണിക്കണ കണ്ട് കണ്ട് ഞങ്ങൾ എന്നും ചിരിക്കുമായിരുന്നു.””
അപ്പൊ ഇവര് ട്യൂഷൻ ക്ലാസിൽ വന്നെ എന്നെ നൊക്കി ഇരിക്കാനാണോ ? ഹ്മം എല്ലാരും കണ്ടുകാണോ… ആകെ എന്നെ മൈന്റാക്കാഞ്ഞത് എന്റെ ആര്യേച്ചിയും.
“”പോടാ അവിടുന്ന് “”
ഞാന്‍ ആ നിരാശ മറച്ചുവെച്ച് അത് നിഷേധിച്ചു . ഞാന്‍ അങ്ങനെ നിഷേധിച്ചങ്കിലും അത് സത്യമായിരുന്നല്ലോ.നേരിൽ കാണുമ്പോൾ അൽപ്പം പേടി ഉണ്ടെങ്കിലും ഞാന്‍ അവളെ നോക്കി ഇരുന്നു സോപ്നം കാണുമായിരുന്നു. സ്വപ്നത്തിൽ ആര്യേച്ചി പാവമാ, ശെരിക്കും ഉള്ള ഭദ്രകാളി മുതുക് കുളമാക്കുമ്പോളാണ് ഞാൻ മിക്കവാറും ഉണരാറ്. പക്ഷെ….! ഇതൊന്നും ആർക്കും അറിയില്ലെന്നാ ഞാന്‍ ഇതുവരെ കര്തിയിരുന്നത്.
“”ഗോപൻ എന്താ അവിടെ തനിക്കു പുറത്തുപോണോ?””
അതും പറഞ്ഞു ആശ ടീച്ചർ എന്റെ അടുത്ത് വന്നിട്ട് ഗോപനെ ഒന്ന് വിരട്ടി, പിന്നെ എനിക്ക് വേറെ കുഴപ്പമില്ല എന്ന് ഉറപ്പുവരുത്തി.
പിന്നീട് പലപ്പോഴും അരുണിമേച്ചിയെ കാണും സംസാരിക്കും, അവൾ ഞങ്ങക്ക് എന്തേലും വാങ്ങി തരും. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഇതിനിടയിൽ ഒരിക്കൽ പോലും ആര്യേച്ചി എന്നെ വിളിക്കയോ മൈന്റ് ചെയ്യോ ചെയ്തില്ല. ഞാൻ അന്ന് തിരിച്ചു വിളിക്കാഞ്ഞതിന്റെ ക്കേന്തിയാകും
ആര്യേച്ചി പിന്നീട് വീട്ടിൽ വന്നത് ഓണം അവധിക്കായിരുന്നു. ഞങ്ങളുടെയും സ്കൂൾ ഓണാവദിക്കായി അടച്ചിരുന്നു. നേരിൽ കണ്ടിട്ടും കാലൊടിഞ്ഞു