കിടന്നപ്പോൾ കാട്ടിയ സ്നേഹമൊന്നും പിന്നീട് ഉണ്ടായില്ല. അന്ന് ഫോണ്‍ വിളിക്കഞ്ഞോണ്ടാവും.
അന്ന് വൈകുന്നേരം കൊറേ ചേട്ടന്മാരും ഗോപനും അവരുടെ ക്ലബ്ബിലെ ഓണപരുപാടിടെ നോട്ടീസ് കൊണ്ടുവന്നു തന്നു. പിരുവ് തന്നെ ലെക്ഷ്യം, അറുപിശുക്കി അമ്മായി അതിനു പൈസ വാരികോരി കൊടുക്കുമെന്ന് അവർക്കറിയാം, അതിനും ഒരു കാരണമുണ്ട്.
“”അച്ചൂ ഇപ്രാവശ്യം ആയിരം രൂപ ഉണ്ടല്ലോടി “”
അമ്മായി നോട്ടീസ് നോക്കിയിട്ട് അകത്തേക്ക് വിളിച്ചു പറഞ്ഞു. ആര്യേച്ചി ആയിരുന്നു ക്ലബിൽ നിന്ന് സ്ഥിരം ക്വിസ്സിന് ഫസ്റ്റ് അടിക്കുന്നത്. അമ്മായിക്കും അമ്മാവനും സമ്മാനം വാങ്ങിയ അവളുടെ പേര് അങ്ങനെ മൈക്കിൽകൂടെ കേക്കുന്നത് എന്തോ വലിയ കാര്യമായിരുന്നു. പക്ഷേ അപ്പൊ ആരും അറിഞ്ഞിരുന്നില്ല ഇപ്രാവിശം ആ ആയിരം എന്‍റെ പോക്കറ്റിലേക്കുള്ളതാണെന്നു.
ഞാൻ പണ്ട് കാലൊടിഞ്ഞു കിടന്നപ്പോൾ എന്റെ പഠിത്തം പോകുമെന്ന് പറഞ്ഞു അവളുടെ കൊറച്ചു പഴയ ബുക്കുകൾ അമ്മ എനിക്ക് പഠിക്കാന്‍ തന്നിരുന്നു. സംഭവം പഴയ കൊറേ അവളുടെ നോട്ട്ബുക്കും, ലേബറിന്ത്യയും, ഗൈയിടുകളും ഒക്കെയായിരുന്നു. ആക്കൂട്ടത്തിൽ ഒന്നു രണ്ടു ക്വിസ് ബുക്ക്‌കളും ഉണ്ടായിരുന്നു. എല്ലാത്തിലും ചുമപ്പും പച്ചയും മഷി പേനവെച്ചു വേണുന്ന പോയിന്റ് ഒക്കെ അടയാളപ്പെടുത്തി ആകെക്കൂടെ കൊറേ ടിപ്പിക്കൽ പഠിപ്പി ബുക്ക്‌സ്. ആദ്യമൊക്കെ തുറന്നു നോക്കാൻ പോലും മടിയായിരുന്നു. പിന്നെ ആ ബുക്കുകളിലെ അവളുടെ മണമോ അതോ അവൾ വരച്ചും എഴുതിയും വെച്ചേക്കുന്നതിന്റെ ഭംഗിയോ എന്തോ ഒന്ന് ആ ബുക്കുകളിലേക്ക് എന്നെ അടുപ്പിച്ചു. അത് തുറക്കുമ്പോൾ അവളെന്റെ കൂടെ ഉണ്ടെന്നൊരു തോന്നൽ. എന്റെ പഴയ സ്വപ്നലോകം, ചിന്തയിൽ മൊത്തം ആര്യേച്ചി നിറഞ്ഞു. എന്റെ ആ ആര്യേച്ചിയോട് ഒട്ടും പേടിയില്ല. എന്നെ വഴക്ക് പറയാത്ത എല്ലാകാര്യത്തിനും കൂടെ നിക്കുന്ന എന്നെ സ്നേഹത്തോമാത്രം നോക്കുന്ന എന്റെ ആര്യേച്ചി. എനിക്കവളോട് വല്ലാത്തൊരു പ്രണയമാണ് ഉള്ളിൽ.
രാവിലെ എഴുന്നേക്കാൻ മടി പിടിച്ചു കിടക്കുമ്പോഴൊക്കെ അവൾ എന്റെ സ്വപ്നത്തിൽ വരും, പിന്നെ ഞാൻ മനസിനെ അവളുടെ കൂടെയങ്ങ് സ്വതന്ത്രമായി വിടും, അതൊരു സുഖമുള്ള അനുഭവമാണ്. ഇത് ഇപ്പൊ തുടങ്ങിയ അസുഖം ഒന്നുമല്ല കേട്ടോ, ഓർമയായ കാലംതൊട്ടേ അവൾ എന്റെ സ്വപ്നത്തിൽ, എന്‍റെ ചിന്തയില്‍ എനിക്കൊപ്പമുണ്ട്. ഈ ബുക്കുകൾ അതിനെ ഇപ്പൊ ബലപ്പെടുത്തി എന്നുമാത്രം. ഒറ്റക്കായ ദിവസങ്ങളിൽ ഞാന്‍ ആ ബുക്കുകളുടെ അത്രമാത്രം ആസ്വതിച്ചു എന്നു വേണം പറയാൻ. എന്നുവെച്ചു ഞാൻ കുത്തിയിരുന്ന് കാണാപഠിച്ചതോന്നുമല്ല കേട്ടോ.
ആര്യേച്ചി അപ്പോഴേ തന്റെ പേര് രെജിസ്റ്റർ ചെയ്തു. ഞാൻ അങ്ങനെ അവിടെ അതും നൊക്കി നിക്കുന്ന കണ്ടപ്പോ അമ്മായി ചോദിച്ചു
“”എന്താടാ ശ്രീ നിന്റെ പേര് കൂടെ കൊടുക്കാട്ടോ “”
“”അതിനവന് വല്ല മിട്ടായി പറക്കലിനോ ബലൂൺ ചവിട്ടിനോ ഒക്കെ കൊടുത്ത മതി. അന്നത്തെ പോലെ കള്ളത്തരത്തിൽ കൂടെയെങ്കിലും ജയിക്കും അവൻ“”
ആര്യേച്ചി എല്ലാരും കേൾക്കെ എന്നോട് അമ്മായി ചോദിച്ചതിന് ഇടക്ക്കയറി മറുപടി പറഞ്ഞു . പുച്ചത്തോടെയാണ് അവള്‍ അത് പറഞ്ഞത്.
പണ്ട് ഞാൻ ഗോപനേ പറ്റിച്ചു അവൻ പറക്കിയ മിട്ടായികൂടെ അവന്റെ കയ്യിന്നു മേടിച്ചു ഫസ്റ്റ്ടിച്ച ട്രോഫി ഇപ്പോഴും ആ ഷോക്കേസിൽ ഇരുപ്പുണ്ടങ്കിലും